ലണ്ടന്‍:മോഡലും നടിയുമായ കാനഡാ സ്വദേശിനിയുമായ മെഗാന്‍ മാര്‍ക്കിളുമായി ബെക്കിംങ്ഹാം കൊട്ടാരത്തിലെ ഇളമുറക്കാരനായ ഹാരി രാജകുമാരന്റെ വിവാഹം ഉടനെന്നു സൂചന.ഇരുവരുമൊരുമിച്ച് ബിബിസി യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഹാരിയും മെഗാനും മനസു തുറന്നത്. നവംബര്‍ ആദ്യം ഹാരി ഔദ്യോഗികമായി മെഗാനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു
കെന്‍സിംഗ് കൊട്ടാരത്തിലെ നോട്ടിംഗ്ഹാം കോേേട്ടജില്‍ പാചകം ചെയ്യുന്നതിനിടയിലാണ് മെഗാനോട് ഹാരി വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്നും കൂടുതലൊന്നും ആലോചിക്കാതെ അനുമതി നല്‍കിയതായും മെഗാന്‍ വെളിപ്പെടുത്തുന്നു.ഒരു സുഹൃത്താണ് തമ്മില്‍ കാണാനുള്ള അവസരമൊരുക്കിയതെന്നും പിന്നീട് കാണാതിരിക്കാനിവില്ലായിരുന്നു എന്നുമായിരുന്നു മെഗാന്‍ തുറന്നു പറഞ്ഞത്.
താന്‍ പ്രണയത്തിലേക്ക് പെട്ടന്നു വഴുതി വീഴുകയായിരുന്നെന്ന് ഹാരി പറയുന്നു.രാജകുടുംബാംഗങ്ങളുമായി വിവാഹത്തേ കുറിച്ച് ചര്‍ച്ച നടത്തി.മെഗാന്‍ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.ഹാരി മെഗാന്റെമാതാവിനോട് വിവാഹത്തെ കുറിച്ച് നേരിട്ടും ,പിതാവിനോട് ഫോണില്‍ കൂടിയും അനുമതി തേടിയിരുന്നു.
എന്നാല്‍ അമ്മ ഡയാനയുടെ അഭാവം ഹാരിയെ ഏറെ ദുഖിതനാക്കുന്നു എന്നാണ് ബിബിസി അഭിമുഖത്തിലൂടെ വെളിപ്പെട്ടത്.ഡയാനയുണ്ടായിരുന്നെങ്കില്‍ മെഗാനുമായി നല്ല സുഹൃത്താകുമായിരുന്നെന്നും ഹാരി വെളിപ്പെടുത്തുന്നു.വിവാഹ ദിനങ്ങളില്‍ അമ്മ കൂടെയില്ലാതെ പോകുന്നത് തന്നെ ഏറെ ദുഖിപ്പിക്കുന്നുവെന്നും ഹാരി പറയുന്നു
അമ്മ കൂടെ എപ്പോഴുമുണ്ടെന്നോര്‍ക്കാന്‍ ഡയാനയുടെ രത്‌നമാണ് ഹാരി മെഗാന്റെ മോതിരത്തില്‍ ചേര്‍ത്തിരിക്കുന്നത്.മെഗാനണി്ഞ്ഞ മോതിരത്തിലെ രണ്ടു രത്‌നങ്ങളാണ് ഡയാനയുടെ സ്വകാര്യ ശേഖരത്തില്‍ നിന്നെടുത്തിരിക്കുന്നത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....