News Beyond Headlines

18 Monday
May

കുഞ്ചാക്കോ ബോബന്റെ ഈ രഹസ്യം അറിഞ്ഞോ

തന്റെ ജീവിതത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട കാര്യം കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തുന്നു. നാവില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീണയാളാണ് ഞാന്‍ എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ ജീവിതത്തിന്റെ ഏറ്റവും മോശമായ കാലഘട്ടത്തിലായിരുന്നു എന്റെ കുട്ടിക്കാലം. ഞാനെന്ന മനുഷ്യനെ ഒരു നല്ല മനുഷ്യനായി വാര്‍ത്തെടുത്തത് അന്നത്തെ കഷ്ടപ്പാടുകളാണ്. ഞാന്‍ വളരെ സെന്‍സിറ്റീവ് ആണ്. കുറച്ചു സ്ട്രിക്റ്റ് ആകണമെന്നും സ്‌ട്രോംഗ് ആക്കി വയ്ക്കണം എന്നൊക്കെ പറയാറുണ്ടെങ്കിലും പക്ഷെ അത് പലപ്പോഴും കഴിയാറില്ല, മറ്റുള്ളവരുടെ സങ്കടങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ പെട്ടെന്നു മനസലിയും. പക്ഷെ ആ സെന്‍സിറ്റിവിറ്റി മാറ്റാന്‍ എനിക്ക് താല്‍പ്പര്യമില്ല. ഏറ്റവും സന്തോഷം നിറഞ്ഞ ഒരു നിമിഷം? തീര്‍ച്ചയായും 14 കൊല്ലത്തിനു ശേഷം എനിക്കും പ്രിയയ്ക്കും ഒരു കുഞ്ഞുവാവയുണ്ടായത് തന്നെ. ഇപ്പോള്‍ അവനാണ് ഞങ്ങളുടെ സന്തോഷങ്ങളെല്ലാം. സ്വാധീനിച്ച വ്യക്തി? ജീവിതത്തിലും സിനിമയിലും ഒരുപാട് പേര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അപ്പന്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഞാന്‍ കണ്ടിട്ടില്ലെങ്കിലും വല്യപ്പന്റെ കുറെ കഥകളും ജീവിതാനുഭവങ്ങളുമൊക്കെ മറ്റുള്ളവര്‍ പറഞ്ഞ് കേട്ട് എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ എനിക്ക് പ്രചോദനമായിട്ടുണ്ട്. പിന്നെ ജീവിതത്തോട് പൊരുതി ജയിച്ചവരോട് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഭക്ഷണ ശീലങ്ങള്‍? നന്നായി കഴിക്കുന്ന ആളാണ് ഞാന്‍. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഏറെ ഇഷ്ടം. സാധാരണ ഹെവി ബ്രേക്ക് ഫാസ്റ്റ് ആയിരിക്കും, ഉച്ചയ്ക്ക് അത്ര ഹെവി അല്ലാതെ കഴിക്കും, വൈകിട്ട് ഈയിടെയായി ഡിന്നര്‍ നേരത്തെ കഴിക്കുന്ന ശീലമാക്കിയിട്ടുണ്ട്. ഭാര്യയും അമ്മയും നല്ല പാചകക്കാരാണ്. ഇവര്‍ രണ്ട് പേരും മത്സരിച്ചുണ്ടാക്കും, ഞാന്‍ കഴിക്കും. അമ്മയുടെ ചില്ലി ചിക്കനും പ്രിയ ഉണ്ടാക്കുന്ന ചില കപ്പ് കേക്ക്‌സും ഡിസേര്‍ട്സുമൊക്കെ നല്ല രുചിയാണപ്പാ...

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....