News Beyond Headlines

05 Sunday
July

സെഡ്-മോര്‍ തുരങ്കം 2021 ജൂണില്‍

കാശ്മീര്‍ താഴ്വരയെയും ലഡാക്ക് മേഖലയെയും ബന്ധിപ്പിക്കുന്ന 6.5 കിലോമീറ്റര്‍ ദൂരമുള്ള തന്ത്ര???പ്രധാന?മായ സെഡ്-മോര്‍ തുരങ്കം 2021 ജൂണില്‍ പൂര്‍ത്തിയാകും. ജമ്മു കാഷ്മീര്‍ ചീഫ് സെക്രട്ടറി ബി.വി.ആര്‍. സുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജമ്മു കാശ്മീരില്‍ നിര്‍മാണത്തിലിരിക്കുന്ന വിവിധ റോഡുകളുടെ അവലോകനത്തിനായാണ് നാഷണല്‍ ഹൈവേ ഇന്‍ഫ്രാസ്ട്രച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്‌ഐഡിസിഎല്‍) യോഗം ചേര്‍ന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം നടക്കുന്ന സെഡ്-മോര്‍, സോജി-ലാ തുരങ്കങ്ങളുടെ കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. സെഡ്-മോര്‍ പദ്ധതിയില്‍ 6.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കം, ആറു കിലോമീറ്റര്‍ അപ്രോച്ച്‌റോഡ്, രണ്ടു വലിയ പാലങ്ങള്‍, ഒരു ചെറിയ പാലം എന്നിവയാണുള്ളത്. സോനാമാര്‍ഗിലേക്കുള്ള പദ്ധതിക്കായി 2,379 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ സോജി-ല പദ്ധതിയുടെ നിര്‍മാണവും നടക്കും. 14.15 കിലോമീറ്റര്‍ തുരങ്കം, സെഡ്-മോര്‍, സോജി-ല തുരങ്കങ്ങളെ ബന്ധിപ്പിക്കുന്ന 18 കിലോമീറ്റര്‍ അപ്രോച്ച് റോഡ് എന്നിവയാണ് ഈ പദ്ധതിയില്‍ നിര്‍മിക്കുക. കാരിയേജ് വേ, രണ്ട് സ്‌നോ ഗാലറികള്‍ (മഞ്ഞിടിച്ചില്‍ തടയാന്‍), നാല് വലിയ പാലങ്ങള്‍, മഞ്ഞിടിച്ചില്‍ തടയുന്നതിനുള്ള 18 ഡാമുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. 4,430 കോടി രൂപയുടെ പദ്ധതി 2026 ജൂണോടെ പൂര്‍ത്തിയാകും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....