News Beyond Headlines

18 Monday
May

ഗള്‍ഫില്‍ ഇതുവരെ മരിച്ചത് 354 മലയാളികള്‍

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മാത്രം മരിച്ചത് 354 മലയാളികള്‍. ഏറ്റവുമധികം മലയാളികള്‍ മരിച്ചത് സൗദിയിലാണ്. കുറവ് മരണം ബഹ്‌റെനിലും. കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി മരിച്ചതോടെയാണിത്. തിരുവനന്തപുരം പെരുംകുളം പാണന്റെമുക്ക് സ്വദേശി തുളസീധരന്‍ (62) ആണ് മരിച്ചത്. മൂന്ന് ആഴ്ചയായി ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാസിം ഇന്റര്‍നാഷണല്‍ കമ്പനിയിലെ ഡ്രൈവറായിരുന്നു ഇദ്ദേഹം. ബീനയാണ് ഭാര്യ. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കുവൈറ്റില്‍ സംസ്‌കരിക്കും. സൗദി അറേബ്യയില്‍ 148 പേരും യുഎഇയില്‍ 115 പേരും കുവൈറ്റില്‍ 53 പേരും ഒമാനില്‍ 19 പേരും ഖത്തറില്‍ 13 പേരും ബഹ്‌റൈനില്‍ അഞ്ച്‌പേരുമാണ് ഞായറാഴ്ച്ച വരെ മരിച്ച മലയാളികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സൗദി അറേബ്യയിലെ രോഗമുക്തരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. അതേസമയം കോവിഡ് മൂലമുള്ള മരണസംഖ്യ തിങ്കളാഴ്ച 2523 ആയി ഉയര്‍ന്നു. 37 പേരുടെ മരണമാണ് പുതുതായി രേഖപ്പെടുത്തിയത്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 2,53,349 രോഗികളില്‍ 2,03,259 പേരും സുഖം പ്രാപിച്ചത് വലിയ ആശ്വാസമാണ് രാജ്യത്തിന് നല്‍കുന്നത്. 5,524 പേരാണ് ഒറ്റ ദിവസത്തിനിടെ സുഖം പ്രാപിച്ചത്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുകയും ചെയ്തു. 24 മണിക്കൂറിനിടെ പരിശോധനഫലം പോസിറ്റീവായത് 2,429 പേര്‍ക്ക് മാത്രമാണ്. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 47,567 ആയി കുറയുകയും ചെയ്തു. ഇതില്‍ 2196 പേരാണ് ഗുരുതരസ്ഥിതിയില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. യുഎഇയില്‍ പുതിയ രോഗികള്‍ 271. ആകെ 57,193 രോഗികളില്‍ 49,621 പേര്‍ ആശുപത്രി വിട്ടു. ഇന്നലെ ഒരാള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 340. യു.എ.ഇയിലെ നിയന്ത്രണങ്ങള്‍ ഓരോന്നായി ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ശീശ കേന്ദ്രങ്ങള്‍ക്കുള്ള വിലക്ക് ദുബൈ പിന്‍വലിച്ചിരുന്നു. സ്‌റ്റേഡിയങ്ങളില്‍ കാണികളെ കയറ്റാനും തീരുമാനിച്ചിട്ടുണ്ട്. സ്‌റ്റേ ഹോം എന്ന പ്രചാരണം ഒഴിവാക്കി 'നമുക്കെല്ലാം ഉത്തരവാദിത്തമുണ്ട്' എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചാണ് യു.എ.ഇ കോവിഡിനെ പ്രതിരോധിക്കുന്നത്. കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണവും നടക്കുന്നത് രാജ്യത്താണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....