പൊളിഞ്ഞുപോയ മാധ്യമ സ്വപ്‌ന വാര്‍ത്തകള്‍
സ്വപ്‌ന സുരേഷും സ്വര്‍ണകടത്തും കേരളത്തില്‍ മാധ്യമങ്ങളുടെ ഒന്നാം പേജും സൂപ്പര്‍ ടൈമും അപഹരിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 20 ദിവസം പിന്നിട്ടു.
സോളാന്‍ കേസില്‍ എന്നപോലെ ഇടതുമുന്നണി സര്‍ക്കാരിനെ കുരുക്കാന്‍ ലക്ഷ്യമിട്ട് പ്രതിപക്ഷം തുടങ്ങിയ ആക്രമണം ഇപ്പോള്‍ സ്വന്തം പാളത്തിലെ നേതാക്കള്‍ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്.
ചാനലുകളില്‍ നിറഞ്ഞ് നിറഞ്ഞു നിന്ന ശേഷം സത്യമല്ലന്ന് തിരിച്ചറിഞ്ഞ് അവര്‍ തന്നെ തിരുത്തുകയും പിന്‍വലിക്കും ചെയ്ത വാര്‍ത്തകളുടെ ഒരു നീണ്ട നിരതന്നെയുണ്ട് ഇതില്‍ .
സ്വപ്നാ സുരേഷിന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കസ്റ്റംസിലേക്ക് വിളി പോയി.
?അത്തരത്തിലൊരു ഫോണ്‍കോളും വന്നിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ്‌ജോയിന്റ് കമീഷണര്‍ അനീഷ് ബി വെളിപ്പെടുത്തി.
എം ശിവശങ്കര്‍ ഐഎഎസിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്
നരേന്ദ്രമോഡി പ്രധാനമന്ത്രി ആയതിനുശേഷം അഖിലേന്ത്യാ സര്‍വീസിലെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്തിരുന്നു. പ്രകടമായ തെളിവുകള്‍ അല്ലെങ്കില്‍ ചീഫ് സെക്രട്ടറിയുടെ സമിതിയുടെ റിപ്പോര്‍ട്ട് ഇതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. റിപ്പോര്‍ട്ട് വന്നപ്പോള്‍ ശിവശങ്കറുടെ ചെയ്തികള്‍ ചോദ്യം ചെയ്യപ്പെട്ടു. ശിവശങ്കര്‍ സസ്പെന്‍ഷനിലാവുകയും ചെയ്തു.
ശിവശങ്കറിനെ തൊടാന്‍ മടിക്കുന്നതിന്റെ കാരണം ലാവ്ലിന്‍
കേസില്‍ പിണറായിയെ തുണച്ചതിനുള്ള ഉദ്ദിഷ്ടകാര്യ ഉപകാര സ്മരണ. കെഎസ്ഇബി ചെയര്‍മാന്റെ പദവി ദുരുപയോഗം ചെയ്ത് പിണറായിയെ കേസില്‍നിന്ന് രക്ഷിക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചു.
ലാവ്ലിന്‍ കേസ് അന്വേഷിച്ച് 2009ല്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എത്രയോ കഴിഞ്ഞ് 2012ല്‍ ആണ് ശിവശങ്കര്‍ കെഎസ്ഇബി ചെയര്‍മാന്‍ ആയത്. ആ പദവി ശിവശങ്കറിന് നല്‍കിയത് യുഡിഎഫ് സര്‍ക്കാരാണ്.
ശിവശങ്കര്‍ സിപിഐ എമ്മിന് പ്രിയങ്കരന്‍. ചട്ടങ്ങള്‍ ലംഘിച്ചാണ് ഐഎഎസ് നല്‍കിയത്.
എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ 1995ല്‍ ആണ് ശിവശങ്കറിന് ഐഎഎസ് കണ്‍ഫര്‍ ചെയ്യുന്നത്.
ശിവശങ്കറിനോടുള്ള പ്രിയം കാരണം മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനം കൂടാതെ ഐടി സെക്രട്ടറി (ഇരട്ടപദവി) സ്ഥാനം കൂടി നല്‍കി.
