News Beyond Headlines

29 Saturday
February

ഡിജിപി ജേക്കബ് തോമസ് ചാലക്കുടിയില്‍ ബെന്നി ബഹനാന് പാര

  ഐ പി എസ് രാജിവച്ച് ഡിജിപി ജേക്കബ് തോമസ് ചാലക്കുടി നിയോജക് മണ്ഡലത്തില്‍ മല്‍സരിക്കുന്നുണ കിറ്റക്‌സ് ഗ്രൂപ്പ് പിന്‍തുണയ്ക്കുന്ന ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാവും അദ്ദേഹം മല്‍സിരിക്കുക. ഇന്ന് തന്നെ രാജി ഉണ്ടാകും. അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വീസിലിരുന്ന സമയത്ത് പലരും തന്നെ ജോലി ചെയ്യാന്‍ സമ്മതിച്ചില്ല. ഒന്നോ രണ്ടോ ദിവസത്തിനകം രാഷ്ട്രീയ പ്രവേശനത്തില്‍ വ്യക്തതയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായി ഒരു വര്‍ഷവും രണ്ട് മാസവും പിന്നിടുമ്പോഴാണ് ഈ നീക്കം. സസ്‌പെന്‍ഷനെതിരെ കൊച്ചി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് സമര്‍പ്പിച്ച ഹര്‍ജിയില്‍ മാസങ്ങളായി സര്‍ക്കാര്‍ മറുപടി പോലും നല്‍കിയിട്ടില്ല ഇത് . തന്നോട് കാട്ടുന്നത് കടുത്ത നീതി നിഷേധമെന്ന് ഡി.ജി.പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇരുപക്ഷത്തിനു തലവേദന സൃഷ്ടിച്ച സ്ഥാനാര്‍ത്ഥിയാണ് ജേക്കബ് തോമസ് എങ്കിലും യു ഡി എഫിനായിരിക്കും ഇത് വലിയ പ്രതിസന്ധിയാവുക. നിലവില്‍ പാര്‍ട്ടി വോട്ടുകളില്‍ സുരക്ഷിതത്വം നേടുന്ന സി പി എം സ്ഥാനാര്‍ത്ഥിക്ക് ട്വന്റി ട്വന്റി അത്ര വലിയ ബുദ്ധിമുട്ട് ഉണ്ടാക്കില്ല എന്നാല്‍ ബെന്നി ബഹനാന് അതാവില്ല സ്ഥിതി. ഒന്നര വര്‍ഷത്തെ സര്‍വീസ് ബാക്കി നില്‍ക്കെയാണ് ജോലി രാജിവച്ച മുന്‍ ഡിജിപി ജേക്കബ് തോമസ് ഐപിഎസ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. ഒരു വര്‍ഷമായി സസ്പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിനെ കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ വീണ്ടും സസ്പെന്‍ഡ് ചെയ്തിരുന്നു. അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയാവുന്നതു വരെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നു കാണിച്ചു നല്‍കിയ പരാതിയില്‍ ധനകാര്യ വകുപ്പിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ഇതിന്റെ പേരിലാണ് സസ്പെന്റ് ചെയ്തത്. എന്നാല്‍ നടപടി അന്യായമാണെന്നു ചൂണ്ടിക്കാട്ടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതോടെ സര്‍ക്കാര്‍ നടപടി കൂടുതല്‍ കര്‍ശനമാക്കി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തമെഴുതിയെന്ന പരാതിയില്‍ അന്വേഷണം തുടരുകയാണ്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെ പൊതുവേദിയില്‍ വിമര്‍ശിച്ചതിനെ തുടര്‍ന്നാണു ജേക്കബ് തോമസിന് ആദ്യം സസ്പെന്‍ഷന്‍ ലഭിച്ചത്. തുടര്‍ന്ന് പല പരാതികളിലായി നടപടി തുടരുന്നതിനിടെയാണ.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ്  more...

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ .  more...

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍  more...

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക്  more...

ഓര്‍ത്തോ അന്നത്തെ ചതിക്ക് വയനാട് പകരം വീട്ടും

  2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....