News Beyond Headlines

08 Sunday
December

കൊല്ലത്ത് കോണ്‍ഗ്രസിന് റിബല്‍

  മുസ്‌ളീം ലീഗിനും കേരള കോണ്‍ഗ്രസിനും ഇല്ലാത്ത പ്രധാന്യം ലര്‍ എസ് പി നല്‍കുന്നതിനെ ചൊല്ലി കൊല്ലം കോണ്‍ഗ്രസ് നേതൃത്വത്തില്‍ കലഹം. ഒരു പഞ്ചായ്യ് പോലും ഒറ്റയ്ക്ക് വിജയിക്കാന്‍ സാധിക്കാത്ത പാര്‍ട്ടി മുന്നണി തീരുമാനം വരുന്നതിന് മുന്‍പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി പ്രചരണം ആരംഭിച്ചിരിക്കുന്നതിന് അംഗീകരിച്ച് പ്രവര്‍ത്തിക്കാനില്ലന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കൊല്ലം ഡി സി സി യോഗത്തില്‍ ഉയര്‍ന്ന തീരുമാനം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവര്‍ തന്നെ നടത്തിയ സ്ഥിതിക്ക് വോട്ടു പിടുത്തവും പ്രചരണവുമെല്ലാം അവര്‍ നടത്തിക്കൊട്ടേ ഞങ്ങളെ വെറുതെ വിട്ടേക്ക് അപ്പാ എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ഹെഡ് ലൈന്‍ കേരളയോട് പറഞ്ഞത്. കോണ്‍ഗ്രസ് ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലത്തില്‍ ഒരു ചര്‍ച്ചയും നടത്താതെ ആര്‍ എസ് പിക്ക് കൊടുത്താല്‍ പാര്‍ട്ടിക്ക് എന്തു പ്രയോജനം എന്നാണ് നവരുടെ വാദം. കൊല്ലം മണ്‌ലത്തില്‍ കോണ്‍ഗ്രസും ഒരു വേള അജയ്യരായിരുന്നു. പക്ഷേ അന്ധമായി ആരെയും അധികകാലം വരിച്ച ചരിത്രം കൊല്ലത്തിനില്ല . 1962-മുതല്‍ 80 വരെ കൊല്ലം ആര്‍എസ്പിയുടെ കൈവെള്ളയിലായിരുന്നു . ഇക്കാലയളവില്‍ ആര്‍എസ്പിയിലെ എന്‍.ശ്രീകണ്ഠന്‍ നായരാണു ലോക്‌സഭയില്‍ കൊല്ലത്തെ പ്രതിനിധീകരിച്ചത്. 1980-ലെ അഞ്ചാമൂഴത്തില്‍ കോണ്‍ഗ്രസിലെ ബി.കെ .നായര്‍ ശ്രീകണ്ഠന്‍ നായരെ തറപറ്റിച്ചത് ആ പാര്‍ട്ടിയുടെ പ്രതാപ കാലത്തായിരുന്നു. അതിന്റെ മൂന്നിലൊന്ന് മെമ്പര്‍മാര്‍ പോലും പാര്‍ട്ടിക്ക് ഇന്നില്ലന്ന് കോണ്‍ഗ്രസ് യുവ നേതാക്കള്‍ പറയുന്നു. ആരെങ്കിലും റിബലായി രംഗത്ത് വന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെയായിരിക്കും പ്രതിയെന്ന് ഇവര്‍ പറയുന്നു. 1984-ലും 89-ലും 91-ലും കൊല്ലത്ത് നിന്ന് വിജയിച്ച് കോണ്‍ഗ്രസിനു ഹാട്രിക് സമ്മാനിച്ചത് എസ്.കൃഷ്ണകുമാറാണ്. പക്ഷേ നാലാം അങ്കത്തില്‍ കൃഷ്ണകുമാറിനു കാലിടറി. നിലവിലെ എംപി എന്‍.കെ.പ്രേമചന്ദ്രനോടാണ് കരുത്തനായ കൃഷ്ണകുമാര്‍ 1996-ല്‍ പരാജയം രുചിച്ചത്. 98-ലെ തെരഞ്ഞെടുപ്പിലും പ്രേമചന്ദ്രന്‍ വിജയിച്ചു. 1999-ല്‍ തന്ത്രപരമായ നീക്കത്തിലൂടെ കൊല്ലം സീറ്റ് ആര്‍എസ്പിയില്‍നിന്നു സിപിഎം പിടിച്ചെടുത്തു. സംസ്ഥാനം ഉറ്റുനോക്കിയ ഈ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അടവുനയം വിജയിക്കുകയും ചെയ്തു. അങ്ങനെ പി.രാജേന്ദ്രന്‍ കൊല്ലത്തുനിന്നു ലോക്‌സഭയ്ക്ക് വണ്ടികയറി. 2004-ലെ തെരഞ്ഞെടുപ്പിലും കൊല്ലത്തെ പ്രതിനിധീകരിക്കാനുള്ള അവസരം പി. രാജേന്ദ്രനുതന്നെ ലഭിച്ചു. 2009-ല്‍ രാജേന്ദ്രന്റെയും സിപിഎമ്മിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റി. കോണ്‍ഗ്രസിലെ എന്‍. പീതാംബരക്കുറുപ്പായിരുന്നു രാജേന്ദ്രനെ തറപറ്റിച്ചത്. 2014-ല്‍ മണ്ഡലത്തിലെ രാഷ്ട്രീയചിത്രംതന്നെ മാറി. ഇടതുമുന്നണിയിലായിരുന്ന ആര്‍എസ്പി യുഡിഎഫിലേക്കു ചേക്കേറി. പ്രേമചന്ദ്രനെ തന്നെ സ്ഥാനാര്‍ഥിയാക്കി യുഡിഎഫ് സിപിഎമ്മിനെ ഞെട്ടിച്ചു. ഈ തീരുമാനത്തെ അംഗീകരിച്ചു പക്ഷെ ഞങ്ങള്‍ എവിടെ പോയി മല്‍സരിക്കും, ലോക് സഭയും , നിയമസഭയുമെല്ലാം ആളില്ലാ പാര്‍ട്ടിക്ക് കൊടുത്താല്‍ ഉശേീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് കേരളത്തില്‍ ഇല്ലാതാകുമെന്നാണ് ഇവര്‍ പറയുന്നത്. . 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് നിയസഭാമണ്ഡലങ്ങളിലും വിജയിച്ച് എല്‍ഡിഎഫ് നൂറുമേനി കൊയ്‌തെടുത്ത ജില്ലയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും രാജ്യസഭാ മുന്‍ എംപിയുമായ കെ.എന്‍.ബാലഗോപാല്‍ ആയിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സഖ്യ സ്ഥാനാര്‍ഥിയായി കൊല്ലത്തെ മുന്‍ ജില്ലാ കളക്ടര്‍ കൂടിയായ ഡോ.സി.വി.ആനന്ദബോസ് മത്സരിച്ചേക്കുമെന്നാണ് സൂചന.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ്  more...

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ .  more...

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍  more...

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക്  more...

ഓര്‍ത്തോ അന്നത്തെ ചതിക്ക് വയനാട് പകരം വീട്ടും

  2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....