ഹാര്‍വി വിതച്ച ദുരിതത്തില്‍ നിന്നു കരകയറും മുന്‍പേ കരീബിയന്‍ ദ്വീപുകളില്‍ വന്‍ നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് ഫ്‌ലോറിഡയില്‍ വീശിയടിച്ചു തുടങ്ങി.കനത്ത ദുരന്ത സാധ്യത കണക്കിലെടുത്ത് 63ലക്ഷം പേരോട് ഫ്‌ലോറിഡയില്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ അധികൃതര്‍ നിര്‌ദ്ദേശിച്ചിട്ടുണ്ട്.ഫ്‌ലോറിഡയിലെ തെക്കന്‍ ഭാഗത്ത് പ്രവേശിച്ചിരിക്കുന്ന ഇര്‍മ ക്വീസ ദ്വീപ സമൂഹത്തില്‍ നിന്നാണ് കരയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനെ തുടര്‍ന്ന് കനത്ത മഴ പെയ്യുന്നുണ്ട്.ജീവനു ഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് നേരത്തേ നല്‍കിയിരുന്നതാണ്.കരീബിയന്‍ ദ്വീപുകളില്‍ കനത്ത നാശം വിതച്ച ഇര്‍മ 25 പേരുടെ ജീവനാണ് കവര്‍ന്നത്.
അറ്റ്‌ലാന്റിക് സമുദ്രത്തിലെ കേപ് വെര്ദ് ദ്വീപുകള്ക്ക് സമീപം നിന്നാണ് ഇര്മര രൂപം കൊണ്ടത്..മണിക്കൂറില്‍ 295 കിലോമീറ്റര്‍ വേഗതയില്‍ വീശി മാരകമായ കാറ്റഗറി 5ലായിരുന്ന ഇര്‍മ കഴിഞ്ഞ ദിവസം 160 കിലോമീറ്റര്‍ വേഗതയിലേക്ക് ശക്തി ക്ഷയിച്ച് കാറ്റഗറി 4ല്‍ ആയിരുന്നു. ഇന്നലെ വീണ്ടും രൗദ്രഭാവം പൂണ്ട് കാറ്റഗറി 5ല്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫ്‌ലോറിഡ തീരത്തെത്തും മുമ്ബ് കാറ്റഗറി നാലിലേക്ക് മാറിയതായാണ് സൂചന. 160 കിലോമീറ്റര്‍ വേഗത തന്നെ വന്‍ നാശമുണ്ടാക്കാന്‍ പോന്നതാണ്. മരങ്ങളും വൈദ്യുത പോസ്റ്റുകളും ടവറുകളും കടപുഴകും. വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോകും. കരയോട് അടുക്കും തോറും പ്രഹര ശേഷി കൂടുന്ന വിഭാഗത്തിലാണ് ഇര്‍മ. 1851നു ശേഷം കാറ്റഗറി അഞ്ചില്‍പ്പെട്ട ചുഴലിക്കാറ്റ് മൂന്നു തവണ മാത്രമാണ് അമേരിക്കയില്‍ എത്തിയിട്ടുള്ളത്..
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....