സംസ്ഥാന പ്രസിഡന്റ് എ.എന്‍.രാജന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ നിലപാടുകള്‍ തള്ളി ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍.ഗൗരിയമ്മ. രാജന്‍ബാബുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന സെന്റര്‍ യോഗം തന്റെ അറിവോടെയല്ലെന്ന് ഗൗരിയമ്മ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സമരം നടത്താന്‍ തീരുമാനമെടുത്ത സംസ്ഥാന സെന്റര്‍ യോഗത്തെ തള്ളിപ്പറഞ്ഞ ഗൗരിയമ്മ, ജെഎസ്എസ് ഇപ്പോഴും എല്‍ഡിഎഫുമായി സഹകരിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നു വ്യക്തമാക്കി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വയലാര്‍ സന്തോഷ്, സി.എം.അനില്‍കുമാര്‍, വി.കെ.ഗൗരീശന്‍, വി.ഡി.രതീഷ് എന്നിവര്‍ക്കെതിരെ സംസ്ഥാന സെന്റര്‍ യോഗം നടപടിയെടുത്തതു റദ്ദാക്കിയെന്നും പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം ജനറല്‍ സെക്രട്ടറിക്കു മാത്രമാണെന്നും ഗൗരിയമ്മ പറഞ്ഞു. ഇതുസംബന്ധിച്ച് ഗൗരിയമ്മ ഇന്നലെ പത്രക്കുറിപ്പ് നല്‍കി. ആറു വര്‍ഷം മുന്‍പ്, യുഡിഎഫ് വിടാനുള്ള ഗൗരിയമ്മയുടെ തീരുമാനത്തോടു പിണങ്ങി ജെഎസ്എസില്‍ പുതിയ ഗ്രൂപ്പ് ആരംഭിച്ച എ.എന്‍.രാജന്‍ബാബു അടുത്തകാലത്താണ് പാര്‍ട്ടിയില്‍ മടങ്ങിയെത്തിയത്. ജെഎസ്എസില്‍ എല്‍ഡിഎഫ് വിരുദ്ധ ചേരി രൂപീകരിക്കാനുള്ള രാജന്‍ബാബുവിന്റെ ശ്രമങ്ങള്‍ക്കെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. പിന്നാക്ക വിഭാഗ കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി.കെ.സുരേഷിനെ മാറ്റണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തിനും സര്‍ക്കാരിനും കെ.ആര്‍.ഗൗരിയമ്മ കത്തു നല്‍കി. നേരത്തേ ചെയര്‍മാനായിരുന്ന സംഗീത് ചക്രപാണിയെ മാറ്റിയാണ് ഗൗരിയമ്മയുടെ ആവശ്യപ്രകാരം ടി.കെ.സുരേഷിനെ നിയമിച്ചത്. അടുത്ത ഒരു വര്‍ഷത്തേക്ക്, സംസ്ഥാന സെന്റര്‍ അംഗമായ ശിവാനന്ദനെ നിയമിക്കണമെന്നാണ് ഗൗരിയമ്മ കത്തില്‍ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....