News Beyond Headlines

18 Monday
May

കൊവിഡ് എണ്ണത്തിൽ വൻ കുതിപ്പ്

  രാജ്യത്ത് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പ്. ഇന്നു രാവിലെ എട്ടിനു പുതുക്കിയ കണക്കുപ്രകാരം അവസാന 24 മണിക്കൂറിൽ 32,695 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. പ്രതിദിന വർധന 30,000 കടക്കുന്നത് ഇതാദ്യമായാണ്. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്ബാധിതർ 9,68,876 ആയി. 24 മണിക്കൂറിനിടെ 606 പേർ കൂടി മരിച്ചു. ഇതുവരെയുള്ള കൊവിഡ് മരണങ്ങൾ 24,915 ആയിട്ടുണ്ട്. ഇതിനിടെ, രോഗമുക്തരായവർ ആറു ലക്ഷം പിന്നിട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ക‍ണക്കുപ്രകാരം ഇതുവരെ രോഗമുക്തി നേടിയത് 6,12,815 പേരാണ്. 3.31 ലക്ഷം ആക്റ്റിവ് രോഗികൾ ഇപ്പോഴുണ്ട്. 7,975 പുതിയ കേസുകൾ കണ്ടെത്തിയ മഹാരാഷ്ട്രയിൽ മൊത്തം രോഗബാധിതർ 2,75,640 ആയി. 233 മരണം കൂടിയാണു സംസ്ഥാനത്തു രേഖപ്പെടുത്തിയത്. ഇതുവരെയുള്ള മരണസംഖ്യ 10,928. ഇതുവരെ 1.52 ലക്ഷം പേർ മഹാരാഷ്ട്രയിൽ രോഗമുക്തരായിട്ടുണ്ട്. 1.11 ലക്ഷം ആക്റ്റിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. തമിഴ്നാട്ടിൽ 4496 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം വൈറസ്ബാധിതർ 1,52,820 ആയി. 68 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 2,167 ആയിട്ടുണ്ട്. ഇതുവരെ 1,02,310 പേർ രോഗമുക്തരായെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രാലയം പറയുന്നു. 47,340 ആക്റ്റിവ് കേസുകളാണു സംസ്ഥാനത്തുള്ളത്. 1,647 പേർക്കാണു ഡൽഹിയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,16,993 പേർക്ക് ഇതുവരെ രോഗബാധയുണ്ടായി. എന്നാൽ, ഇപ്പോൾ ചികിത്സയിലുള്ളവർ 17,807 പേരാണ്. കഴിഞ്ഞ ദിവസം 18,664 ആയിരുന്നു. ഓരോ ദിവസവും ആക്റ്റിവ് കേസുകൾ കുറഞ്ഞു വരികയാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. 3,487 പേരാണ് ഇതുവരെ രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....