News Beyond Headlines

15 Wednesday
July

മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍ 2 വരുന്നു

മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുന്നു. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ബാബു ചിത്രം നിര്‍മ്മിക്കും. ആട്‌ 2 എന്ന മെഗാഹിറ്റിന് ശേഷം മിഥുന്‍ മാനുവല്‍ തോമസിന്‍റെ വലിയ വിജയമായിരിക്കും ഈ സിനിമയെന്നതില്‍ തര്‍ക്കമില്ല.
കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും കോട്ടയം കുഞ്ഞച്ചന്‍ 2. മമ്മൂട്ടിയുടെ അച്ചായന്‍ വേഷങ്ങളില്‍ ഏറ്റവും തലപ്പൊക്കമുള്ള അച്ചായനെ വീണ്ടും അവതരിപ്പിക്കുമ്പോള്‍ മിഥുന്‍ തന്നെയാണ് ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്. എന്തായാലും ചങ്കൂറ്റത്തിന്‍റെ അവസാന വാക്കായ കുഞ്ഞച്ചന്‍ വീണ്ടും വരുമ്പോള്‍ മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ന്നടിയുമെന്ന കാര്യത്തില്‍ സംശയമില്ല.
മമ്മൂട്ടി വീണ്ടും കുഞ്ഞച്ചനായി തകര്‍ത്തുവാരാനൊരുങ്ങുന്ന സിനിമ ബിഗ് ബജറ്റിലായിരിക്കും ഒരുക്കുക. ചിത്രത്തിന്‍റെ കഥ പൂര്‍ത്തിയായി. മമ്മൂട്ടിക്ക് പുറമേ ഇന്നസെന്‍റ്, കെ പി എ സി ലളിത, ബാബു ആന്‍റണി തുടങ്ങിയവരും ഈ സിനിമയുടെ ഭാഗമാകുമെന്ന് സൂചനയുണ്ട്.
ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള മിഥുന്‍ മാനുവല്‍ തോമസിന്‍റെ പോസ്റ്റ് വായിക്കാം:
പ്രിയരേ,
കാലമെന്ന മഹാപ്രവാഹത്തിന് പരകോടി നന്ദി..!!! ഇതിഹാസം മുട്ടത്തു വര്‍ക്കിയിലൂടെ ഉരുത്തിരിഞ്ഞ്, അനുഗ്രഹീത ചലച്ചിത്രകാരന്‍ ഡെന്നിസ് ജോസഫ് ഊടും പാവും നെയ്തു, നടനവിസ്മയം മമ്മൂട്ടിയിലൂടെ, സുരേഷ് ബാബു എന്ന പ്രഗത്ഭ സംവിധായകനിലൂടെ, മണി എന്ന പ്രശസ്ത നിര്‍മ്മാതാവിലൂടെ കാല്‍നൂറ്റാണ്ടിനും മുന്‍പ് കേരളക്കര ഒന്നാകെയുള്ള സിനിമാകൊട്ടകകളില്‍ ആരവങ്ങള്‍ തീര്‍ത്ത പ്രതിഭാസം, കോട്ടയം കുഞ്ഞച്ചനെ, തുടക്കക്കാരനായ എന്നിലേയ്ക്ക് എത്തിച്ചതിന്..!! ഇതുവരെയുള്ള യാത്രയില്‍ ആശ്വാസമായ തണല്‍ മരങ്ങള്‍ക്കു നന്ദി, വെളിച്ചം വിതറിയ വിളക്കുകാലുകള്‍ക്ക് നന്ദി, സിനിമയെ സ്വപ്നം കണ്ടു നടന്നവനെ തീരത്തടുപ്പിച്ച പായ്‌വഞ്ചികള്‍ക്ക് നന്ദി.. കൈവിടാതെ കൂടെ നില്‍ക്കുന്ന പ്രേക്ഷക ലക്ഷങ്ങള്‍ക്ക് നന്ദി..:) ഫ്രൈഡേ ഫിലിം ഹൌസിനോടൊപ്പം ചേര്‍ന്ന് സവിനയം, സസന്തോഷം, സസ്നേഹം അവതരിപ്പിക്കുന്നു.. കോട്ടയം കുഞ്ഞച്ചന്‍ 2

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വെ​ബ് സീ​രി​സി​ൽ വി​ജ​യ് സേ​തു​പ​തി

വി​ജ​യ് സേ​തു​പ​തി വെ​ബ് സീ​രി​സി​ൽ അ​ഭി​ന​യി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ര​ണ്ട് വെ​ബ് സി​രീ​സു​ക​ളി​ല്‍ താ​ന്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്നും അ​തു സം​ബ​ന്ധി​ച്ച ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും  more...

