ആന്ധ്രപ്രദേശിലും കർണാടകയിലും കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. തുടർച്ചയായി മൂന്നാം ദിവസവും തമിഴ്നാട്ടിൽ ഏഴായിരത്തോളം പുതിയ കേസുകൾ. കേരളത്തിലെ രോഗബാധിതരുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് അടുക്കുന്നു. തെലങ്കാനയിൽ 55,000 പിന്നിട്ടു. പുതുച്ചേരിയിൽ രോഗബാധിതർ 2,872ലെത്തി. ദക്ഷിണേന്ത്യയിലെ മൊത്തം രോഗബാധിതർ 5.02 ലക്ഷത്തിൽ. പുതിയ കേസുകൾ വീണ്ടും ഇരുപതിനായിരത്തിലേറെ. സംസ്ഥാന ആരോഗ്യ മന്ത്രാലയങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം അവസാന 24 മണിക്കൂറിൽ ദക്ഷിണേന്ത്യയിൽ പുതുതായി സ്ഥിരീകരിച്ചത് 20,629 കേസുകളാണ്. കഴിഞ്ഞ ദിവസങ്ങളിലെ 22,000ൽ നിന്ന് അൽപ്പം മാത്രം കുറവ്. ദക്ഷിണേന്ത്യയിൽ ഇന്നലെ 291 മരണങ്ങളുമുണ്ടായി. ഇതിൽ 77ഉം തമിഴ്നാട്ടിൽ. കർണാടകയിൽ 74. ആന്ധ്രപ്രദേശിൽ എട്ടു ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിച്ചിരിക്കുകയാണ്. 6051 പേർക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. മൊത്തം വൈറസ്ബാധിതർ 1,02,349 ആയിട്ടുണ്ട്. ജൂലൈ 20നാണ് 50,000 കടന്നത്. ജൂലൈ ഒന്നിന് 15,252 കേസുകൾ മാത്രമായിരുന്നു സംസ്ഥാനത്ത്. പുതിയ രോഗികളിൽ കൂടുതലും കിഴക്കൻ ഗോദാവരിയിലാണ്. ഇന്നലെ 1210 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. എല്ലാ ജില്ലകളിലും രോഗവ്യാപനം ഏറുന്നുണ്ട്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറു ശതമാനത്തിലേറെ. ഇന്നലെ 49 പേരുടെ മരണം കൂടി രേഖപ്പെടുത്തിയതോടെ മൊത്തം കൊവിഡ് മരണം 1090ലെത്തി. 51,701 ആക്റ്റിവ് കേസുകളുണ്ട് ആന്ധ്രയിൽ. പ്രതിദിന വർധനയിൽ പുതിയ റെക്കോഡാണ് കർണാടകയിൽ. 5,324 പേർക്ക് തിങ്കളാഴ്ച രോഗം കണ്ടെത്തി. ഇതോടെ മൊത്തം വൈറസ്ബാധിതർ 1,01,465 ആയിട്ടുണ്ട്. മരണസംഖ്യ 1,953ൽ. ഇതുവരെ 37,685 പേരാണ് രോഗമുക്തരായത്. 63,000ലേറെ പേർ ചികിത്സയിൽ. ദക്ഷിണേന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആക്റ്റിവ് കേസുകളുള്ളത് കർണാടകയിലാണ്. പ്രതിദിന വർധനയിൽ റെക്കോഡാണ് ഇന്നലെ തമിഴ്നാട്ടിലും. 6,993 പുതിയ കേസുകൾ. മൊത്തം രോഗബാധിതർ 2,20,716. മൊത്തം മരണം 3,571. ഒരാഴ്ച കൊണ്ട് 45,038 പുതിയ രോഗബാധിതരെയാണ് തമിഴ്നാട് കണ്ടെത്തിയത്. എന്നാൽ, ഇപ്പോൾ ചികിത്സയിലുള്ളവർ 54,896 പേരാണ്. 1.62 ലക്ഷത്തിലേറെ ആളുകൾ രോഗമുക്തരായി. ചെന്നൈയിലെ മൊത്തം രോഗബാധിതർ 95,857. തെലങ്കാനയിൽ മൊത്തം വൈറസ്ബാധിതർ 55,532 ആയിട്ടുണ്ട്. 1,473 പുതിയ കേസുകൾ. ഇതിൽ 506ഉം ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ്. എട്ടു പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 471. ദേശീയ ശരാശരിയെക്കാൾ തീരെ കുറവാണ് തെലങ്കാനയിലെ മരണനിരക്ക്- 0.85 ശതമാനം. 2.3 ശതമാനമാണ് ദേശീയ ശരാശരി. 12,955 പേരാണ് ഇപ്പോൾ തെലങ്കാനയിൽ ചികിത്സയിലുള്ളത്. കേരളത്തിൽ 702 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 43 ആരോഗ്യ പ്രവർത്തകരുണ്ട്. 745 പേർ രോഗമുക്തരായി. മൊത്തം രോഗബാധിതർ 19,727. ഇതിൽ 10,054 പേർ രോഗമുക്തരായിട്ടുണ്ട്. 1.55 ലക്ഷത്തിലേറെ പേരാണ് കേരളത്തിൽ നിരീക്ഷണത്തിലുള്ളത്. കോഴിക്കോട്, കോട്ടയം ജില്ലകളിൽ ഓരോരുത്തർ കൂടി മരിച്ചതോടെ മരണസംഖ്യ 63 ആയതായും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചു. പുതുച്ചേരിയിൽ 86 പേർക്കൂ കൂടിയാണു രോഗബാധ സ്ഥിരീകരിച്ചത്. മൂന്നു പേർ കൂടി മരിച്ചതോടെ മരണസംഖ്യ 43 ആയിട്ടുണ്ട്. 1,109 ആക്റ്റിവ് കേസുകളാണു പുതുച്ചേരിയിൽ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....