News Beyond Headlines

08 Sunday
December

അടിമൂത്ത് കോണ്‍ഗ്രസ് അടിതെറ്റി നേതാക്കള്‍

  സിദ്ധിക്കിന്റെ പേരില്‍ കോഴിക്കോട്ട് നടന്ന ഗ്രൂപ്പ് യോഗത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആധിയിലായി. തങ്ങളെ നേര്‍ച്ചക്കോഴികളാക്കി നേതാക്കള്‍ ഗ്രൂപ്പ് യുദ്ധം മുറുക്കയാണെന്നാണ് സിദ്ധിക്കും, രാജ് മോഹന്‍ ഉണ്ണിത്താനുമടക്കമുള്ള നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസിന് കിട്ടിയ 12 സീറ്റില്‍ ആറുവീതം എ, ഐ ഗ്രൂപ്പുകള്‍ പങ്കിട്ടു. ബാക്കിയുള്ള നാലെണ്ണം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളോട് കൂറുപുലര്‍ത്തുന്നവര്‍ക്കും നല്‍കി. ഇതാണ് നിലവിലെ പ്രശ്‌നം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യം മാറ്റിമറിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന പട്ടിക. സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരും അല്ലാത്തവരുമായ നിരവധിപേര്‍ സീറ്റ് മോഹിച്ച് ഡല്‍ഹിയിലും മറ്റും തമ്പടിച്ച് ശ്രമിച്ചെങ്കിലും അന്തിമപരിഗണന ഗ്രൂപ്പ് അടിസ്ഥാനത്തിലായതിനാല്‍ അവരെല്ലാം മടങ്ങി. ഇവരുടെ അമര്‍ഷം വരുംനാളുകളില്‍ ആളിക്കത്തും. മുന്‍ എംപിമാരായ പി ജെ കുര്യന്‍, പി സി ചാക്കോ, കെ പി ധനപാലന്‍, എ പി അബ്ദുള്ളക്കുട്ടി, സീറ്റിനുവേണ്ടി പിടിമുറുക്കിയ ആലപ്പുഴ, മലപ്പുറം ഡിസിസി പ്രസിഡന്റുമാര്‍, വനിതാ നേതാക്കളായ കെ സി റോസക്കുട്ടി, ലതിക സുഭാഷ് എന്നിവരെല്ലാം നേതൃത്വത്തിനെതിരെ അന്തിമപ്പോരാട്ടത്തിന് തയ്യാറെടുക്കുന്നതായാണ് . വടകരയിലെ ജനവിധി എന്തായാലും കടുത്ത ഭീഷണിയായി കെ മുരളീധരനെ കേരള രാഷ്ട്രീയത്തില്‍ നിറയ്ക്കും. മുല്ലപ്പള്ളിയും കെ സി വേണുഗോപാലും സുധീരനും അടക്കം തലമുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാനില്ലെന്ന് കടുത്ത നിലപാട് സ്വീകരിച്ചപ്പോള്‍ കെ മുരളീധരന്‍ സന്നദ്ധനായത് ഈ സാധ്യതകൂടി കണക്കിലെടുത്താണ്. മുരളിയുടെ ഗ്രൂപ്പ് ഒറ്റരാത്രികൊണ്ട് പതിനാല് ജില്ലകളിലും വീണ്ടും സജീവമായി എന്നതാണ് നിലവിലെ സ്ഥിതി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ്  more...

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ .  more...

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍  more...

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക്  more...

ഓര്‍ത്തോ അന്നത്തെ ചതിക്ക് വയനാട് പകരം വീട്ടും

  2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....