News Beyond Headlines

28 Monday
September

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍ നീക്കുന്നത് കോണ്‍ഗ്രസിന് തലവേുനയാകുന്നു. കോണ്‍ഗ്രസ് ക്യാമ്പിലെ പ്രധാനികളെ അടര്‍ത്തിയെടുത്ത് സ്ഥാനാര്‍ത്ഥികളാക്കിയതിന് തൊട്ടു പിന്നാലെയാണ് ഈ നീക്കം. പ്രധാനമന്ത്രി മോദി പങ്കെടുത്ത പരിപാടി മുതലാണ് തുടക്കം , കൊല്ലത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനെ സഹായിക്കാനുള്ള നീക്കവും മോദിയുടെ അറിവോടെയാണന്ന പ്രചരണം ബി ജെ പി ക്യാമ്പുകളില്‍ ശക്തമാണ്. ശബരിമല വിഷയം മോദി വീണ്ടും ഉയത്തിയതോടെ കേരളത്തില്‍ കോണ്‍ഗ്രസ് വീണ്ടും തിരഞ്ഞെടുപ്പ് കളയില്‍നിന്ന് പുറത്തായിരിക്കുകയാണ്. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് പിന്തുണയുമായി വിദേശകാര്യ വിദഗ്ധനും മുന്‍ അംബാസിഡറുമായ ടി പി ശ്രീനിവാസന്‍ എത്തിയത് ഇതിന്റെ ഭാഗമാണ്. നരേന്ദ്ര മോഡി പങ്കെടുത്ത റാലിയിലാണ് ബിജെപിക്ക് പിന്തുണയുമായി ടിപി ശ്രീനിവാസനും എത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്നു ടിപി ശ്രീനിവാസന്‍. എറണാകുളം യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതും ടി പി ശ്രീനിവാസന്‍ ആയിരുന്നു. അതിനു പിന്നാലെയുള്ള ബിജെപി വേദിയിലെയും സാന്നിധ്യം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിനാണ് വഴിയൊരുക്കിയത്. ്. തിരുവനന്തപുരത്ത് ശശി തരുരിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച 2009ല്‍ അദ്ദേഹത്തെ മണ്ഡലത്തില്‍ പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തികൂടിയാണ് ശ്രീനിവാസന്‍. ഇതാദ്യമായാണ് ടിപി ശ്രീനിവാസന്‍ ബിജെപി വേദിയില്‍ എത്തുന്നത്. കുമ്മനം രാജശേഖരനുള്ള തന്റെ പിന്തുണ വേദിയില്‍ വെച്ച് അദ്ദേഹം പ്രഖ്യാപിച്ചു. ടിപി ശ്രീനിവാസന്‍ ബിജെപി വേദിയില്‍ എത്തിയത് സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


എന്താണ് ഈ കേസുകള്‍ സി ബി ഐക്ക് ഏറ്റടുക്കാത്തത്

ലൈഫിലെ കേസ് തിടുക്കത്തില്‍ എടുത്ത സി ബി ഐ ചെന്നിത്തല പ്രതിയായ കേസ് ഏറ്റടുക്കാന്‍ പിന്നോട്ട് നില്‍ക്കുന്നതിന്റെ രാഷ്ട്രീയക്കളി കോണ്‍ഗ്രസിനുള്ളിലും  more...

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട , വേണ്ടിവന്നാല്‍ കേരളം അടച്ചിടും

സംസ്ഥാനത്ത് വരുംദിനങ്ങളില്‍ കൂടുതല്‍ കോവിഡ് രോഗികളുണ്ടാകുമെന്ന് മന്ത്രി കെ കെ ശൈലജ. വലിയ പോരാട്ടം നടത്തേണ്ട നാളുകളാണ് വരാനിരിക്കുന്നത്. ചില  more...

കോണ്‍ഗ്രസ് നേതാക്കള്‍ താമരയില്‍ മത്‌സരിക്കുമോ

കേരളത്തിലെ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളെ നിയമസഭയിലേക്ക് താമരചിഹ്‌നത്തില്‍ മത്‌സരിപ്പിക്കാനുള്ള കരുക്കള്‍ നീക്കി ബിജെപി . പാര്‍ട്ടിക്കുള്ളിലെ തമ്മിലടികളില്‍ മനം  more...

ലൈഫ് സി ബി ഐ അന്വേഷണം യു എ ഇ കോണ്‍സിലിലേറ്റിലേക്ക്

രാഷ്ട്രീയ വിവാദമായിമാറിയ ലൈഫ് പദ്ധതിയിലെ കമ്മീഷന്‍ ഇടപാടിലും അന്വേഷണം നീങ്ങുന്നത് യു എ ഇ കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥരിലേക്ക്. ഇക്കാര്യം പുറത്തുകൊണ്ടുവന്ന  more...

ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിക്കും; കാനം രാജേന്ദ്രന്‍

സമീപകാല വിവാദങ്ങളുടെ ഭാഗമായി അല്‍പ്പം മങ്ങല്‍ ഏറ്റിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് തിരിച്ചുവരാനുള്ള സഹാചര്യമാണ് നിലനില്‍ക്കുന്നതെന്ന് സി പി ഐ  more...

HK Special


സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട , വേണ്ടിവന്നാല്‍ കേരളം അടച്ചിടും

സംസ്ഥാനത്ത് വരുംദിനങ്ങളില്‍ കൂടുതല്‍ കോവിഡ് രോഗികളുണ്ടാകുമെന്ന് മന്ത്രി കെ കെ ശൈലജ. വലിയ .....

ലൈഫ് സി ബി ഐ അന്വേഷണം യു എ ഇ കോണ്‍സിലിലേറ്റിലേക്ക്

രാഷ്ട്രീയ വിവാദമായിമാറിയ ലൈഫ് പദ്ധതിയിലെ കമ്മീഷന്‍ ഇടപാടിലും അന്വേഷണം നീങ്ങുന്നത് യു എ .....

ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിക്കും; കാനം രാജേന്ദ്രന്‍

സമീപകാല വിവാദങ്ങളുടെ ഭാഗമായി അല്‍പ്പം മങ്ങല്‍ ഏറ്റിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് തിരിച്ചുവരാനുള്ള .....

ഹസനെകണ്‍വീനറാക്കാന്‍ ആന്റണി, മുരളിയെ എത്തിക്കാന്‍ ഉമ്മന്‍ചാണ്ടി

കെ പി സി സി പുനസംഘടനയില്‍ എ ഐ ഗ്രൂപ്പു പോരിനുപുറമെ ഉമ്മന്‍ .....

തലതൊട്ടപ്പൻമാരുടെ വിയോഗത്തിന് ശേഷം ഇനി എന്ത്

കേരള കോണ്‍ഗ്രസിന്റെ തലതൊട്ടപ്പന്‍മാര്‍ എന്നറിയപ്പെട്ടിരുന്ന കെ.എം.മാണിയുടെയും സി.എഫ്. തോമസിന്റെയും വിയോഗത്തോടെ കേരള കോണ്‍ഗ്രസിന്റെയും .....