പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ കീഴില്‍ ചൈന കൂടുതല്‍ ആക്രമണസ്വഭാവും ധാര്‍ഷ്ട്യവും കാട്ടുന്നെന്ന് യുഎന്നിലെ മുന്‍ അമേരിക്കന്‍ അംബാസഡറായ നിക്കി ഹാലെ. എന്നാല്‍ അവരുടെ ആ മനോഭാവത്തിന് അധികം ആയുസ്സില്ലെന്നും ഹാലെ പറഞ്ഞു. താന്‍ യുഎന്നിലുണ്ടായിരുന്ന കാലയളവില്‍ ചൈന ശാന്തവും നയതന്ത്രപരവുമായിരുന്നുവെന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രസിഡന്റ് ഷീ സ്വയം രാജാവായി പ്രഖ്യാപിച്ചതോടെ ചൈന കൂടുതല്‍ ആക്രമണസ്വഭാവം പ്രകടിപ്പിക്കാന്‍ തുടങ്ങി. മറ്റു രാജ്യങ്ങള്‍ക്കു നേരെ വിരല്‍ ചൂണ്ടി, നിങ്ങള്‍ ഞങ്ങളെ അനുകൂലിക്കണമെന്നു പറയാന്‍ ആരംഭിച്ചു. യുഎന്നിലാണെങ്കിലും പദവികള്‍ക്കും നേതൃസ്ഥാനങ്ങള്‍ക്കും വേണ്ടി മുറവിളി കൂട്ടുകയാണ്-നിക്കി ഹാലെ പറഞ്ഞു. ചൈനയുടെ ഈ മനോഭാവം മറ്റു രാജ്യങ്ങള്‍ക്കു സഹിക്കുന്നില്ല. അതോടെ അവര്‍ ശബ്ദത്തിന്റെ കടുപ്പം കൂട്ടുകയാണ്. എന്നാല്‍ ഇത് അധികനാള്‍ നീളില്ല. ഏതൊരു രാജ്യമാണോ പൗരന്മാര്‍ക്കു സ്വാതന്ത്ര്യം അനുവദിക്കാത്തത് അവിടെ കാലക്രമേണ വിമതസ്വരം ഉയരുക തന്നെ ചെയ്യും. ഹോങ്കോങ്, തയ്‌വാന്‍, ദക്ഷിണ ചൈനാകടല്‍, ഇന്ത്യ എന്നിവിടങ്ങളില്‍ സമ്മര്‍ദം തുടരുകയാണ് ചൈന. എന്നാല്‍ അമേരിക്കന്‍ സൈനിക ശക്തി എന്താണെന്ന് അവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കണം. ചൈനയില്‍ വ്യാപാരം നടത്തിയാല്‍ ചൈനീസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടിവരുമെന്ന് യുഎസ് കമ്പനികളും മനസ്സിലാക്കണം. ദേശസുരക്ഷയ്ക്ക് ഭീഷണിയാണിതെന്ന് കമ്പനികളെ ബോധ്യപ്പെടുത്തണമെന്നും ഹാലെ പറഞ്ഞു. ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടയ്ക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കത്തെ അവര്‍ പിന്തുണച്ചു. കോണ്‍സുലേറ്റുകള്‍ വര്‍ഷങ്ങളായി ചാരകേന്ദ്രങ്ങളാണെന്നും ഹാലെ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....