ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിന്റെ വളര്‍ത്തു മകളും ദേരാ സച്ചാ സൗദയുടെ പിന്‍ഗാമിയുമായ ഹണി പ്രീത് മുങ്ങിയത് നേപ്പാളിലേക്കെന്ന് സംശയം.പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട് ഗുര്‍മീത് അഴിക്കുള്ളിലായതിനു തൊട്ടു പിന്നാലെയാണ് ഗുര്‍മീതിന്റെ സന്തസഹചാരിയും വളര്‍ത്തു മകളുമായ ഹണിപ്രീതിനെ കാണാതായത്.കോടികളുടെ ആസ്തിയുള്ള ഗുര്‍മീത് സാമ്രാജ്യത്തിന്റെ അനന്തരാവകാശിയായ ഹണി പ്രീത് ഗുര്‍മീതിന്റെ ശിക്ഷാ വിധിയ്ക്കു ശേഷം അറസ്റ്റു ഭയന്ന് മുങ്ങുകയായിരുന്നു.
അതിര്‍ത്തിയില്‍ ഹണിപ്രീതിന്റെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ തേടിയതായി ഹരിയാണ പോലീസ് അഡീഷണല്‍ സൂപ്രണ്ട് ഘനശ്യാം ചൗരസ്യ വ്യക്തമാക്കി. ചൗരസ്യയെ ഉദ്ധരിച്ച് പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ഹണിപ്രീത് നേപ്പാള്‍ അതിര്‍ത്തി കടന്നുവെന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പോലീസ് നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് മടങ്ങുകയായിരുന്നുവെന്ന് എസ്പി വ്യക്തമാക്കി. പഞ്ചാബ് രജിസ്‌ട്രേഷനുള്ള ഒരു വാഹനം നേപ്പാള്‍ അതിര്‍ത്തിയ്ക്ക് സമീപത്തുനിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ ഉടമയ്ക്ക് ഹണിപ്രീതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്. ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ കാറാണ് സംശയം ജനിപ്പിച്ചത്.
ലുക്ക് ഔട്ട് നോട്ടീസ്
ഗുര്‍മീത് സിംഗ് അറസ്റ്റിലായതിനെ തുടര്‍ന്ന് ദേരാ സച്ചാ സൗദയുടെ തലപ്പത്തേയ്ക്ക് ഹണിപ്രീത് എത്തുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഹണിപ്രീതിനെതിരെയുള്ള കുറ്റം. തുടര്‍ന്നാണ് പോലീസ് ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേ സമയം അറസ്റ്റിനെ പ്രതിരോധിക്കാന്‍ ഹണി പ്രീത് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....