ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജയിലില്‍ കിടന്നുകൊണ്ട് പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസിന്റെ ആരോപണം. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നാണ് പോലീസിന്റെ ആവശ്യം.
പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നുവെന്ന് മൊഴി നല്‍കിയ പ്രധാന സാക്ഷിയെ ആണ് ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ലക്ഷ്യയിലെ മുന്‍ ജീവനക്കാരനാണ് ഇയാള്‍. ജയിലില്‍ കഴിയുമ്പോള്‍ പോലും സാക്ഷികളെ സ്വാധീനിക്കാന്‍ ശക്തിയുള്ള ആളാണ് ദിലീപ് എന്നു തെളിയിക്കാനാണ് പോലീസിന്റെ ശ്രമം.
ദിലീപ് നല്‍കിയത് ഒന്നരക്കോടിയുടെ ക്വട്ടേഷനായിരുന്നു. പോലീസ് പിടിച്ചാല്‍ മൂന്നു കോടി നല്‍കാമെന്ന് പള്‍സര്‍ സുനിക്ക് ദിലീപ് വാഗ്ദാനം നല്‍കിയിരുന്നുവെന്ന് സഹതടവുകാരന്‍ മൊഴി നല്‍കിയെന്ന ആരോപണം പ്രോസിക്യൂഷന്‍ ഉന്നയിച്ചു. സാക്ഷികളെ സ്വാധീനിക്കില്ലെന്നും സോപാധിക ജാമ്യം നല്‍കണമെന്നുമാണ് ദിലീപിന്റെ പ്രധാന ആവശ്യം. ദിലീപിന്റെ അഭിഭാഷകന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. പ്രോസിക്യുഷന്‍ വാദം ഇന്ന് നടക്കാനിരിക്കേയാണ് പോലീസ് നിര്‍ണാകയ വെളിപ്പെടുത്തലുമായി കോടതിയില്‍ എത്തുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....