മുമ്പുള്ള മുഖ്യമന്ത്രിമാരുടെ സെക്രട്ടറിമാരും ഇരട്ട പദവികള്‍ വഹിച്ചിരുന്നു. ശിവശങ്കര്‍ യുഡിഎഫിന്റെ കാലത്ത് നാല് പദവികള്‍ വഹിച്ചു.
കേരളാ പൊലീസ് എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാത്തത് കള്ളക്കളിയാണ്
? എയര്‍പോര്‍ട്ടും അതിലൂടെയുള്ള കള്ളക്കടത്തും കേന്ദ്രഏജന്‍സിയുടെ അധികാര പരിധിയില്‍ വരുന്ന വിഷയമാണ്. ഏതന്വേഷണം വേണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കേരളം അറിയിച്ചിരുന്നു.
എന്‍ഐഎയ്ക്ക് ഭീകരവാദം മാത്രമല്ലേ അന്വേഷിക്കാന്‍ കഴിയൂ.
എന്‍ഐഎയ്ക്ക് അവരുടെ അന്വേഷണത്തില്‍ ഉരുത്തിരിഞ്ഞ് വരുന്ന ഏത് കാര്യത്തെ കുറിച്ചും അന്വേഷിക്കാന്‍ നിയമംമൂലം അധികാരമുണ്ട്
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെ കുറിച്ചുസുപ്രധാന തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷം.
യുഎപിഎ ആക്ടിന്റെ 43എഫ് പ്രകാരം എന്തെങ്കിലും വിവരമോ തെളിവോ ഉണ്ടെങ്കില്‍ അത് അന്വേഷണ ഏജന്‍സിയെ അറിയിക്കണം.
കേസില്‍ പ്രതിയാകപ്പെട്ട സന്ദീപ് നായര്‍ സിപിഐ എമ്മുകാരനാണ്.
സന്ദീപ് നായര്‍ സജീവ ബിജെപി പ്രവര്‍ത്തകനാണെന്ന് അമ്മ തന്നെ സാക്ഷ്യപ്പെടുത്തി.
സ്വപ്നയ്ക്ക് സംരക്ഷണം നല്‍കുന്നത് കേരളാ പൊലീസും ഭരണകക്ഷിയും.
സ്വപ്നയുടെ മുന്‍കൂര്‍ ജ്യാമത്തിന്റെ വക്കാലത്ത് ഏറ്റെടുത്തത് ഹിന്ദു ഇക്കണോമിക്ക് ഫോറത്തിന്റെ പ്രവര്‍ത്തകനായ അഭിഭാഷകന്‍.
യുഎഇ കോണ്‍സുലേറ്റ് ജനറലിനുള്ള സെക്യൂരിറ്റി നല്‍കിയത് നിയമവിരുദ്ധം.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതിനിധി കൂടി പങ്കെടുത്ത സുരക്ഷാ പുനഃപരിശോധന സമിതിയുടേതാണ് ഈ നിയമനം.
വിവാദ പൊലീസുകാരന്‍ ജയഘോഷിന്റെ നിയമനത്തില്‍ തെറ്റുപറ്റി.
സെന്‍കുമാര്‍ ഡിജിപി ആയിരുന്നപ്പോഴാണ് ഈ തീരുമാനം കൈക്കൊണ്ടത്. അദ്ദേഹം ഇന്ന്‌സംഘ പരിവാറിന്റെ സജീവപ്രചാരകനാണ്.
സ്വപ്നയ്ക്ക് നിയമന ഉത്തരവ് നല്‍കിയ വിഷന്‍ ടെക്ക് എന്ന സ്ഥാപനം നിലവിലില്ല.
? ഡല്‍ഹിക്കടുത്ത് ഫരീദാബാദില്‍ അങ്ങനെയൊരു സ്ഥാപനം ഉണ്ടെന്നും, അവര്‍ സ്വപ്നയ്ക്ക് വേണ്ടി പിഎഫ് വിഹിതം അടച്ചു എന്നും പുറത്തായി. അതേസമയം കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എയര്‍ ഇന്ത്യ സാറ്റ്‌സില്‍ സ്വപ്ന നിയമനം നേടിയിരുന്നത് ഏത് സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തിലാണെന്ന് ആര്‍ക്കും ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യമില്ല.
