News Beyond Headlines

01 Thursday
January

പിന്നാക്കക്കാരുടെ സംവരണം : സര്‍ക്കാരിനെ കൊട്ടി വിടി ബല്‍റാം

സംസ്ഥാനസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം എംഎല്‍എ. ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്കകാരിലെ പിന്നാക്കകാരുടെ സംവരണത്തിനെതിരെയാണ് ബല്‍റാം വിമര്‍ശനവുമായി എത്തിയത്.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :
പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന അന്നുതൊട്ട്‌ ഒരു പ്രതിപക്ഷ എംഎൽഎ എന്ന നിലയിലുള്ള ഉത്തരവാദിത്ത നിർവ്വഹണത്തിന്റെ ഭാഗമായി സർക്കാരിന്റെ ചെറുതും വലുതുമായ മിക്കവാറുമെല്ലാ വീഴ്ചകളും പോരായ്മകളും ചൂണ്ടിക്കാട്ടാനും "ഓഡിറ്റ്‌" ചെയ്യാനും നിയമസഭക്കകത്തും ഫേസ്ബുക്ക്‌ അടക്കമുള്ള മാധ്യമങ്ങളിലൂടെയും ശ്രമിച്ചുപോരാറുണ്ട്‌. അത്തരത്തിലുള്ള പല വിമർശനങ്ങളും രാഷ്ട്രീയവിരോധം വച്ചുള്ള ഊതിപ്പെരുപ്പിക്കലുകളാണെന്നും പിണറായിയേയും സിപിഎമ്മിനേയുമൊന്നും വിമർശിക്കാൻ എന്നേപ്പോലുള്ളവർക്ക്‌ അർഹതയില്ലെന്നും മറ്റുമുള്ള ആക്ഷേപം തുടക്കം തൊട്ടുതന്നെ തിരിച്ച്‌ ഇങ്ങോട്ടും കേൾക്കേണ്ടിവന്നിട്ടുണ്ട്‌. "ഓഡിറ്റർ" എന്ന പരിഹാസപ്പേര്‌ സൈബർ സഖാക്കൾ വക എനിക്ക്‌ വീണിട്ടുണ്ട്‌. അതിനുപുറമേ പലപ്പോഴും ട്രോളുകളും കേട്ടാലറക്കുന്ന തെറിയഭിഷേകങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട്‌. അതൊക്കെ അതുപോലെത്തന്നെ ഇനിയും തുടർന്നോട്ടെ, വിരോധമില്ല.
എന്നാൽ ഇനി ഈ പറയുന്നതാണ്‌ പിണറായി സർക്കാരിനെതിരെയുള്ള എന്റെ ഏറ്റവും വലിയ വിമർശനം. അത്‌ സാമ്പത്തിക മാനദണ്ഡം വെച്ച്‌ സംവരണം ഏർപ്പെടുത്തിയത്‌ ഈ സർക്കാർ ഇന്നേവരെ എടുത്ത ഏറ്റവും തെറ്റായ, ഏറ്റവും വഞ്ചനാപരമായ, ഏറ്റവും അപകടകരമായ ഒരു തീരുമാനമാണ്‌ എന്നതാണ്‌. യഥാർത്ഥത്തിൽ പ്രതിഷേധത്തേക്കാൾ ദുഖവും നിരാശയുമാണ്‌ തോന്നുന്നത്‌.
ഈ നാട്ടിലെ അധസ്ഥിത ജനവിഭാഗങ്ങളുടെ എത്രയോ പതിറ്റാണ്ടുകളുടെ സഹനങ്ങളും പോരാട്ടങ്ങളുമാണ്‌ ഈ ഒരൊറ്റ തീരുമാനത്തിലൂടെ പിണറായി വിജയനും സിപിഎമ്മും റദ്ദ്‌ ചെയ്തിരിക്കുന്നത്‌. സംവരണത്തിന്‌ ജാതിക്ക്‌ പകരം സാമ്പത്തിക മാനദണ്ഡം അംഗീകരിക്കപ്പെടുന്നത്‌ ഒരു വലിയ വ്യതിയാനമാണ്‌. പിന്നാക്കവിഭാഗക്കാരുടെ അവകാശങ്ങൾ നിലനിർത്തിക്കൊണ്ടാണിതെന്ന് പ്രത്യക്ഷത്തിൽ തോന്നിയേക്കാമെങ്കിലും ഇതിന്റെ പ്രത്യാഘാതം ദൂരവ്യാപകവും വിനാശകരവുമായിരിക്കും. കുടത്തിൽ നിന്ന് ഭൂതത്തെ തുറന്നുവിട്ടുകഴിഞ്ഞു, ഇനി കണ്ണടച്ചുതുറക്കുന്നതിന്‌ മുൻപ്‌ ജാതിസംവരണം എന്ന ഭരണഘടനാദത്ത അവകാശം ഇല്ലാതാകുന്നതിന്‌ നാം സാക്ഷ്യം വഹിക്കേണ്ടിവരും. ഉറപ്പ്‌.
