News Beyond Headlines

29 Saturday
February

ചേട്ടനുള്ളപ്പോള്‍ സാറുമാര്‍ക്ക് എന്തിനാവോട്ട്

കോട്ടയം : പ്രീയപ്പെട്ട നേതാവ് സ്ഥാനാര്‍ത്ഥിയായതോടെ കോട്ടയംകാര്‍ ആവേശ തിമിര്‍പ്പിലാണ്. ഇതുവരെ മണ്ഡലം കാണാത്ത സ്വീകരണമാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് ജനങ്ങള്‍ നല്‍കുന്നത് ഹൃദ്യമായ സ്നേഹ സ്വീകരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ദിനങ്ങള്‍ അടുത്തതോടെ ജില്ല കൂടുതല്‍ ആവേശത്തിലേക്ക്. തിരക്കു പിടിച്ച പരിപാടികളാണ് ഈ ആഴ്ചയും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അരങ്ങേറുന്നത്. അതില്‍ മുന്നിലാണ് കോട്ടയം കാരുടെ വാസവന്‍ ചേട്ടന്‍. ചേട്ടാന്ന് വിളിക്കാവുന്ന ആളുപ്പോള്‍ സാറേന്ന് വിളിക്കണ്ടവര്‍ക്ക് ഞങ്ങള്‍ എന്തിനാണ് വോട്ടു ചെയ്യുന്നത് , കെ എം മാണിയുടെ കുത്തക മണ്ഡമായ പാലയിലെ പ്രചരണത്തിന് എത്തിയ വി എന്‍ വാസവനെ ജനങ്ങള്‍ സ്വീകരിച്ചത് ഈ വാക്കുകള്‍ കൊണ്ടാണ്. തങ്ങളിലൊരാളായി കണ്ട് അവര്‍ സ്ഥാനാര്‍ഥിയെ നെഞ്ചേറ്റുന്നു. തരംഗമാണ് എവിടെയും. പ്രചാരണം പുരോഗമിക്കുമ്പോള്‍ കോട്ടയം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി രണ്ടു തവണ ജനങ്ങളെ നേരില്‍ കണ്ട് താന്‍ സംസാരിച്ചു കഴിഞ്ഞു. ലോക്‌സഭാ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദശിച്ച ശേഷമുള്ള പൊതുപര്യടനമാണിപ്പോള്‍ പുരോഗമിക്കുന്നത്. നഗരത്തിന്റെയും ഗ്രാമത്തിന്റെയും സ്‌നേഹം ഒരുപോലെ ഏറ്റുവാങ്ങിയാണ് പ്രചാരണം. അശരണര്‍ക്ക് അഭയമേകുന്ന കേന്ദ്രങ്ങളും സ്ഥാപനങ്ങളും വാസവന്‍ സന്ദര്‍ശിച്ചത് സാന്ത്വന സ്പര്‍ശത്തോടെ. അനേകര്‍ക്ക് ആലംബമായ അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നായകന്‍ അവിടങ്ങളിലെ കണ്ണീരൊപ്പി. കൈപ്പുഴയിലെ വികലാംഗ ഭവനമായ സെന്റ് തോമസ് അസൈലയിലെ സന്ദര്‍ശനവും വികാര നിര്‍ഭരമായിരുന്നു. ''നിങ്ങള്‍ക്കല്ലാതെ വേറെ ആര്‍ക്കും വോട്ടു കൊടുക്കില്ല. ഒന്നുമില്ലാതിരുന്ന ഞങ്ങളെ ഇത്രയൊക്കെ ആക്കിയത് നിങ്ങളാ'- അവിടുത്തെ അന്തേവാസി അച്ചുക്കുട്ടി വാസവനോട് പറഞ്ഞത് ഇങ്ങനെ. കലാലയങ്ങളിലെല്ലാം ത്രസിപ്പിക്കുന്ന വരവേല്‍പ്പാണ് ലഭിക്കുന്നത്. ക്യകമ്പസുകളുടെ പ്രിയ താരമായി വി എന്‍ വി മാറി. വ്യവസായ സ്ഥാപനങ്ങളിലും മറ്റ് തൊഴിലിടങ്ങളിലും സ്ഥാനാര്‍ഥി എത്തിയപ്പോള്‍ ദൃശ്യമായത് വര്‍ധിത ആവേശം. കാര്‍ഷിക മേഖലയിലും ലഭിക്കുന്നത് സ്‌നേഹ നിര്‍ഭര വരവേല്‍പ്പ്. പൊതുപര്യടനം ആരംഭിച്ചത് വൈക്കത്തിന്റെ ചുവന്ന മണ്ണില്‍നിന്ന്. ജനനായകന് ഓരോയിടവും സമ്മാനിച്ചത് അവിസ്മരണീയ വരവേല്‍പ്പ്. പിറവം മണ്ഡലത്തിലായിരുന്നു അടുത്ത പര്യടനം. മീനച്ചൂടിനെ വെല്ലുന്ന ആവേശത്തോടെയാണ് എല്ലായിടത്തും സ്ഥാനാര്‍ഥിയെ ഹൃദയത്തിലേറ്റിയത്. കാര്‍ഷിക മേഖലയായ കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിലെ കിഴക്കന്‍ പ്രദേശത്തായിരുന്നു അടുത്ത ദിവസത്തെപ്രയാണം. ''മോനെ ഒന്ന് അടുത്ത് കാണാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. അത് സാധിച്ചതില്‍ വലിയ സന്തോഷം'-- 84 കാരിയായ അന്നമ്മ മത്തായി ഉഴവൂരില്‍ വാസവനെ സ്വീകരിക്കാന്‍ എത്തിയപ്പോള്‍ പറഞ്ഞത് .

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ്  more...

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ .  more...

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍  more...

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക്  more...

ഓര്‍ത്തോ അന്നത്തെ ചതിക്ക് വയനാട് പകരം വീട്ടും

  2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....