കേസെടുത്ത് ഒരാഴ്ചയാകുമ്പോഴും സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളെ പിടികൂടാന്‍ കസ്റ്റംസ് പോലീസിന്റെ സഹായം തേടുന്നില്ല. കസ്റ്റംസ് രേഖാമൂലം ആവശ്യപ്പെടാതെ ഇക്കാര്യത്തില്‍ നിയമപജ്ഞായി കേരള പോലീസിന് ഇടപെടാന്‍ ആവില്ല. നിലപാട്. സി സി ടി വി ദൃശ്യങ്ങള്‍ കണ്ടെടുത്തു നല്‍കണം എന്ന് മാത്രമാണ് പോലീസിനോട് കസ്റ്റംസ് ആവശ്യപ്പെട്ടത്. അത് കസ്റ്റംസിന് കൈമാറിയതായി ഡി.ജി.പി ലോക് നാഥ് ബഹ്‌റ വ്യക്തമാക്കി. കസ്റ്റംസ് ആക്ട് അനുസരിച്ച് നടക്കുന്ന അന്വേഷണങ്ങളില്‍ അവര്‍ ആവശ്യപ്പെടാതെ ഇടപെടാനാകില്ലെന്നും ഡിജിപി പറഞ്ഞു. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയും സന്ദീപും ദേശീയ അന്വേഷണ ഏജന്‍സിയുടെ വലയിലെന്ന് സൂചന. ഒളിവില്‍ കഴിയാന്‍ സ്വപ്നയ്ക്ക് സഹായം നല്‍കുന്നവരെ കുറിച്ച് അന്വേഷണസംഘത്തിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സ്വപ്നയുമായി അടുപ്പമുള്ളവരെ എന്‍ഐഎ നിരീക്ഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും എന്‍ഐഎ അന്വേഷിക്കും. സ്വപ്നയും സന്ദീപും ഒളിവില്‍ പോയി ഒരാഴ്ച പിന്നിട്ടിട്ടും കസ്റ്റംസ് എന്തുകൊണ്ടാണ് പോലീസിന്റെ സഹായം തേടാത്തത് എന്ന ചോദ്യം ഉയരുന്നു. ഒളിവില്‍ ഇരുന്നു കൊണ്ടു തന്നെ സ്വപ്ന കൊച്ചിയിലെ അഭിഭാഷകനെ സന്ദര്‍ശിക്കുകയും മാധ്യമങ്ങള്‍ക്ക് ശബ്ദ സന്ദേശം അയച്ചുകൊടുക്കുകയും ചെയ്തു. പ്രതിയെ പിടികൂടാന്‍ പോലീസിന് എളുപ്പത്തില്‍ കഴിയുമെന്ന് അറിയാമെങ്കിലും ആ വഴി തേടേണ്ടതില്ലെന്നാണ് കസ്റ്റംസിന്റെയും മറ്റ് അന്വേഷണ ഏജന്‍സികളുടെയും തീരുമാനം. കേന്ദ്ര, സംസ്ഥാന ഭരണതലത്തിലെ സ്വാധീനത്തിന്റെ പിന്‍ബലത്തിലാണ് പ്രതികള്‍ ഇത്രയധികം സ്വര്‍ണ്ണം സംസ്ഥാനത്തേക്ക് എത്തിച്ചതെന്നും അവര്‍ കരുതുന്നു. എന്‍. ഐ.യുടെ സഹായത്താല്‍ സ്വപനയെയും സന്ദീപിനെയും പിടികൂടാനാണ് കസ്റ്റംസ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....