ഒരേ സിനിമയില്‍ ബാലതാരവും നായികയും

    മാധവനും കാവേരിയും നായികാനായകന്മാരായി അഭിനയിച്ച ചിത്രമായിരുന്നു 'മെയ്ഡ് ഇന്‍ യു എസ് എ'. ഇന്നുവരെ ലോകസിനിമാ ചരിത്രത്തില്‍  more...

റമീസ് കുടുങ്ങുമ്പോള്‍ കുലുങ്ങുന്നത് വമ്പന്‍മാര്‍

    2015-ലാണ് കരിപ്പൂരില്‍ 17.5 കിലോ സ്വര്‍ണം കാര്‍ഗോ കോംപ്ലക്‌സ് വഴി കടത്താന്‍ ശ്രമിച്ചിരുന്നത്. കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ  more...

രോഗികള്‍ കൂടുമ്പോഴും പ്രതിരോധത്തില്‍ കേരളം മുന്നില്‍

ഏതു ശാസ്ത്രീയ മാനദണ്ഡങ്ങളെടുത്ത് പരിശോധിച്ചാലും വ്യാപനം തടയുന്നതിലും മരണനിരക്ക് നിയന്ത്രിക്കുന്നതിലും ടെസ്റ്റുകള്‍ ആവശ്യത്തിനു നടത്തുന്നതിലും നമ്മുടെ സംസ്ഥാനം മുന്‍പിലാണെന്ന് മുഖ്യമന്ത്രി  more...

സ്വര്‍ണം കടത്ത് പുതിയത്തിനൊരുങ്ങി കേരളം

  കള്ളക്കടത്ത് സ്വര്‍ണം കണ്ടുകെട്ടുന്നതിന്റെ നിയമസാധുത പരിശോധിക്കാന്‍ നിയമവകുപ്പിനെ സമീപിക്കാന്‍ നികുതി വകുപ്പ്. ഗുജറാത്ത് ഹൈക്കോടതി വിധിയില്‍ ജഡ്ജിമാര്‍ വ്യത്യസ്ത  more...

HK Special


സ്വര്‍ണം കടത്ത് പുതിയത്തിനൊരുങ്ങി കേരളം

  കള്ളക്കടത്ത് സ്വര്‍ണം കണ്ടുകെട്ടുന്നതിന്റെ നിയമസാധുത പരിശോധിക്കാന്‍ നിയമവകുപ്പിനെ സമീപിക്കാന്‍ നികുതി വകുപ്പ്. .....

കേരളത്തിലെ സംഘടനകളിലേക്ക് അന്വേഷണം

  കേരളത്തില്‍ വേരുകളുള്ള മതതീവ്രവാദസംഘടനകളും നിരീക്ഷണത്തില്‍. സ്വര്‍ണക്കടത്തിന്റെ ദേശീയ, അന്തര്‍ദേശീയ ബന്ധങ്ങള്‍ കൂടി .....

അന്വേഷണം പുതിയ സംഘങ്ങളിലേക്ക് കുടുങ്ങും വമ്പന്‍മാര്‍

രാജ്യത്തെ തകര്‍ക്കാനുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിക്കാനായിരുന്നു സ്വര്‍ണക്കടത്തെന്ന് പ്രത്യേക കോടതിയില്‍ എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കി. .....

അന്വേഷണം പുതിയ സംഘങ്ങളിലേക്ക് കുടുങ്ങും വമ്പന്‍മാര്‍

  രാജ്യത്തെ തകര്‍ക്കാനുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിക്കാനായിരുന്നു സ്വര്‍ണക്കടത്തെന്ന് പ്രത്യേക കോടതിയില്‍ എന്‍ഐഎ റിപ്പോര്‍ട്ട് .....

പ്രധാന സൂത്രധാരന്‍ യുഎഇയില്‍ പിടിയില്‍

  തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യുഎഇയില്‍നിന്ന് നയതന്ത്ര ബാഗേജില്‍ സ്വര്‍ണം അയച്ചെന്ന് കോടതിയില്‍ വ്യക്തമാക്കിയ .....