News Beyond Headlines

15 Wednesday
July

വയനാടിന് ഇനി കനത്ത സുരക്ഷ

  കല്‍പറ്റ : രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നതോടെ വയനാടിന് കനത്ത സുരക്ഷ നല്‍കാന്‍ തീരുമാനം. ഇതിനായി സംസ്ഥാന പൊലീസിന് പുറമെ സപെഷ്യ ടീമുകളും അവിടെ എത്തും. മാവോയിസ്റ്റ് ഭീഷണിയുള്ള 6 പൊലീസ് സ്റ്റേഷനുകളില്‍ മുന്‍പേ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നു. ഇവിടെ 24 മണിക്കൂറും സായുധ പൊലീസ് കാവലുണ്ട്. ജില്ലയിലേക്കു കൂടുതല്‍ സേനയെ എത്തിക്കുന്ന കാര്യവും പരിഗണനയിലാണ്. രാഹുല്‍ സ്ഥാനാര്‍ഥിയായെത്തുമ്പോള്‍ മാവോയിസ്റ്റുകളുടെ തിരിച്ചടിയുണ്ടായാല്‍ നേരിടാനുള്ള ഒരുക്കങ്ങളും പൊലീസ് നടത്തുന്നുണ്ട്. ആഴ്ചകള്‍ക്കു മുന്‍പ് കേരളത്തിലെത്തിയ രാഹുല്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വി.വി. വസന്തകുമാറിന്റെ വയനാട്ടലെ വീട് സന്ദര്‍ശിക്കാനിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ മാറ്റിവച്ചതാണ്. വയനാട് മണ്ഡലത്തിലും കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിയിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് സുരക്ഷ ശക്തമാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. 14 ന് വൈത്തിരിയിലെ റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിനു പുറമേ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണു പങ്കെടുത്തത്. ബൂത്തുകളിലേക്കു പോകുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിക്കപ്പെടാനിടയുണ്ടെന്നതു കണക്കിലെടുത്താണു പൊലീസ് ഒരുക്കങ്ങള്‍. സംശയമുള്ള സാഹചര്യങ്ങളില്‍ പരസ്പരം വിവരം കൈമാറാന്‍ 3 സംസ്ഥാനങ്ങളിലും നോഡല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി. ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താന്‍ സംസ്ഥാനാന്തര നദീജല തര്‍ക്കങ്ങള്‍ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുമെന്നതു കണക്കിലെടുത്ത് അതിര്‍ത്തി മേഖലകളിലെ എന്‍ജിഒകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും തീരുമാനമുണ്ട്. അതിര്‍ത്തി കടന്നുള്ള പണത്തിന്റെ ഒഴുക്കിനു തടയിടാന്‍ തോല്‍പ്പെട്ടിക്കു സമീപം പുതിയ ചെക്‌പോസ്റ്റ് തുടങ്ങിയിട്ടുണ്ട്. ക്രിമിനല്‍ പട്ടികയിലുള്ളവരുടെ പേരുവിവരങ്ങള്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ കൈമാറും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയം പുതിയ പാര്‍ട്ടി

  സച്ചിന്‍ പൈലറ്റ് രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഭയം. ഹിന്ദി ബല്‍റ്റില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന  more...

ആളുചാടി പോകാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ പൊടിക്കൈ

  സച്ചിന്‍ പൈലറ്റിന്റെ മാതൃക പിന്‍തുടര്‍ന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടാതിരിക്കാന്‍ അധികാരമുള്ള എല്ലാ സ്ഥലങ്ങളിലും ജയിച്ചുവന്നവര്‍ക്ക് സ്ഥാനമാനീള്‍  more...

വെ​ബ് സീ​രി​സി​ൽ വി​ജ​യ് സേ​തു​പ​തി

വി​ജ​യ് സേ​തു​പ​തി വെ​ബ് സീ​രി​സി​ൽ അ​ഭി​ന​യി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ര​ണ്ട് വെ​ബ് സി​രീ​സു​ക​ളി​ല്‍ താ​ന്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്നും അ​തു സം​ബ​ന്ധി​ച്ച ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും  more...

ഒരേ സിനിമയില്‍ ബാലതാരവും നായികയും

    മാധവനും കാവേരിയും നായികാനായകന്മാരായി അഭിനയിച്ച ചിത്രമായിരുന്നു 'മെയ്ഡ് ഇന്‍ യു എസ് എ'. ഇന്നുവരെ ലോകസിനിമാ ചരിത്രത്തില്‍  more...

റമീസ് കുടുങ്ങുമ്പോള്‍ കുലുങ്ങുന്നത് വമ്പന്‍മാര്‍

    2015-ലാണ് കരിപ്പൂരില്‍ 17.5 കിലോ സ്വര്‍ണം കാര്‍ഗോ കോംപ്ലക്‌സ് വഴി കടത്താന്‍ ശ്രമിച്ചിരുന്നത്. കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ  more...

HK Special


കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയം പുതിയ പാര്‍ട്ടി

  സച്ചിന്‍ പൈലറ്റ് രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഭയം. .....

ആളുചാടി പോകാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ പൊടിക്കൈ

  സച്ചിന്‍ പൈലറ്റിന്റെ മാതൃക പിന്‍തുടര്‍ന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടാതിരിക്കാന്‍ .....

സ്വര്‍ണം കടത്ത് പുതിയത്തിനൊരുങ്ങി കേരളം

  കള്ളക്കടത്ത് സ്വര്‍ണം കണ്ടുകെട്ടുന്നതിന്റെ നിയമസാധുത പരിശോധിക്കാന്‍ നിയമവകുപ്പിനെ സമീപിക്കാന്‍ നികുതി വകുപ്പ്. .....

കേരളത്തിലെ സംഘടനകളിലേക്ക് അന്വേഷണം

  കേരളത്തില്‍ വേരുകളുള്ള മതതീവ്രവാദസംഘടനകളും നിരീക്ഷണത്തില്‍. സ്വര്‍ണക്കടത്തിന്റെ ദേശീയ, അന്തര്‍ദേശീയ ബന്ധങ്ങള്‍ കൂടി .....

അന്വേഷണം പുതിയ സംഘങ്ങളിലേക്ക് കുടുങ്ങും വമ്പന്‍മാര്‍

രാജ്യത്തെ തകര്‍ക്കാനുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിക്കാനായിരുന്നു സ്വര്‍ണക്കടത്തെന്ന് പ്രത്യേക കോടതിയില്‍ എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കി. .....