കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊടുംക്രിമിനല്‍ വികാസ് ദുബെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. ഉജ്ജെയ്‌നില്‍ അറസ്റ്റിലായ വികാസ് ദുബെയെ കാണ്‍പുരിലേക്കു കൊണ്ടുവരുമ്പോള്‍ പൊലീസ് വാഹനം അപകടത്തില്‍ പെട്ടു. ഈ സമയം വികാസ് ദുബെ രക്ഷപെടാന്‍ ശ്രമിച്ചു. അപ്പോഴുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ ദുബെയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു- കാണ്‍പുര്‍ റേഞ്ച് എഡിജിപി ജെ.എന്‍. സിങ് പറഞ്ഞു. അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് മറിഞ്ഞപ്പോള്‍ വികാസ് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചു. പരുക്കേറ്റ പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് തങ്ങള്‍ക്കു നേരേ വെടിയുതിര്‍ത്തപ്പോള്‍ ഞങ്ങള്‍ക്കു മുന്നില്‍ മറ്റു വഴികള്‍ ഇല്ലായിരുന്നു'- പലതവണ വെടിയൊച്ച കേട്ടതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ഏഴു ദിവസത്തെ തിരച്ചിലിനൊടുവില്‍ മധ്യപ്രദേശിലെ ഉജ്ജയിനില്‍നിന്നാണു കഴിഞ്ഞ ദിവസം ദുബെയെ പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ മധ്യപ്രദേശില്‍നിന്ന് കാന്‍പുരിലേക്ക് വികാസ് ദുബെയെയും കൊണ്ട് ഉത്തര്‍പ്രദേശ് സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് വരുന്ന വഴി മൂന്ന് അകമ്പടി വാഹനങ്ങളില്‍ ഒന്ന് അപകടത്തില്‍പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ച ദുബെയോടു കീഴടങ്ങാന്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസിന്റെ തോക്കു തട്ടിയെടുത്തു തിരിച്ചാക്രമിക്കാന്‍ ദുബെ ശ്രമിച്ചതോടെ ഗത്യന്തരമില്ലാതെ വെടിവച്ചു വീഴ്ത്തിയെന്നാണു പൊലീസ് ഭാഷ്യം. രാജസ്ഥാനിലെ കോട്ടയിലെത്തി സംസ്ഥാന പൊലീസിനെ ബന്ധപ്പെട്ടുവെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തയാറാകാതിരുന്നതിനാലാണ് ഉജ്ജയിനിലെ സഹോദരന്റെ അടുത്തേക്ക് ദുബെ പോയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2001ല്‍ മുതിര്‍ന്ന ബിജെപി നേതാവ് സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ദുബെയെ പിടികൂടാന്‍ യുപി കാന്‍പുരിലെ ബിക്രു ഗ്രാമത്തിലെത്തിയ പൊലീസ് സംഘത്തിനു നേരെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വെടിവയ്പ്പുണ്ടായത്. ഡിഎസ്പി റാങ്കിലുള്ള ഒരു സര്‍ക്കിള്‍ ഓഫിസറും മൂന്നു സബ് ഇന്‍സ്പെക്ടറും നാലു കോണ്‍സ്റ്റബിള്‍മാരും അടക്കം 8 പേര്‍ ആണ് കൊല്ലപ്പെട്ടത്. തലയറുത്തു മാറ്റിയ നിലയിലായിരുന്നു കൊല്ലപ്പെട്ട ഡിവൈഎസ്പി ദേവേന്ദ്ര മിശ്രയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരം മുഴുവന്‍ വെട്ടിപരുക്കേല്‍പ്പിച്ചിരുന്നു. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ കത്തിച്ചു കളയാന്‍ വികാസ് ദുബൈ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. കന്നാസുകളില്‍ ഓയില്‍ ഉള്‍പ്പെടെ ദുബെ തയാറാക്കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. സംഭവശേഷം കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ ദുബെ ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വച്ചിരുന്നു. ഓയിലും തീപ്പെട്ടിയും ഉള്‍പ്പെടെ മൃതദേഹങ്ങള്‍ കത്തിക്കാന്‍ തയാറെടുക്കുന്നതിനിടെ പൊലീസ് എത്തുമെന്നു വിവരം ലഭിച്ചതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....