News Beyond Headlines

18 Monday
May

കൊവിഡ് ഭീതിപരത്തി ഇന്ത്യ

  തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 3756 കേസുകളാണ്. 64 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകോ രോഗബാധിതരുടെ എണ്ണം 1.22 ലക്ഷത്തിലെത്തി. മൊത്തം മരണസംഖ്യ 1,700ലെത്തി. ചെന്നൈ നഗരത്തില്‍ മാത്രം ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 1261 കേസുകളാണ്. മധുരൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ എന്നിവിടങ്ങളിലും രോഗവ്യാപനം കൂടുതലാണ്. ചെന്നൈ നഗരത്തില്‍ ഇതുവരെ 72,500 കോവിഡ് പൊസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ആകെ കോവിഡ് കേസുകളുടെ പകുതിയിലധികവും നഗരത്തിലാണ്. ഡല്‍ഹിയില്‍ ഇന്ന് രോഗം ബാധിച്ചത് 2033 പേര്‍ക്കാണ്. മൊത്തം കേസുകളുടെ എണ്ണം 1,04,864ലെത്തി. ഇന്നത്തെ 48 മരണങ്ങള്‍ കൂടി ചേര്‍ത്ത് ആകെ മരണസംഖ്യ 3,213 ആയി. മഹാരാഷ്ട്രയിലും രോഗവ്യാപനം കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 6,600 പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 198 മരണങ്ങളും നടന്നു. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 2,23,724ല്‍ എത്തിയിട്ടുണ്ട്. ആകെ 9,448 പേര്‍ ഇതുവരെ മരിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 91,065 പേരാണ്. ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ തുടരുകയാണ്. ജൂലൈ 10 വരെയാണ് ലോക്ക്ഡൗണ്‍. മഹാരാഷ്ട്രയില്‍ ഇതിനിടെ പ്ലാസ്മ തെറാപ്പി കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ശിവഭോജനം എന്ന പേരില്‍ മഹാരാഷ്ട്രയിലെ ശിവസേനാ സര്‍ക്കാര്‍ തുടങ്ങിയ 10 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിയുടെ കാലയളവ് നീട്ടിയിട്ടുണ്ട്. ഇനിമുതല്‍ 5 രൂപയ്ക്ക് ഭക്ഷണം കിട്ടും. അടുത്ത മൂന്ന് മാസത്തേക്കാണ് ഇത് നീട്ടിയിരിക്കുന്നത്. പശ്ചിമബംഗാളില്‍ കോവിഡ് വ്യാപനം തടയാന്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ മാത്രമായി ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. ഒരാഴ്ച വരെ ഈ നില തുടരുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറയുന്നു. ഏഴ് ദിവസങ്ങള്‍ക്കു ശേഷം സെക്രട്ടേറിയറ്റ് സ്ഥിതിഗതികള്‍ വിലയിരുത്തും. ശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. ബംഗാളില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 986 ആണ്. ഇതോടെ മൊത്തം കേസുകള്‍ 24,823 ആയി ഉയര്‍ന്നു. ഇതുവരെ 827 പേര്‍ മരണപ്പെട്ടു. ഗുജറാത്തില്‍ 783 കേസുകളാണ് 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൊത്തം കേസുകളുടെ എണ്ണം 38,419ല്‍ എത്തി. മരണസംഖ്യ 1,995ലെത്തി. ലോകമെമ്പാടും കോവിഡിന്റെ പകര്‍ച്ച ശമനമില്ലാതെ തുടരുകയാണ്. 11.8 ദശലക്ഷം ജനങ്ങളാണ് രോഗബാധിതരായത്. 500,000ത്തിലധികം പേര്‍ ഇതിനകം മരണപ്പെട്ടു കഴിഞ്ഞു. യുഎസ്സാണ് 3 ദശലക്ഷത്തിലധികം രോഗികളുമായി ഒന്നാമത് നില്‍ക്കുന്നത്. രണ്ടാമത് വരുന്നത് 1.6 ദശലക്ഷം രോഗികളുള്ള ബ്രസീലാണ്. മൂന്നാംസ്ഥാനത്ത് 7 ലക്ഷം രോഗികളുള്ള ഇന്ത്യയും നാലാമത് 6 ലക്ഷം രോഗികളുള്ള റഷ്യയും വരുന്നു. റഷ്യ നേരത്തെ മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും പകര്‍ച്ചയുടെ വേഗത ഒരുവിധം കുറയ്ക്കാനായതും ഇന്ത്യയിലെ രോഗപ്പകര്‍ച്ച അതിവേഗം കൂടിയതും മൂലം നാലാമതെത്തുകയായിരുന്നു. ഇതിനിടയില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്മാറാനുള്ള നടപടികള്‍ യുഎസ് പ്രസിഡണ്ട് സ്വീകരിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ നീക്കത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ചൈന രംഗത്തെത്തിയിട്ടുണ്ട്. വായുവിലൂടെ കോവിഡ് പരക്കുമെന്നതിന് തെളിവുകള്‍ പുറത്തുവരുന്നതായി ലോകാരോഗ്യ സംഘടന ഇന്ന് പറയുകയുണ്ടായി. ഇതുവരെ രോഗം വായുവിലൂടെ പകരില്ലെന്ന നിലപാടാണ് സംഘടന സ്വീകരിച്ചിരുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....