News Beyond Headlines

31 Sunday
May

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക് ശേഷം വയനാട് കര്‍ഷകരുടെ ശവപ്പറമ്പായി മാറി. കുരുമുളകിനും കാപ്പിക്കും റബറിനും ഇഞ്ചിക്കും വിലയില്ലാതായി. കൃഷി ചെയ്യാന്‍ ബാങ്കില്‍നിന്നും സ്വകാര്യപണമിടപാട് സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുത്ത കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കിട്ടാതായതോടെ കടക്കെണിയിലായി. ജപ്തി ഭീഷണിയുമായി ബാങ്കുകളും പിടിമുറുക്കിയതോടെ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടി. 1997 മുതല്‍ 2006 വരെ മാത്രം വയനാട്ടില്‍ കടക്കെണിമൂലം 3000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 3000 എന്നത് വയനാടിനെ സംബന്ധിച്ച് ചെറിയ കണക്കല്ല. അതും എട്ട് ലക്ഷംമാത്രം ജനസംഖ്യയുള്ള കൊച്ച് ജില്ലയില്‍. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്നത് 2001--2006 കാലയളവിലായിരുന്നു. 523 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. അന്ന് സംസ്ഥാനം ഭരിച്ച യുഡിഎഫ് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്ക് പോലും മറച്ചുവച്ചു. 1991ല്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളാണ് കര്‍ഷകര്‍ക്ക് കൊലക്കയര്‍ സമ്മാനിച്ചത്. ഇറക്കുമതി ചുങ്കം ഒഴിവാക്കി കമ്പോളം വിദേശകുത്തകകള്‍ക്ക് തുറന്നുകൊടുത്ത കേന്ദ്രനയമാണ് കര്‍ഷകര്‍ക്ക് വിനയായത്. വിദേശരാജ്യങ്ങളില്‍നിന്ന് കാപ്പിയും കുരുമുളകും റബറും ഏലവുമെല്ലാം യഥേഷ്ടം ആഭ്യന്തര വിപണിയില്‍ ഒഴുകിയെത്തി. വിയറ്റ്‌നാമില്‍നിന്നും മലേഷ്യയില്‍നിന്നും ശ്രീലങ്ക വഴി കുരുമുളകും ബ്രസീലില്‍നിന്ന് കാപ്പിയും ഇറക്കുമതി ചെയ്തു. ഇതോടെ രാജ്യത്തെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ക്ക് വില കുറഞ്ഞു. രാസവള സബ്‌സിഡി നീക്കിയതോടെ ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചു. ഒരു കിലോ കാപ്പി പരിപ്പിന് 120 രൂപ വില ഉണ്ടായിരുന്നത് 1997 ആയപ്പോള്‍ 24 രൂപയായി താഴ്ന്നു. കുരുമുളക് വില 275 രൂപയില്‍നിന്ന് 55 ആയി കുത്തനെ ഇടിഞ്ഞു. ഇതോടെ കര്‍ഷകര്‍ വന്‍ കടബാധ്യതയിലായി. വൈദ്യുതിക്ക് നല്‍കിവന്ന സബ്‌സിഡിയും നീക്കംചെയ്തു. ജലസേചന സൗകര്യങ്ങള്‍ കൂടി ഇല്ലാതായതോടെ കൃഷി പൂര്‍ണമായും നഷ്ടത്തിലായി. വയനാട്ടില്‍ 80 ശതമാനം ആളുകളും കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. കര്‍ഷന്റെ വാര്‍ഷിക വരുമാനം 20903 രൂപ മാത്രമാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ്  more...

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ .  more...

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍  more...

ഓര്‍ത്തോ അന്നത്തെ ചതിക്ക് വയനാട് പകരം വീട്ടും

  2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  more...

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രകൃതിക്ഷോഭത്തില്‍ നഷ്ടം സംഭവിച്ച  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....