കൊല്‍ക്കത്ത: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക് വേദി അനുവദിച്ച നടപടി ബംഗാള്‍ സര്‍ക്കാര്‍ റദ്ദാക്കി. പരിപാടി നടക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍?ക്കെയാണിത്. അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍, കൊല്‍ക്കത്തയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓഡിറ്റോറിയം വിട്ടുനല്‍കാനാവില്ലെന്ന് ആര്‍.എസ്.എസിനെ അധികൃതര്‍ അറിയിച്ചു.
ആര്‍.എസ്.എസ് അനുകൂല സംഘടനയായ സിസ്റ്റര്‍ നിവേദിത ട്രസ്റ്റ് ഒക്ടോബര്‍ മൂന്നിനാണ് പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒക്ടോബര്‍ മൂന്നിനും അഞ്ചിനുമായി ഓഡിറ്റോറിയ?ത്തില്‍ അറ്റകുറ്റപണി നടത്തുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു.അതേസമയം, പരിപാടി നടത്തുന്നതിനായി ഓഡിറ്റോറിയം അനുവദിക്കുന്നതിന് നിശ്ചിത തുക ജൂണില്‍ തന്നെ അടച്ചിരുന്നതായി സിസ്റ്റര്‍ നിവേദിത മിഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വി.ഐ.പികള്‍ ചടങ്ങിനെത്തുന്നതിനാല്‍ തന്നെ പൊലീസിന്റെ എതിര്‍പ്പില്ലാ രേഖ (എന്‍.ഒ.സി)? വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം പൊലീസിനെ സമീപിക്കുന്നതിന് മുന്പാണ് ബുക്കിംഗ് റദ്ദാക്കിയതെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
അതേസമയം, പരിപാടി മറ്റൊരു വേദിയില്‍ നടത്തുമെന്നും ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി ഉള്‍പ്പെടെയുള്ള വി.വി.ഐ.പികള്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഇതാദ്യമായല്ല മോഹന്‍ ഭാഗവതിന്റെ പരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നത്. പൊതുസുരക്ഷ കണക്കിലെടുത്ത്,? നേരത്തെ ബംഗാളില്‍ മോഹന്‍ ഭഗവത് നടത്താനിരുന്ന റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....