കെഎസ്എഫ്ഇ ചിട്ടിത്തുക ഓണ്‍ലൈന്‍ വഴി അടയ്ക്കാന്‍ സംവിധാനം ഒരുങ്ങി. ചിട്ടി ഉടമസ്ഥന്റെ പേരില്‍ 18 അക്ക യുണിക് ഐഡി ഉണ്ടാക്കിയാണ് ഓണ്‍ലൈനായി പണം അടയ്ക്കേണ്ടത്. ആദ്യം കെഎസ്എഫ്ഇ യുടെ ഓണ്‍ലൈന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് ഓപ്ഷനു തൊട്ടു താഴെയായി രജിസ്റ്റര്‍ ഫോര്‍ യുണിക് ഐഡി എന്ന ബട്ടന് അമര്‍ത്തുക. അപ്പോള്‍ ഒരു വിന്‍ഡോ ഓപ്പണ്‍ ചെയ്തുവരും. ആദ്യം ചിട്ടിയില്‍ ചേര്‍ന്ന ആളിന്റെ ഇ-മെയില്‍ അഡ്രസ് നല്‍കുക. കെഎസ്എഫ്ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ ഉണ്ടോ എന്ന ചോദ്യം വരും. അത് യെസ്/നോ എന്നു കൊടുക്കുക. നമ്പര്‍ നല്‍കുക. അതോടൊപ്പം ചിട്ടി വരിക്കാരന്റെ പേര്, ചിട്ടി നമ്പര്‍, ചിറ്റാള്‍ നമ്പര്‍ തുടങ്ങിയവ പൂരിപ്പിക്കുക. കൂടുതല്‍ എന്തെങ്കിലും വിവരങ്ങള്‍ നല്കണമെങ്കില് അഡീഷണല്‍ ഇന്‍ഫോര്‍മേഷന്‍ എന്നതിനു താഴെ നല്കാന് സാധിക്കും. അതിനുശേഷം സബ്മിറ്റ് ബട്ടന് അമര്‍ത്തുക. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്കിയ വിവരങ്ങള്‍ വെരിഫൈ ചെയ്ത ശേഷം മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ഇ-മെയിലിലേക്ക് യുണിക് ഐഡി അയച്ചുതരും. ഇതുപയോഗിച്ചാണ് ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തേണ്ടത്. ഐഡി ലഭിച്ചാല്‍, വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് ഓപ്ഷന് ക്ലിക്ക് ചെയ്യുക. വിന്‍ഡോ ഓപ്പണ്‍ ആയി വരുമ്പോള്‍ കെഎസ്എഫ്ഇ സെലക്റ്റ് ചെയ്യുക. അതിനുശേഷം ചിട്ടി കലക്ഷന്‍ തെരഞ്ഞെടുക്കുക. ക്യാപ്ച കോഡ് നല്‍കുക. അതുകഴിഞ്ഞ് 18 അക്ക യുണിക് ഐഡി എന്റര്‍ ചെയ്യുക. കണ്ടിന്യൂ എന്ന ബട്ടന് അമര്‍ത്തി ഉടമസ്ഥന്റെ പേര്, ചിട്ടി വിവരങ്ങള്‍, തിയതി, അടയ്ക്കേണ്ട തുക എന്നിവ നല്കി ഓണ്‍ലൈന്‍ പേയ്മെന്റ് നടത്താം. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വഴി പണം ഓണ്‍ലൈന്‍ അടയ്ക്കാവുന്നതാണ്. പേയ്മെന്റ് പൂര്‍ത്തിയായാല്‍ പേര്, ജനനതീയതി, മൊബൈല്‍ നമ്പര്‍ എന്നിവ നല്കി ഇ-റെസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....