News Beyond Headlines

29 Saturday
February

വീണ്ടും എറണാകുളത്തൊരു ലോട്ടറി

വിഷു ബംബര്‍ എടുക്കുന്നതുപോലെയാണ് എറണാകുളം ലോക് സഭാ മണ്ഡലത്തില്‍ സി പി എം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കാര്യം മിടുക്കരായ നേതാക്കള്‍ ഏറെയുണ്ടെങ്കിലും പാര്‍ലമെന്റിലേക്കുള്ളയാത്ര കൊച്ചിക്കാര്‍ക്ക് പ്രിയം കൈപത്തിയോടാണ്. 1967ല്‍ വി. വിശ്വനാഥമേനോന്‍ വിജയിച്ചശേഷം പാര്‍ട്ടി ചിഹ്നത്തില്‍ ഒരാളെ വിജയിക്കാന്‍ സിപിഎമ്മിന് ഇന്നുവരെ സാധിച്ചിട്ടില്ലെന്നതു ചരിത്രം. ഇത്തവണ പി രാജീവിന്റെ പേര് യുവജനങ്ങള്‍ അടക്കം ഉയര്‍ത്തുന്നതിന്റെ കാര്യവും അതു തന്നെ. ഗ്രൂപ്പ് കളികള്‍ക്ക് മുകളില്‍ മണ്ഡലത്തില്‍ ജയിച്ച് കയറാന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥി രാജീവ് തന്നെയാണ്. എന്തായാലും ഒന്‍പതാം തീയതി വരെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ. ഏക്കാലത്തും സ്വതന്ത്രനെ പരീക്ഷിച്ചു വിജയിക്കുന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. ഉപതെരഞ്ഞെടുപ്പുകളടക്കം 17 തവണ തെരഞ്ഞെടുപ്പു നടന്നപ്പോള്‍ അഞ്ച് തവണ മാത്രമാണ് എല്‍ഡിഎഫിനൊപ്പം മണ്ഡലം നിന്നത്. കഴിഞ്ഞ തവണ കെ.വി. തോമസിനെ നേരിടാന്‍ എല്‍ഡിഎഫ് രംഗത്തിറക്കിയതു മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെയായിരുന്നു. ഫലം വന്നപ്പോള്‍ 87,047 വോട്ടു ഭൂരിപക്ഷത്തോടെ കെ.വി തോമസ് ഡല്‍ഹിക്കു പറന്നു. അഞ്ചു വട്ടമാണ് കെ.വി. തോമസ് എറണാകുളത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്. 1984 മുതല്‍ മത്സരരംഗത്തുള്ള കെ.വി തോമസ് 1996ല്‍ ഇടതിന്റെ സേവ്യര്‍ അറയ്ക്കലിനു മുന്നില്‍ തോല്‍വി സമ്മതിച്ചു. പിന്നീട് 2009ല്‍ മടങ്ങിയെത്തി തുടര്‍ച്ചയായ രണ്ട് വട്ടം അരക്കിട്ട് ഉറപ്പിച്ചു. കെ.വി. തോമസിനെപ്പോലൊരു നേതാവിനെ തോല്‍പ്പിക്കാന്‍ ചരടില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ഥികളെക്കൊണ്ടാവില്ലെന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചതാണ്. ഇവിടെ ഒരു അട്ടിമറി നടന്നാല്‍ മാത്രമേ എല്‍ഡിഎഫിനു ഡല്‍ഹിക്കു പറക്കാന്‍ സാധിക്കുകയുള്ളൂ.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ്  more...

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ .  more...

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍  more...

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക്  more...

ഓര്‍ത്തോ അന്നത്തെ ചതിക്ക് വയനാട് പകരം വീട്ടും

  2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....