News Beyond Headlines

09 Thursday
April

ദേശീയ അടിയന്തരാവസ്ഥ ട്രെംപിനെ തിരിച്ചടിക്കുമോ

  മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ തടയാനെന്ന പേരില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ ഭരണഘടനാവിരുദ്ധമാണ് എന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിക്കുന്നു. അനധികൃത കുടിയേറ്റം തടയാന്‍ മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയും എന്നത് ട്രംപ് 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നോട്ടുവച്ച വാഗ്ദാനമാണ്. മതില്‍ നിര്‍മ്മാണത്തിനായി കോണ്‍ഗ്രസ് 5.7 ബില്യണ്‍ ഡോളര്‍ അനുവദിക്കണം എന്ന ട്രംപിന്റെ ആവശ്യം ഡെമോക്രാറ്റുകള്‍ തള്ളിയതിനെ തുടര്‍ന്ന് ട്രംപ് വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കുള്ള പണം തടഞ്ഞത് 35 ദിവസം ഗവണ്‍മെന്റ് ഷട്ട് ഡൗണിലേയ്ക്ക് നയിച്ചിരുന്നു. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തമ്മിലുള്ള ധാരണയെ തുടര്‍ന്നാണ് ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍ അവസാനിപ്പിച്ചത്. അതിര്‍ത്തിയില്‍ ബാരിയറുകള്‍ നിര്‍മ്മിക്കാന്‍ 1.37 ബില്യണ്‍ ഡോളര്‍ അനുവദിക്കാം എന്നത് ഡെമോക്രാറ്റുകള്‍ സമ്മതിച്ചിരുന്നു. അതേസമയം കോണ്‍ക്രീറ്റ് മതില്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരുന്നില്ല. രാജ്യത്തിന്റെ പരമാധികാരത്തിനും നിലനില്‍പ്പിനും ഭീഷണിയാകുന്ന തരത്തിലുള്ള പ്രതിസന്ധികളിലും അടിയന്തര സാഹചര്യങ്ങളിലും മാത്രമേ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രസിഡന്റിന് യുഎസ് ഭരണഘടന അധികാരം നല്‍കുന്നുള്ളൂ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പ്രസിഡന്റിന് വസ്തുക്കളും ഉല്‍പ്പാദനോപാധികളും പിടിച്ചെടുക്കാനും നിയന്ത്രിക്കാനും വിദേശത്ത് സൈന്യത്തെ വിന്യസിക്കാനും പട്ടാളനിയമം പ്രഖ്യാപിക്കാനും ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പിടിച്ചെടുക്കാനും യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമെല്ലാം അധികാരമുണ്ടായിരിക്കും. അടിയന്തരാവസ്ഥയില്‍ പ്രസിഡന്റിന് ഫെഡറല്‍ ഫണ്ട് എവിടെ നിന്ന് വേണമെങ്കില്‍ മതിലിനായി വക മാറ്റാം. യുഎസ് പ്രസിഡന്റിന് എപ്പോള്‍ വേണമെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അധികാരമുണ്ടെങ്കിലും അത് വളരെ സങ്കീര്‍ണമായ നടപടിക്രമങ്ങളുള്ള കാര്യമാണ് . എന്താണ് അടിയന്തര സാഹചര്യം എന്ന് വ്യക്തമാക്കാന്‍ പ്രസിഡന്റിന് കഴിയും. ഇവിടെ അത് സാധിച്ചിട്ടില്ല എന്നാണ് ആരോപണം അതേസമയം അടിയന്തരാവസ്ഥ ട്രംപിനെതിരെ നിയമനടപടികളേയ്ക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. ന്യയോര്‍ക്ക് സ്റ്റേറ്റ് അറ്റോണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് ട്രംപിനെതിരെ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ്  more...

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ .  more...

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍  more...

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക്  more...

ഓര്‍ത്തോ അന്നത്തെ ചതിക്ക് വയനാട് പകരം വീട്ടും

  2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....