പിണറായി വിജയനോ മന്ത്രിസഭാംഗങ്ങൾക്കോ പോകട്ടെ, "ഇടതുപക്ഷ"ത്തിലെ പ്രധാനികളായ ഒരാൾക്ക്‌ പോലും ഇതിന്റെ അപകടം മനസ്സിലാവുന്നില്ല എന്നതിലാണ്‌ എന്റെ സങ്കടവും നിരാശയും. ഈ വിഷയത്തിൽ ഞാൻ നേരത്തേയിട്ട പോസ്റ്റിൽ കമന്റിടുന്ന 99 ശതമാനം സിപിഎമ്മുകാരും തെറിവിളിക്കുകയോ പരിഹസിക്കുകയോ ഇതിനെ ന്യായീകരിക്കുകയോ ചെയ്യുകയാണ്‌. ഈ സർക്കാരിന്റെ ഏറ്റവും വിപ്ലവകരമായ തീരുമാനമായാണ്‌ കൈരളിയും ദേശാഭിമാനിയും സൈബർ സഖാക്കളും ഇതിനെ കൊണ്ടാടുന്നത്‌. ആരും കാര്യമായി വായിച്ചിരിക്കാൻ ഇടയില്ലാത്ത പ്രകടനപത്രികയിലെ ഏതോ മൂലയിൽ ഇതിനേക്കുറിച്ച്‌ പറഞ്ഞിട്ടുണ്ടെന്നത്‌ ഒരു ഒഴിവുകഴിവുപോലും അല്ല. സിപിഐക്കാർക്കെങ്കിലും ഇതിൽ വ്യത്യസ്ത അഭിപ്രായമുണ്ടോ‌ എന്നുമറിയില്ല. വല്ല്യേട്ടൻ-ചെറ്യേട്ടൻ മൂപ്പിളമത്തർക്കത്തേക്കാളും തോമസ്‌ ചാണ്ടിയുടെ പേരുപറഞ്ഞുള്ള അധികാര വടംവലികളേക്കാളും നൂറിരട്ടി പ്രാധാന്യം ഇക്കാര്യത്തിനുണ്ട്‌.
എല്ലായിടത്തും സാമ്പത്തിക സംവരണം കൊണ്ടുവരാൻ തൽക്കാലം ഭരണഘടന അനുവദിക്കാത്തത്‌ കൊണ്ടാണത്രേ ദേവസ്വം ബോർഡുകളിൽ മാത്രമായി ഇപ്പോഴിത്‌ നടപ്പിലാക്കുന്നത്‌! ബാക്കിയുള്ളിടത്തേക്ക്‌ ഇത്‌ വ്യാപിപ്പിക്കാൻ കേന്ദ്രത്തോട്‌ ആവശ്യപ്പെടുക കൂടി ചെയ്യുമത്രേ!! എത്ര നിർലജ്ജമായ നിലപാടാണിതെന്ന് ഇവർക്കാർക്കും തിരിച്ചറിയാൻ കഴിയുന്നില്ലേ? നാളെകളിൽ ജാതിസംവരണത്തിന്‌ പകരം സാമ്പത്തിക സംവരണത്തിനായി സംഘികൾ ഭരണഘടന പൊളിച്ചെഴുതാൻ നോക്കുമ്പോൾ അവർക്ക്‌ ഇന്നേ പിന്തുണ പ്രഖ്യാപിക്കുകയാണ്‌ ഫാഷിസ്റ്റ്‌ വിരുദ്ധതയുടെ ഹോൾസെയിൽ ഡീലർമാരായ പിണറായി വിജയനും സിപിഎമ്മും.
ഏതായാലും മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തോടെ ജാതി സംവരണ വിരുദ്ധരായ സംഘികൾ ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽപ്പോലും അവർക്ക്‌ ഇന്നേവരെ നടപ്പാക്കാൻ ധൈര്യം വരാത്ത ഒന്നാണ്‌ സാമ്പത്തിക സംവരണം. അതാണ്‌ പിണറായി വിജയന്റെ നേതൃത്ത്വത്തിലുള്ള ഒരു "ഇടതുപക്ഷ"സർക്കാർ ഇപ്പോൾ ഈ "പ്രബുദ്ധകേരള"ത്തിൽ കാര്യമായ ഒരെതിർപ്പുപോലുമുയരാതെ അനായാസമായി നടപ്പാക്കിയിരിക്കുന്നത്‌. സത്യത്തിൽ പുച്ഛം തോന്നുന്നത്‌ ഈ നമ്പർ വൺ കേരളത്തോടും അതിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധതാനാട്യങ്ങളോടും‌ തന്നെയാണ്‌.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....