എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോ ഫിനാന്‍സ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററും ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.കെ.മഹേശന്റെ ആത്മഹത്യക്ക് പിന്നിലെ രഹസ്യങ്ങള്‍ തേടി പൊലീസ് ഫോണിനു പിന്നാലെ. കഴിഞ്ഞ മൂന്നുമാസത്തെ മഹേശന്റെ ടെലിഫോണ്‍ വിവരങ്ങള്‍ ലഭിക്കാനുള്ള ശ്രമം ക്രൈം ബ്രാഞ്ച് തുടങ്ങിക്കഴിഞ്ഞു. ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള ഒരു പ്രതി ആയതിനാല്‍ വളരെ സൂക്ഷ്മതയോടെയാണ് അന്വേഷണ സംഘം കേസ് നീക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന കുറിപ്പിലെ വിവരങ്ങള്‍ സംബന്ധിച്ച പരിശോധനകള്‍ ഇന്നലെ തുടങ്ങി. ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് പൊലീസ് മഹേശന്റെ വീട്ടുകാരുടെ മൊഴിയെടുത്തു. മഹേശന്റെ കുറിപ്പില്‍ പരാമര്‍ശിക്കുന്നവരുടെ മൊഴി പിന്നീടു രേഖപ്പെടുത്തുമെന്ന് മാരാരിക്കുളം സിഐ എസ്.രാജേഷ് പറഞ്ഞു. മഹേശന്റെ മക്കള്‍, സഹോദരന്‍, അനന്തരവന്‍ എന്നിവരുടെ മൊഴികളാണ് ഇന്നലെ രേഖപ്പെടുത്തിയത്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് മാരാരിക്കുളം പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഈ കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് വീട്ടുകാരുടെ മൊഴി എടുക്കുന്നത്. അവര്‍ക്കു പറയാനുള്ളത് രേഖപ്പെടുത്തി പരിശോധിക്കും. മഹേശന്റെ മരണം സംബന്ധിച്ചു സത്യസന്ധമായ അന്വേഷണത്തിന് പ്രത്യക സംഘം രൂപീകരിക്കണമെന്ന് മഹേശന്റെ കുടുംബം പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയെ ഇവര്‍ കാണുന്നുണ്ട്. ഇന്നലെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി അയച്ചു. മഹേശന്റെ കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ഫോണ്‍ വിളികളും അന്വേഷിക്കണം.മാനസിക പീഡനം സഹിക്കാനാവാതെയാണ് മഹേശന്റെ മരണമെന്നും അനന്തരവന്‍ എം.എസ്.അനില്‍കുമാര്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....