റെയില്‍വേ ട്രാക്കില്‍ കഷ്ണങ്ങളായ ശരീരാവശിഷ്ടങ്ങള്‍, അവയ്ക്കിടയില്‍ ഒരുവയസ്സുള്ള കുരുന്ന്. ഹൃദയം തകര്‍ക്കുന്ന ദൃശ്യത്തിനാണ് ഡല്‍ഹിയില്‍ റെയില്‍വേ പൊലീസ് (ആര്‍പിഎഫ്) വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത്. അമ്മയുടെയും രണ്ട് സഹോദരിമാരുടെയും ചതഞ്ഞരഞ്ഞ മൃതദേഹത്തിന് അരികിലായിരുന്നു കുരുന്നുജീവന്‍. വ്യാഴാഴ്ച പുലര്‍ച്ചെ 3.40ന് റെയില്‍വേ പൊലീസിനൊരു ഫോണ്‍ സന്ദേശമെത്തി. സ്ത്രീയുടെയും രണ്ടു പെണ്‍കുട്ടികളുടെയും ശരീരത്തില്‍ ട്രെയിന്‍ കയറിയിറങ്ങിയെന്നായിരുന്നു സന്ദേശം. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മണ്ഡാവാലിയിലായിരുന്നു സംഭവം. ഏകദേശം 30 വയസ്സുപ്രായം വരുന്ന സ്ത്രീയും രണ്ട് പെണ്‍കുട്ടികളും ട്രെയിനിടിച്ച് മരിച്ചതിന്റെ ദൃശ്യങ്ങളാണ് ഇവിടെയെത്തിയപ്പോള്‍ കണ്ടതെന്ന് ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് (റെയില്‍വേ) ഹരേന്ദ്ര സിങ് പറഞ്ഞു. റെയില്‍വേ ട്രാക്കില്‍ ശരീരാവശിഷ്ടങ്ങള്‍ക്കടുത്ത് ഒരു വയസ്സുള്ള കുട്ടി ജീവനോടെ കിടക്കുന്നുണ്ടായിരുന്നു. ട്രാക്കിലിരുന്ന കരയുകയായിരുന്നു കുരുന്നെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലേക്കു മാറ്റിയ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. മൃതദേഹത്തിനരികില്‍നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണുപയോഗിച്ച് മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുപ്പതുകാരിയായ കിരണെന്ന യുവതിയും മക്കളുമാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ ഭര്‍ത്താവിനോട് വഴക്കുണ്ടാക്കി ഇറങ്ങിയതാണെന്നു പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....