News Beyond Headlines

23 Saturday
May

സ്വര്‍ണ കടത്ത് ദുബായില്‍ അന്വേഷണത്തിന് റോ

നയതന്ത്രബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഘം കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ ആറരടണ്‍ കടത്തിയതായി കണ്ടെത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇവിടെ തമ്പടിച്ചിട്ടുളള ഇന്ത്യയുടെ വിദേശരഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്റ് അനാലിസിസ് (റോ) വിംഗ് സംഘത്തിനു ലഭിച്ച സൂചനകള്‍ സ്ഥിരീകരിക്കുന്നതാണ് എന്‍ഐഎക്ക് ലഭിച്ച തെളിവുകളെന്നും അറിവായി. ഇതു സംബന്ധിച്ച് തിരുവനന്തപുരത്തെ അന്വേഷണ ഏജന്‍സികളുമായി ഇവര്‍ ബന്ധപ്പെട്ടതായി ചില വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മൂന്നര ടണ്‍ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവന്നിട്ടുണ്ടെന്നാണ് രണ്ടാം പ്രതി സ്വപ്ന എന്‍ഐഎക്ക് മൊഴി നല്കിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മൂന്നാംപ്രതി സന്ദീപ് നായരുടെ മൊഴിയനുസരിച്ച് ഇതുവരെ രണ്ട് ടണ്‍ സ്വര്‍ണമേ കടത്തിയിട്ടുള്ളു. ഇവരുടെയും ഒന്നാംപ്രതി, യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത്തിന്റെയും മൊഴികള്‍ അന്വേഷണസംഘങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. കള്ളക്കടത്തു സ്വര്‍ണമടങ്ങിയ നയതന്ത്ര പാക്കേജുകളും വ്യാജനയതന്ത്ര പാക്കേജുകളും ദുബായിലെ ഫൈസല്‍ ഫരീദ് അയച്ചിരുന്നത് ദുബായ് സ്‌കൈ കാര്‍ഗോ വഴിയായിരുന്നു. ഈ എയര്‍കാര്‍ഗോ കമ്പനിയില്‍ നിന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിലപ്പെട്ട രേഖകളില്‍ നിന്നും കള്ളക്കടത്തിന്റെ വ്യാപ്തി വ്യക്തമായിട്ടുണ്ടെന്നും അറിയുന്നു. നയതന്ത്ര ബാഗേജുകള്‍ യുഎഇയില്‍ നിന്നും തന്റെ പേരിലയയ്ക്കാന്‍ ഈ കേസിലെ മൂന്നാം പ്രതിയും യുഎഇയിലെ യുവമലയാളി ബിസിനസുകാരനുമായ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിക്കൊണ്ട് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയായ റാഷിദ് ഖാമിസ് അലി മുസാഖിരി അല്‍ ഷി മെയ്ലി നല്കിയ കത്തിന്റെ പകര്‍പ്പും റോയ്ക്കു ലഭിച്ചതായി സൂചനയുണ്ട്. ഈ കത്ത് ആദ്യ നാല് പ്രതികള്‍ ചേര്‍ന്ന് വ്യാജമായി ചമച്ചതാണെന്നും തെളിവു ലഭിച്ചിട്ടുണ്ട്. സ്വപ്നയും കൂട്ടരു നല്കിയ പരസ്പര വിരുദ്ധമായ മൊഴികളില്‍ നിന്നും ഏറ്റവുമധികം കള്ളക്കടത്തു നടന്നത് റംസാന്‍ മാസക്കാലത്തും അതിനു തൊട്ടു മുമ്പുള്ള ഒരു മാസവുമായിരുന്നു. ഇരുന്നൂറ് കിലോയോളം സ്വര്‍ണം ഈ കാലയളവില്‍ കടത്തിയതായാണ് റോയ്ക്ക് ലഭിച്ച എയര്‍കാര്‍ഗോ കണ്‍സൈന്‍മെന്റ് രേഖകളില്‍ നിന്ന് വ്യക്തമാവുന്നത്. മേയില്‍ ഇപ്പോള്‍ എന്‍ഐഎയുടെ പിടിയിലുള്ള മുഹമ്മദ് ഷാഫിക്ക് ഒരു തവണ 42 കിലോയും രണ്ടാം തവണ 26 കിലോയുമാണ് കള്ളക്കടത്തായി സ്വര്‍ണം അയച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് സന്ദീപും സരിത്തും ചേര്‍ന്ന് നയതന്ത്ര ബാഗേജുവഴി കള്ളക്കടത്ത് ആരംഭിച്ചതെന്ന മൊഴി കളവാണെന്ന തെളിവുകളാണ് ഇവിടെയുള്ള അന്വേഷണസംഘത്തിന് ലഭിച്ചത്. 2016 ല്‍ സ്വപ്ന കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ സെക്രട്ടറി പദവിയിലും സരിത് പിആര്‍ഒ പദവിയിലും കയറിപ്പറ്റിയത് മുതല്‍ തന്നെ കള്ളക്കടത്തും തുടങ്ങിയെന്നാണ് ഫൈസല്‍ ഫരീദ് അയച്ച എയര്‍ കാര്‍ഗോബാഗേജുകളും കണ്‍സൈന്‍മെന്റ് രേഖകളും ചരക്ക് അയയ്ക്കാന്‍ ഒരു മലയാളിയുടെ ദുബായിലെ സുഗന്ധവ്യജ്ഞന ഏജന്‍സിയടക്കം പല വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സംഘടിപ്പിച്ച ഇന്‍വോയിസുകളും തെളിവാകുന്നത്. കള്ളക്കടത്തിന് ഉപയോഗിച്ച സുപ്രധാന ഇന്‍വോയിസുകളും 'റോ'ക്ക് ലഭിച്ചതായും അറിയുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....