News Beyond Headlines

29 Friday
March

കാഷ്‌ലെസ് ചികിത്സ ; ഐ ആര്‍ ഡി എ സര്‍ക്കുലര്‍

കോവിഡ് രോഗികള്‍ക്ക് കാഷ്‌ലെസ് ചികിത്സാ സൗകര്യം നിഷേധിക്കരുതെന്ന് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ ആര്‍ ഡി എ). ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉള്ള കോവിഡ് ബാധിതര്‍ക്ക് രാജ്യത്തെ പല സ്വകാര്യ ആശുപത്രികളും കാഷ്‌ലെസ് ചികിത്സാ സൗകര്യം നിഷേധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് ഐ ആര്‍ ഡി എ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് പണം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ആശുപ്രതികള്‍ രോഗികളില്‍ നിന്ന് പണം ഈടാക്കുന്നത്. ഇതോടെ കോവിഡ് ബാധിതരുടെ അടുത്ത ബന്ധുക്കള്‍ ആശുപത്രി ചെലവിനായി വന്‍തുക സമാഹരിക്കാന്‍ ഓടി നടക്കേണ്ട ഗതികേടിലായിരുന്നു. കാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളുടെ പൂര്‍ണവിവരം ഇന്‍ഷുറന്‍സ് കമ്പനികള്‍ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഈ ആശുപത്രികളില്‍ പോളിസി ഉടമകള്‍ രോഗ ചികിത്സയ്ക്ക് എത്തിയാല്‍ കോവിഡ് രോഗത്തിന് മുതല്‍ എല്ലാത്തിനും കമ്പനി ഉറപ്പു നല്‍കിയതുപോലെ കാഷ് ലൈസ് ചികിത്സ ലഭ്യമാക്കണമെന്നും ഐ ആര്‍ ഡി എ പറയുന്നു. കാഷ്‌ലെസ് ചികിത്സ നിഷേധിച്ചാല്‍ പോളിസി ഉടമകള്‍ക്ക് പരാതി നല്‍കാമെന്നും ഐ ആര്‍ ഡി എ പറയുന്നു. അതിനിടെ, ഇന്‍ഷുറന്‍സ് കമ്പനികള്‍ നാല് വര്‍ഷം മുമ്പത്തെ നിരക്കാണ് ഇപ്പോഴും നല്‍കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ചികിത്സാചെലവുകള്‍ വര്‍ധിച്ചത് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഗൗരവമായെടുക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. സാധാരണ സാഹചര്യങ്ങളില്‍ പോളിസി ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്ന ആശുപത്രികള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ കോവിഡ് പടര്‍ന്നുപിടിച്ചതോടെ ആശുപത്രി കിടക്കകളുടെ എണ്ണവും സൗകര്യവും എല്ലാം നോക്കി മാത്രമേ ആശുപത്രി സൗകര്യം ലഭിക്കൂ. ഐ ആര്‍ ഡി എയുടെ സര്‍ക്കുലര്‍ ഉണ്ടെങ്കില്‍ പോലും പോളിസി ഉടമകളുടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന പ്രതിക്ഷ നിരീക്ഷകര്‍ക്കില്ല. ഇതില്‍ കൂടുതല്‍ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ വേണ്ടി വരുമെന്ന അഭിപ്രായമാണ് അവര്‍ക്കുള്ളത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....