തിരഞ്ഞെടുപ്പുചൂടു കത്തിക്കയറുമ്പോള്‍ കോണ്‍ഗ്രസിനും മറ്റു പ്രതിപക്ഷപാര്‍ട്ടികള്‍ക്കും ഭയം ജവാന്‍മാരും ദേശഭക്തിയും മോദിക്ക് വോട്ടയി മാറുമോ. സൈനികരുടെ വിയോഗത്തില്‍ രാഷ്ട്രം ഒന്നാകെ വേദനിക്കുന്ന ഈ അന്തരീക്ഷത്തിലാണ് മോദി നടത്തുന്ന ഇടപെടലുകള്‍ ആരെയും അമ്പരപ്പിക്കുന്നത് ആവുകയാണ്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മോദി പങ്കെടുക്കേണ്ട രണ്ട് രാഷ്ട്രീയ പരിപാടികള്‍ ഒഴിവാക്കിയതായി ബിജെപിയുടെ മാദ്ധ്യമമുഖമായ സംബിത് പാത്ര, അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ ഉത്തര്‍പ്രദേശിലെ പൊതുപരിപാടി. ഹൈസ്പീഡ് തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്തതിനു ശേഷം മോദി ഝാന്‍സിയിലേക്കാണ് പോയത്. അവിടെ നടന്ന പൊതുപരിപാടിയില്‍ മോദിയെക്കൂടാതെ ഉമാഭാരതി, യോഗി ആദിത്യനാഥ് എന്നിവരും പങ്കെടുത്തു. 2014 ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ അധികാരത്തിലെത്തിക്കുന്നതില്‍ ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ വലിയ പങ്കുവഹിച്ചുവെന്നും വരുന്ന തെരഞ്ഞെടുപ്പിലും അതുണ്ടാവണമെന്ന് മോദി അപേക്ഷിച്ചു. സൈനികരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനു മുമ്പെയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ പങ്കെടുത്തത്. രാജ്യത്തിനകത്ത് ഒന്നടങ്കമുള്ള വികാരത്തെ മുതലെടുക്കാനുള്ള മോദിയുടെ ശ്രമമായിട്ടാണ് ഇതിനെ കാണുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മോദിയും ബിജെപിയും പുല്‍വാം അക്രമണം ഉപയോഗപ്പടുത്തുവെന്നും ഇവര്‍ വിശ്വസിക്കുന്നു. കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണങ്ങള്‍ ടെക്കികള്‍ അടക്കമുള്ള യുവജനങ്ങളെ പോലും സ്വാധീനിക്കുന്ന തരത്തിലായെന്ന് കോണ്‍ഗ്രസ് ഐ ടി വിഭാഗം തന്നെ പറയുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ പ്രതികരണം.. ശക്തമായ സൈന്യത്തിന് തിരിച്ചടിക്കാന്‍ പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഇതിന് യുവാക്കളുടെ ഇടയില്‍ വലിയ ആവേശകരമായ സ്വീകാര്യതയാണ് ലഭിച്ചത്. മോദിയെ അധിക്ഷേപിച്ചിരുന്ന ഗ്രൂപ്പുകള്‍ പോലും ദേശീയതയിലേക്ക് വളരെവേഗം മാറി. ദുരന്തത്തിന് മേല്‍ രാഷ്ട്രീയം പാടില്ലെന്നും മോദിപറഞ്ഞത് പ്രതിപക്ഷത്തെ വെട്ടിലാക്കിയിരിക്കുകയാണ്. എതിര്‍ത്ത് ഒന്നും പറയാന്‍ ഇല്ലാതെ അവസ്ഥയിലാണിര്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....