എം സി ദത്തനെ പോലുള്ള ഒരു ശാസ്ത്രജ്ഞന് സ്വപ്നസുരേഷ് ഉപഹാരം നല്‍കിയത് കടന്നകൈ അല്ലേ.
പ്രമുഖപത്രത്തിന്റെ എഡിറ്റ് പേജില്‍ ഇതിന്റെ പടം നല്‍കുകയും രോഷം പ്രകടിപ്പിക്കാന്‍ പ്രസിദ്ധ സിനിമാപ്രവര്‍ത്തകനായ ജോയ് മാത്യുവിനെകൊണ്ട് ലേഖനം എഴുതിക്കുകയും ചെയ്തു. എന്നാല്‍ മറ്റൊരു വ്യക്തിക്ക് നല്‍കുന്നതിന് വേണ്ടി ഉപഹാരം എടുത്ത് കൊടുക്കുക മാത്രമാണ് സ്വപ്ന ചെയ്തത് എന്ന എം സി ദത്തന്റെ പ്രതികരണം ആരും വാര്‍ത്തയാക്കിയില്ല.
മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തില്‍ സ്വപ്ന പങ്കെടുത്തു
വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഭാര്യയുടെ ചിത്രത്തില്‍ സ്വപ്നയെ മോര്‍ഫ് ചെയ്ത് ഉള്‍പ്പെടുത്തിയ ചിത്രമാണ് പ്രചരിപ്പിക്കപ്പെട്ടത്.
മന്ത്രി ജലീല്‍ സ്വപ്നയുടെ ഫോണ്‍ കുരുക്കില്‍
?കുരുക്കും വലയും ഒന്നുമില്ലെന്നും കാര്യം എന്താണെന്ന് വിശദീകരിച്ചും ജലീല്‍ രംഗത്തുവന്നു. എന്നാല്‍ അതിന് ബോധപൂര്‍വം പ്രാധാന്യം നല്‍കിയില്ല എന്നത് മറ്റൊരു കാര്യം.
മന്ത്രി ജലീല്‍ വിദേശ വിനിമയ ചട്ടം ലംഘിച്ചു
?അങ്ങനെയൊരു ലംഘനം നടന്നിട്ടുണ്ടെങ്കില്‍ ആദ്യം ചോദിക്കേണ്ടത് കോണ്‍സുലേറ്റിനോടാണ്. സക്കാത്ത് വിതരണം ചെയ്യുക എന്നത് കോണ്‍സുലേറ്റുകളും എംബസികളും സ്ഥിരമായി ചെയ്യുന്നതാണ്.
കള്ളക്കടത്തും സംസ്ഥാന ഭരണകക്ഷിയും തമ്മിലുള്ള ബന്ധം വ്യക്തം
? അറസ്റ്റിലായവര്‍ ആരും തന്നെ ഭരണകക്ഷിയുമായി ബന്ധം ഉള്ളവര്‍ അല്ല. മറിച്ച്, ബിജെപി, ലീഗ് എന്നീ പാര്‍ടികളുമായി പ്രകടമായ ബന്ധമുള്ളവരാണ് താനും.
സിപിഐ എം സെക്രട്ടറിയറ്റില്‍ (ജൂലൈ17) മുഖ്യമന്ത്രിക്കും ഓഫീസിനും എതിരെ കടുത്ത വിമര്‍ശനം.
?അത്തരത്തില്‍ ഒന്നും ഇല്ലെന്ന് പാര്‍ടി സെക്രട്ടറി തന്നെ പ്രഖ്യാപിച്ചു. വാര്‍ത്തകള്‍ തിരുത്താന്‍ മാധ്യമങ്ങള്‍ കൂട്ടാക്കിയില്ല. അഭിപ്രായഭിന്നതയുടെ ആദ്യ സ്‌ക്രോള്‍ ഒരു ചാനലില്‍ വരുന്നത് രാവിലെ 10.28ന് ആണ്. യോഗം ആരംഭിച്ചതോ 10.30ന്. 10 ന് യോഗം തുടങ്ങിയിട്ടുണ്ടാകും എന്ന കണക്കുകൂട്ടലില്‍ ആയിരുന്നു ഈ സ്‌ക്രോള്‍.
.