News Beyond Headlines

13 Wednesday
May

കേന്ദ്ര മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി;വമ്പന്‍മാര്‍ പുറത്ത്‌

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭാ അഴിച്ചുപണി ഇന്ന്. രാഷ്‌ട്രപതിഭവനിൽ രാവിലെ 10.30-നാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭയിലെയും ബിജെപിയിലെയും ടീം മോദിയുടെ പുനഃസംഘടനയിൽ ആർഎസ്എസിന്റെട വർധിച്ച സ്വാധീനം വ്യക്തമാകും.
പുതിയ പത്തു പേരെങ്കിലും ഇന്നു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നറിയുന്നു. അമിത് ഷാ നേരിട്ട് നിർദേശിച്ചതിനെ ത്തുടർന്ന് രാജീവ് പ്രതാപ് റൂഡി, കൽരാജ് മിശ്ര, ബന്ദാരു ദത്താത്രേയ, ഗിരിരാജ് സിംഗ്, സഞ്ജയ് ബല്യാൻ, ഭഗത്‌സിംഗ് കുലസ്തെ, മഹേന്ദ്രനാഥ് പാണ്ഡെ എന്നിവർ നേരത്തേതന്നെ മന്ത്രിസ്ഥാനം രാജിവച്ചിട്ടുണ്ട്. ഏതാനും പേർ കൂടി ഇനിയും രാജിവയ്ക്കുമെന്ന് ബിജെപി കേന്ദ്രങ്ങൾ അറിയിച്ചു. ഉമാ ഭാരതിയെ ഒഴിവാക്കുന്നതിൽ ആർഎസ്എസിന് നേരിയ അതൃപ്തിയുണ്ട്.
പ്രധാനമന്ത്രി മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും തമ്മിൽ ഇന്നലെ രാത്രി ഏഴു മണിയോടെ മന്ത്രിസഭാ വികസനം സംബന്ധിച്ച് നടത്തിയ അവസാനവട്ട ചർച്ചയിലും ചില പേരുകളുടെയും വകുപ്പുകളുടെയും കാര്യത്തിൽ തീരുമാനമായില്ല. കേന്ദ്രമന്ത്രിയും ആർഎസ്എസിന്റെയ വിശ്വസ്തനുമായ നിതിൻ ഗഡ്കരി രാത്രി ഏഴരയോടെ ലോക് കല്യാണ്‍ മാർഗിലെ പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ ചർച്ചയ്ക്കെത്തി. യുപിയിലെ വൃന്ദാവനിൽ ആർഎസ്എസ് നേതാക്കളുടെ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് മോദിയുമായി ചർച്ചയ്ക്ക് അമിത് ഷാ ഇന്നലെ വൈകുന്നേരം ഡൽഹിയിലെത്തിയത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....