ആന്ധ്രാപ്രദേശ് മലയാളിക്ക് വലിയ ബന്ധമൊന്നുമില്ലാത്ത രാഷ്ട്രീയമായിരുന്നു ഇതുവരെ. ആകെ കെ കരുണാകരന്‍ നരസിഹറാവുമായി ഉണ്ടാക്കിയ സഖ്യംമാണ് മലയാളി ഉയത്തിക്കാട്ടിയിരുന്നത് ഇപ്പോ കളിമാറി. ആന്ധ്രയില്‍ കോണ്‍ഗ്രസ് തോറ്റാല്‍ തോല്‍ക്കുന്നത് കേരളമാണ്. അല്ലങ്കില്‍ എ ഗ്രൂപ്പിലെ ഉ ഗ്രൂപ്പാണ്. കാരണം എല്ലാവരും കൂടി ഉമ്മന്‍ചാണ്ടിയെ കെട്ടുകെട്ടിച്ചത് അങ്ങോട്ടണ്. മുന്‍പ് തെക്കേ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമായിരുന്നു ആന്ധ്രാപ്രദേശ്. 42 എംപിമാരെ ഇവിടെ നിന്നു ലോക്‌സഭയിലേക്കു അയച്ചിരുന്നു. ലോക്‌സഭാ എംപിമാരുടെ എണ്ണത്തില്‍ രാജ്യത്തു മൂന്നാം സ്ഥാനമായിരുന്നു ആന്ധ്രയ്ക്ക്. 2014ലെ വിഭജനത്തെ തുടര്‍ന്ന് എംപിമാരുടെ എണ്ണം ആന്ധ്രയില്‍ 25 ആയി കുറഞ്ഞു. സംസ്ഥാനം വിഭജിച്ചുണ്ടാക്കായ തെലങ്കാനയില്‍ 17 ലോക്‌സഭാ സീറ്റുകളും. 14-ാം, 15-ാം ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത് ആന്ധ്രാപ്രദേശിലെ പാര്‍ട്ടിയുടെ മിന്നുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. 2004-ല്‍ കോണ്‍ഗ്രസിന് 29 സീറ്റും ലഭിച്ചു. 2009-ല്‍ 33 സീറ്റും. എന്നാല്‍ സംസ്ഥാന വിഭജനത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായി; ഒരൊറ്റ സീറ്റു പോലും ലഭിച്ചില്ല. അവിടേക്കാണ് പുതുപ്പള്ളിയുടെ കൂഞ്ഞൂഞ്ഞ് കയ്യും വീശി ചെന്നിരിക്കുന്നത്. പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി ആന്ധ്ര കോണ്‍ഗ്രസിന്റെ ചുമതല ഏറ്റെടുത്ത ഉടനെ ആദ്യം ചെയ്തത്. മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള നേതാക്കളെ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിച്ചത് ഉമ്മന്‍ചാണ്ടിയുടെ ശ്രമഫലമായിട്ടാണ്. മൂന്നാം മുന്നണി രൂപീകരിക്കാനാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര രാവുവിന്റെ നീക്കം. ആന്ധ്രയില്‍ ടിഡിപിയുടെ നീക്കങ്ങളെ അദ്ദേഹം ശക്തമായി എതിര്‍ക്കുന്നു. കോണ്‍ഗ്രസിന്റെ ആന്ധ്രയുടെ ചുമതല ഉമ്മന്‍ചാണ്ടിക്കാണ്. ഒരു കക്ഷിയുമായും സഖ്യമില്ലാതെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നേരിടുക എന്നാണ് ഉമ്മന്‍ചാണ്ടി നേരത്തെ പറഞ്ഞത്. പത്ത് വര്‍ഷം അധികാരത്തിനു പുറത്തിരുന്ന ടിഡിപി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തിലെത്തി. ടിഡിപിയും ബിജെപിയും സഖ്യത്തിലാണു മത്സരിച്ചത്. സംഖ്യം 17 സീറ്റ് നേടി. മൊത്തം വോട്ടിന്റെ 45.88 ശതമാനം ഇരുപാര്‍ട്ടികളും ചേര്‍ന്നു സ്വന്തമാക്കി. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടു ബാങ്കില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് കടന്നു കയറി. എട്ടു സീറ്റും 43.63 % വോട്ടും ജഗന്‍മോഹന്റെ പാര്‍ട്ടിക്കു ലഭിച്ചു. കോണ്‍ഗ്രസിന് ലഭിച്ചതു വെറും 2.73 % വോട്ടുമാത്രം. വിസിയാനഗരം, കുര്‍നൂല്‍ മണ്ഡലങ്ങളില്‍ മാത്രമാണു കോണ്‍ഗ്രസിന് ഒരു ലക്ഷത്തിലേറെ വോട്ടു ലഭിച്ചത്. വിഭജനവേളയില്‍ ആന്ധ്രയ്ക്കു കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന പ്രത്യക പദവി നിഷേധിക്കപ്പെട്ടതാണ് ഇത്തവണത്തെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു സംസ്ഥാനം നേരിടുന്നത്. ചന്ദ്രബാബു സര്‍ക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധവികാരം നിലവിലുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് മേല്‍ക്കൈ നേടുമെന്നാണ് എല്ലാ സര്‍വേഫലങ്ങളും പ്രവചിക്കുന്നത്. ബിജെപി, കോണ്‍ഗ്രസ്, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒറ്റയ്ക്കാണു മത്സരിക്കുന്നത്. നടന്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി ഇടതുപാര്‍ട്ടികളുമായി സഖ്യത്തിലാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....