രാജ്യത്തെ ബാധിക്കുന്ന മറ്റ് വിഷയങ്ങളൊന്നും ചര്‍ച്ചയായി വരാതിരിക്കാന്‍ സൈനികരുടെ ധൈര്യത്തെ പ്രധാനനമന്ത്രി നരേന്ദ്ര മോദി മറയാക്കുകയാണെന്ന് രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് പറഞ്ഞു. യുദ്ധം വോട്ടാക്കിമാറ്റുന്ന ബാലിശമായ നീക്കമാണ് പ്രധാനമന്ത്രിയും പാര്‍ട്ടിയും നടത്തുന്നത്. തിരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിഷയങ്ങളെ അട്ടിമറിക്കുകയാണ്, ആള് ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കും. നോട്ടു നിരോധനം രാജ്യത്തെ ദുരിതത്തിലാക്കി. സാമ്പത്തിക വളര്‍ച്ച പിന്നോട്ടാണ്. നിക്ഷേപ സാഹചര്യമില്ല. തൊഴിലില്ലായ്മയും കര്‍ഷകരുടെ ദുരിതവും തിരഞ്ഞെടുപ്പില്‍ വിഷയമാക്കും. രാജ്യത്ത് വിദ്യാഭ്യാസ രീതിയില്‍ മാറ്റമുണ്ടാകണമെന്നും വരും നാളിലെ സാങ്കേതിക വളര്‍ച്ചയ്ക്ക് പര്യാപ്തമായ രീതിയില്‍ എന്‍ജിനീയറിംഗ് വിദ്യാഭ്യാസം മാറണമെന്നും സച്ചിന് പറഞ്ഞു. രണ്ട് കോടി തൊഴില്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ വര്‍ഷം മാത്രം 1.1 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരില്ലെന്ന് ഉറപ്പുള്ളതിനാലാണ് അവര്‍ ദേശീയ സുരക്ഷയെ വിഷയമാക്കുന്നത്. ഹോട്ടല്‍ റസിഡന്‍സി ടവറില്‍ നടന്ന സംവാദത്തില്‍ ആള് ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. മാത്യു കുഴല്‍ നാടന്‍ മോഡറേറ്ററായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....