സഞ്ജയ് ലീലാ ബന്‍സാലിയുടെ ബോളിവുഡ് ചിത്രം പദ്മാവത് ഒടുവില്‍ തിയറ്ററുകളില്‍ എത്തിയത് വെട്ടി മാറ്റലുകള്‍ക്ക് ശേഷം. കഥയുടെ ഒഴുക്കിനെ ഇത് പലയിടത്തും ബാധിക്കുന്നുണ്ടെന്നും ചിത്രം ആദ്യം കണ്ടവര്‍ അഭിപ്രായപ്പെട്ടു. രജപുത്ര രാജ്ഞി റാണി പദ്മിനിയായി വേഷമിടുന്ന ദീപികാ പദുകോണിന്റെ ശരീരഭാഗങ്ങള്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് മറച്ച രീതിയിലാണ് ചിത്രത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.
യുദ്ധ രംഗങ്ങള്‍ ഉദ്ദേശിച്ച നിലവാരം പുലര്‍ത്തിയില്ലെന്ന ആക്ഷേപവുമുണ്ട്. 16 ാം നൂറ്റാണ്ടിലെ സൂഫി കവി മാലിക് മുഹമ്മദ് ജയാസി രചിച്ച പദ്മാവത് എന്ന കാവ്യത്തെ ആസ്പദമാക്കിയാണ് ആദ്യം പദ്മാവതി എന്നു പേരിട്ട ചിത്രം ഒരുക്കിയിരിക്കുന്നത്. പദ്മാവതിനെതിരായ പ്രതിഷേധം അവസാനിക്കാത്ത സാഹചര്യത്തില്‍ രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നു മള്‍ട്ടി പ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു.
ഇന്നലെ െവെകിട്ട് ആറരയ്ക്കായിരുന്നു സിനിമയുടെ ആദ്യ പ്രദര്‍ശനം. സിനിമ പ്രദര്‍ശനത്തിനെത്തിയ കേരളത്തിലെ തിയറ്ററുകളില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശമനുസരിച്ച് ചില രംഗങ്ങള്‍ നീക്കിയശേഷമാണു തിയറ്ററുകളിലെത്തിയത്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണു പത്മാവതിയെന്ന പേര് പത്മാവത് എന്നാക്കിയത്. ഇന്നുമുതല്‍ ലോക വ്യാപകമായി പ്രദര്‍ശനത്തിനെത്തും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....