നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ അസുഖ ബാധിതനായി ആശുപത്രിയായിരുന്നെന്ന് ദിലീപ് വ്യാജരേഖ ചമച്ചതായി പോലീസ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ അന്വേഷണം നടത്തിയ പോലീസ് സംഘം വ്യാജരേഖ ചമച്ചതായി കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന ദിവസമായ ഫെബ്രുവരി 17 മുതല്‍ 21 വരെ താന്‍ അസുഖം ബാധിച്ച് ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നെന്നാണ് ദീലീപ് പോലീസിന് നല്‍കിയ മൊഴി.
ദിലീപിനെ പരിചരിച്ച നഴ്സ് അവധിയിലായ ദിവസവും വ്യാജപരിശോധനാ കുറിപ്പെഴുതി. ഷുഗര്‍ പരിശോധിച്ചെന്നും പനി പരിശോധിച്ചെന്നും രേഖപ്പെടുത്തി. ദിലീപിന്റെ അസുഖവിവരം സംബന്ധിച്ച റിപ്പോര്‍ട്ട് എഴുതിയ നഴ്‌സ് ദിലീപ് ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ദിവസം അവധിയിലായിരുന്നു എന്നും ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഇങ്ങിനെ ചെയ്തതെന്നും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. നഴ്സിനെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വെളിപ്പെടുത്തലുകൾ പുറത്തുവന്നത്. ഇവരുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പോലീസ് ദിലീപിനെ വീണ്ടും അറസ്റ്റ് ചെയ്‌തേക്കുമെന്നും ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നും സൂചന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....