News Beyond Headlines

18 Monday
May

പൃഥ്വിരാജ് ആരാകുമായിരുന്നു


  സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ആരാകുമായിരുന്നു എന് ചോദ്യം നമ്മുടെ പലസൂപ്പര്‍ സറ്റാറുകളോടു ചോദിച്ചാലും ഒരു നിമിഷം ഉത്തരത്തിനായി ഒന്നു പരതും. എന്നാല്‍ സൂപ്പര്‍ താരവും, സൂപ്പര്‍ സംവിധായകനുമായ പൃഥ്വി യോട് ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം റെഡി. ഒരു സംശയവും വേണ്ട , സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ഒരു ട്രാവല്‍ റൈറ്റര്‍ ആകുമായിന്നും. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച യാത്രകളോട് താല്‍പ്പര്യമില്ല. കിട്ടുന്ന ട്രെയ്നുകള്‍ കയറി പോകുക. കാണാത്ത സ്ഥലങ്ങള്‍ കാണുക. ട്രാവല്‍ ബ്ലോഗുകളില്‍ പരാമര്‍ശിക്കാത്ത സ്ഥലങ്ങള്‍ കാണാനാണ് ഇഷ്ടം. ഗ്രാമങ്ങള്‍ കാണാനാണ് എനിക്കും ഭാര്യ സുപ്രിയയ്ക്കും താല്‍പ്പര്യം. സിനിമയെന്നാല്‍ താങ്കള്‍ക്ക് എന്താണ്? എനിക്കെല്ലാം സിനിമയാണ്. സ്വന്തം ഭാഗം മാത്രം അഭിനയിച്ച് അതിനുശേഷം കാരവനില്‍ കയറിയിരുന്ന് വിശ്രമിക്കുന്ന ആളല്ല ഞാന്‍. ഓഡിഷന്‍ മുതല്‍ വിഎഫ്എക്സ് വരെയുള്ള സിനിമയുടെ എല്ലാതലങ്ങളിലും എന്റെ ശ്രദ്ധ പതിയും. സിനിമ കൂട്ടായ പരിശ്രമമാണ്. ഏറ്റവും മികച്ചതൊന്നിനെ അവതരിപ്പിക്കാന്‍ എല്ലാ ശ്രമവും നടത്തുകയെന്നതാണ് എന്റെ രീതി. അതുകൊണ്ടാണ് എന്റെ ആദ്യ ചിത്രം എല്ലാവര്‍ക്കും ഇഷ്ടപെടാനും കാരണം. സിനിമ എനിക്കൊരു ടീം വര്‍ക്കാണ്. അത് എന്റെ ചിത്രത്തില്‍ എല്ലാവരും കാണിച്ചു. കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ കടന്നുവരുന്നു. എന്താണിത്? മനപൂര്‍വ്വമാണോ? ഒരിക്കലുമല്ല. എനിക്ക് തീവ്രമായി എഴുതണമെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ എഴുതാറുള്ളൂ. അത് എഴുതുമ്പോള്‍ ഉള്ളില്‍ നിന്നുവരുന്ന വാക്കുകള്‍ അതേ പടി ഉപയോഗിക്കും. കുറച്ചു കൂടി ലളിതമായ വാക്ക് വേണോ, എഡിറ്റ് ചെയ്യണോ എന്ന ചിന്തയൊന്നും വരില്ല. സത്യത്തില്‍ മലയാളമാണ് എനിക്ക് നന്നായി വഴങ്ങുക. പക്ഷേ മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള പ്രയാസം കൊണ്ട് ഇംഗ്ലീഷില്‍ എഴുതുന്നതാണ്. വിട്ടുകള മാഷേ.. താങ്കളെ പറ്റിയുള്ള ട്രോളുകള്‍ ശ്രദ്ധിക്കാറുണ്ടോ? ട്രോളുകള്‍ ഞാന്‍ കാണാറുണ്ട്. ചിലതിലെ ഹാസ്യം നന്നായി ആസ്വദിക്കാറുമുണ്ട്. മാറ്റണമെന്ന് ആഗ്രഹിക്കുന്ന സ്വന്തം സ്വഭാവം? ദേഷ്യം നിയന്ത്രിക്കണമെന്നുണ്ട്. ദേഷ്യം വന്നാല്‍ ദേഷ്യപ്പെടും. അതാണ് എന്റെ രീതി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....