News Beyond Headlines

17 Sunday
May

‘ചെങ്കോട്ട’ തകര്‍ന്നു ; കാവിയണിഞ്ഞ് ത്രിപുര !

കാൽ നൂറ്റാണ്ട് നീണ്ടുനിന്ന ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ത്രിപുര പിടിച്ചെടുത്തു. 59 മണ്ഡലങ്ങളിലെ ഫലസൂചനകൾ പ്രകാരം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് അടുത്താണ് ബിജെപി സഖ്യം. ഇതുവരെ 40 സീറ്റുകളിലാണ് അവർ ലീഡ് ചെയ്യുന്നത്. സിപിഎമ്മിന്‍റെ മുന്നേറ്റം 19 മണ്ഡലങ്ങളിൽ മാത്രം.
കഴിഞ്ഞ തവണ 10 സീറ്റുകളുമായി പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് ഇത്തവണ ചിത്രത്തിൽ പോലുമില്ല. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പുവരെ ഒരു സീറ്റു പോലുമില്ലാതിരുന്ന ബിജെപിയാണ് നാൽപതോളം സീറ്റുകളുമായി സിപിഎമ്മിനെ ഞെട്ടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി മണിക് സർക്കാരിന്റെയും സിപിഎമ്മിന്റെയും പ്രഭാവം ബിജെപിയുടെ മുന്നില്‍ ഇത്തവണ തരിപ്പണമായി.
ലീഡ് നില മാറിമറിഞ്ഞു വോട്ടെണ്ണലിന്റെ ഒരവസരത്തിൽ സിപിഎമ്മിന്റെ ലീഡ് നില കേവല ഭൂരിപക്ഷം കടന്നെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ ബിജെപി തിരിച്ചു വരികയായിരുന്നു. സിപിഎമ്മിന്റെ സ്ഥിരം മണ്ഡലങ്ങളില്‍ പോലും അതിശയിപ്പിക്കുന്ന വിജയമാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി സ്വന്തമാക്കിയത്. പരമ്പരാഗത വോട്ടുകള്‍ നഷ്‌ടമായതിനൊപ്പം ഗോത്രവിഭാഗങ്ങളും കൈവിട്ടതും നഗരപ്രദേശങ്ങളെല്ലാം ബിജെപിക്കൊപ്പം നില്‍ക്കുകയും ചെയ്‌തതാണ് സിപിഎമ്മിന് തിരിച്ചടിയായത്. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി മണിക് സർക്കാർ പോലും പിന്നിൽ പോകുന്ന സ്ഥിതിയിൽ സിപിഎം എത്തിയിരുന്നു.
യുവജനങ്ങളുടെ പൂർണമായ പിന്തുണ ബിജെപിക്ക് ലഭിച്ചുവെന്ന് ത്രിപുരയിലെ തെരഞ്ഞെടുപ്പ് നൽകുന്ന ചിത്രം. 25 വർഷം തുടർച്ചയായി സംസ്ഥാനം ഭരിച്ച സിപിഎമ്മിനെതിരേ കടുത്ത ഭരണവിരുദ്ധ വികാരവും നിലനിന്നിരുന്നു. നാഗാലാൻഡിലും ബിജെപി തരംഗം ആഞ്ഞടിക്കുകയാണ്. മേഘാലയില്‍ കോണ്‍ഗ്രസ് നേരിയ ലീഡ് നിലനിര്‍ത്തുന്നുണ്ട്. വരും മണിക്കൂറുകളില്‍ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....