ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചത് ഭയവും വെറുപ്പും നിരാശയുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയും ആക്രമണങ്ങളും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചു. എന്നാല്‍ അവരുടെ വാഗ്ദാനങ്ങളെല്ലാം പാഴാവുകയും ചെയ്തു.
സാമ്പത്തിക വളര്‍ച്ചയും സുരക്ഷിതത്വവുമൊക്കെയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ഇപ്പോള്‍ സര്‍ക്കാരിന്‍റെ കാലാവധി തീരാറായി. എന്നാല്‍ വാഗ്ദാനങ്ങള്‍ക്ക് വിപരീതമായ കാര്യങ്ങളാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അഴിമതി ഇല്ലാതാക്കുകയല്ല, അതില്‍ സജീവമായി പങ്കാളികളാകുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. വിജയ് മല്യയുടെയും നീരവ് മോദിയുടെയുമൊക്കെ സംഭവങ്ങള്‍ ഇതിന് ഉദാഹരണമാണ് - രാഹുല്‍ ഗാന്ധി പറഞ്ഞു.
നീരവ് മോദിയെയും പ്രധാനമന്ത്രിയെയും താരതമ്യപ്പെടുത്താനും രാഹുല്‍ ഗാന്ധി തയ്യാറായി. നീരവ് മോദി വജ്രം വില്‍ക്കുന്നത് അവ സ്വപ്നങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘മറ്റൊരു മോദി’ സ്വപ്നങ്ങള്‍ വില്‍ക്കുകയും അധികാരത്തിലെത്തുകയും ചെയ്തു. രണ്ടുകോടി ജനങ്ങള്‍ക്ക് തൊഴില്‍ അവസരം, എല്ലാവരുടെയും ബാങ്ക് അക്കൌണ്ടില്‍ 15 ലക്ഷം രൂപ എന്നൊക്കെയായിരുന്നു അദ്ദേഹം നല്‍കിയ സ്വപ്നങ്ങള്‍. എന്നാല്‍ ജനങ്ങള്‍ക്ക് നിരാശ മാത്രമാണ് ലഭിച്ചത്. മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....