തമിഴ്നാട്ടിൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാർഡനിലെ വസതി വേദനിലയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നതും സംസ്ഥാന സർക്കാർ പരിഗണിച്ചുവരുന്നു. ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചതാണിത്. ജയലളിതയുടെ വസതി സ്മാരകമാക്കുന്നതിനെതിരേ പ്രദേശവാസികളുടെ അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് അഡ്വക്കറ്റ് ജനറൽ വിജയ് നാരായൺ ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് മുമ്പാകെ ഇക്കാര്യം ബോധിപ്പിച്ചത്. സ്മാരകമാക്കുന്നതിനു പകരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി വേദനിലയത്തിലാക്കുന്ന കാര്യം പരിഗണിക്കണമെന്ന് നേരത്തേ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നാണ് അഡ്വക്കറ്റ് ജനറൽ അറിയിച്ചത്. വേദനിലയം സ്മാരകമാക്കി മാറ്റിയാൽ ആയിരക്കണക്കിനാളുകൾ സന്ദർശനത്തിനെത്തുമെന്നും ഇതു തങ്ങളുടെ സമാധാന ജീവിതത്തിന് തടസമാകുമെന്നുമാണ് പോയസ് ഗാർഡൻ- കസ്തൂരി എസ്റ്റേറ്റ് ഹൗസ് ഓണേഴ്സ് അസോസിയേഷൻ വാദിക്കുന്നത്. കഴമ്പില്ലെന്നു പറഞ്ഞ് കോടതി ഹർജി തള്ളി. ഒരു വസതി സ്മാരകമാക്കുന്നത് പുതുമയുള്ള കാര്യമല്ല. ജനങ്ങളുടെ മനസിൽ സ്ഥിരപ്രതിഷ്ഠ നേടിയ നിരവധി നേതാക്കളുടെ വസതികൾ സ്മാരകങ്ങളായി മാറിയിട്ടുണ്ട്- ജഡ്ജി ചൂണ്ടിക്കാട്ടി. വേദനിലയവും ജയലളിതയുടെ മറ്റ് ആസ്തികളും താത്കാലികമായി ഏറ്റെടുത്തുകൊണ്ട് മേയ് മാസത്തിൽ തമിഴ്നാട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ഫൗണ്ടേഷൻ രൂപീകരിച്ച് വേദനിലയം സ്മാരകമാക്കാനുള്ള തയാറെടുപ്പുകളും ആരംഭിച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....