മൗലാന മസൂദ് അസ്ഹര്‍ ആണ് ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകന്‍. പാക് പഞ്ചാബിലെ ബഹവല്‍പൂര്‍ സ്വദേശിയായ, ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ മകന്‍. മസൂദ് അസ്ഹറിനെ തിഹാര്‍ ജയിലില്‍ നിന്ന് വിട്ടയച്ചത് 1999ല്‍ എ.ബി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ്. നേപ്പാളില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ച ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം മസൂദ് അസ്ഹറിന്റെ സഹോദരന്‍ ഉള്‍പ്പെട്ട ഭീകരര്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടു പോവുകയും യാത്രക്കാരെ ബന്ദികളാക്കുകയും ചെയ്തതിനു പിന്നാലെ അവരെ മോചിപ്പിക്കുന്നതിനായിരുന്നു അസ്ഹര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരെ ഇന്ത്യ വിട്ടയച്ചത്. 1999 ഡിസംബര്‍ 24ന് കാഠ്മണ്ഡുവില്‍ നിന്ന് ന്യൂഡല്‍ഹിയിലേയ്ക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഭീകരര്‍ റാഞ്ചി. അമൃത്സറിലിറക്കി ഇന്ധനം നിറച്ച് പാകിസ്താനിലെ ലാഹോറിലേയ്ക്കും ദുബായിലേയ്ക്കും പിന്നീട് അവിടെനിന്ന് അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലേയ്ക്കും കൊണ്ടുപോയി. അന്ന് ബന്ദികളാക്കിയ യാത്രക്കാരെ മോചിപ്പിക്കാന്‍ ഭീകരരുമായി വിലപേശല്‍ ചര്‍ച്ചയ്ക്ക് നിയോഗിക്കപ്പെട്ടതും ഡോവലാണ് എന്നതും ശ്രദ്ധേയം. മസൂദ് അസ്ഹര്‍ അടക്കം മൂന്ന് ഭീകരരെ വിട്ടുകിട്ടുക, വന്‍ തുക പണമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളെല്ലാം അംഗീകരിക്കുകയാണ് ഡോവലും സംഘവും ചെയ്തത്. മസൂദ് അസ്ഹര്‍ അടക്കമുള്ള ഭീകരരേയും പണവും കൊണ്ട് വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത് സിംഗും ഡോവലും കാണ്ഡഹാറിലേയ്ക്ക് പോയി. സ്വതന്ത്രനായ മസൂദ് അസ്ഹര്‍ പാകിസ്താനില്‍ പോയി ജയ്ഷ് ഇ മുഹമ്മദ് സ്ഥാപിച്ചു. അല്‍-ക്വയ്ദയുടെയും ഒസാമ ബിന്‍ ലാദന്റെയും സഹായത്തോടെയായിരുന്നു ഇതെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഹര്‍ക്കത്തുള്‍ അന്‍സാര്‍, ഹര്‍ക്കത്തുള്‍ ജിഹാദ്, ഹര്‍ക്കത്തുള്‍ മുജാഹിദീന്‍ എന്നീ ഭീകര സംഘടനകള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി 1994ല്‍ ശ്രീനഗറിലെത്തിയ മസൂദിനെ ആ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യ അറസ്റ്റ് ചെയ്തു. ഇന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും, ഇന്ന് ഭീകരവാദം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായ ആസിഫ് ഇബ്രാഹിമും ഉള്‍പ്പെട്ട സംഘം അസ്ഹര്‍ യഥാര്‍ത്ഥത്തില്‍ ആരാണ് എന്നതു സംബന്ധിച്ച അന്വേഷിച്ചാണ് വലയില്‍ വീണത് വമ്പന്‍ സ്രാവാണ് എന്നു ബോധ്യമാകുന്നത്. 1995ല്‍ ആറ് വിദേശ ടൂറിസ്റ്റുകളെ ജമ്മു കാശ്മീരില്‍ തട്ടിക്കൊണ്ടുപോയി. ഇവര്‍ തട്ടിക്കൊണ്ടുപോയവരെ വിട്ടയയ്ക്കാനായി മുന്നോട്ട് വച്ച ഒരു ആവശ്യം മസൂദിനെ വിട്ടയയ്ക്കണം എന്നായിരുന്നു. എന്നാല്‍ അത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. പിന്നീടാണ് വിമാനം റാഞ്ചിയത്. ഇന്ത്യ ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ ഇന്റലിജന്‍സ് പിഴവുകളിലൊന്നായി കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ കൈകാര്യം ചെയ്ത രീതി പിന്നീട് വിമര്‍ശിക്കപ്പെട്ടു. പുറത്തധികം വിവരമില്ലാതിരുന്ന അസ്ഹര്‍ 2014- ലാണ് പിന്നീട് സജീവമാകുന്നത്. അതുവരെ സാധാരണ പൌരനായി ബഹവല്‍പൂരില്‍ താമസിച്ചു കൊള്ളാം എന്ന് പാക് സര്‍ക്കാരുമായുള്ള ധാരണയിലായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014-ല്‍ തന്റെ പുസ്തകം പ്രകാശനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വന്‍ ജനപങ്കാളിത്തമുള്ള റാലിയിലൂടെയാണ് അസ്ഹര്‍ വീണ്ടും ജനശ്രദ്ധയില്‍ വരുന്നത്. കാശ്മീരില്‍ വീണ്ടും 'വിശുദ്ധ യുദ്ധം' തുടങ്ങുകയാണെന്നും അസ്ഹര്‍ അന്ന് പ്രഖ്യാപിച്ചു. 2016 ജനുവരിയിലെ പത്താന്‍കോട്ട് വ്യോമസേന താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തു. 2016 സെപ്റ്റംബറില്‍ ജമ്മു കാശ്മീരിലെ ഉറിയില്‍ സൈനിക ക്യാമ്പില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....