തമിഴ്‌നാട്ടില്‍ അധികാരം നേടിയാല്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ സംസ്ഥാനത്ത് സംഘപരിവാറിന്റെ വ്യാപക ആക്രമണം.
ഇവി ആര്‍ രാമസ്വാമിയുടെ (പെരിയാര്‍) ഇന്നലെ രാത്രിയോടെയാണ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. തിരുപ്പത്തൂർ കോർപ്പറേഷൻ ഓഫീസിൽ സ്ഥാപിച്ചിരുന്ന പെരിയാർ പ്രതിമയാണ് അക്രമികൾ നശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവമുണ്ടായത്.
പെരിയാറിന്റെ പ്രതിമ തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചെന്നൈയിലെ ബിജെപി സംസ്ഥാന ഓഫീസിന് സുരക്ഷ ശക്തമാക്കി. ‘ഇന്ന് ലെനിന്റെ പ്രതിമ തകര്‍ത്തു, നാളെ പെരിയാറിന്റെ പ്രതിമ തകര്‍ക്കും’ - എന്നായിരുന്നു രാജ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയത്.
ആരാണ് ലെനിന്‍ എന്നു ചോദിച്ച രാജ ഇന്ത്യയുമായി കമ്മ്യൂണിസ്റ്റുകള്‍ക്ക് എന്താണ് ബന്ധമെന്നും ചോദിച്ചു. ത്രിപുരയില്‍ ഇന്ന് ലെനിന്റെ പ്രതിമ തകര്‍ത്തു. നാളെ തമിഴ്‌നാട്ടിലെ ഇവി ആര്‍ രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്നും രാജ പോസ്‌റ്റിലൂടെ വ്യക്തമാക്കിയിരുന്നു. പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന പോസ്‌റ്റ് വിവാദമായതോടെ അദ്ദേഹം പ്രസ്‌താവന്‍ ഫേസ്‌ബുക്കില്‍ നിന്നും നീക്കം ചെയ്‌തു. പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് ബിജെപിയുടെ യുവനേതാവ് എസ്ജെ സൂര്യയും ട്വീറ്റ് ചെയ്‌തിരുന്നു.
തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിത്തുപാകുകയും ജാതിവിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്ത സാമൂഹ്യ പരിഷ്‌കര്‍ത്താവാണ് ഈറോഡ് വെങ്കട്ട രാമസ്വാമി എന്ന ഇവിആര്‍ ബ്രാഹ്മണിസത്തെ എന്നും ശക്തമായി എതിര്‍ത്ത സാമൂഹ്യപരിഷ്‌കര്‍ത്താവാണ് അദ്ദേഹം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....