News Beyond Headlines

19 Friday
April

ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍, ശബരിമലയുടെ പേരില്‍ ഹാലിളക്കി പ്രതിപക്ഷം

 

വിവിധ പേരുകളില്‍ സര്‍ക്കാരില്‍ നിന്ന്കാലങ്ങള്‍ മുന്‍പ് കൈവശപ്പെടുത്തിയിരിക്കുന്ന പാട്ടഭൂമികള്‍ തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയപ്പോള്‍ പ്രതിപക്ഷത്തിന് ഹാലിളക്കം. ശബരിമല വിമാനതാവളത്തിന്റെ പേരില്‍ പ്രതിപക്ഷനേതാവ് കഴിഞ്ഞ ദിവസം ആരോപണങ്ങളുമായി രഗത്തു വന്നത് സര്‍ക്കാരിന്റെ ഈ നീക്കത്തിന് തടയിടാന്‍. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഹരിത എം എല്‍ എ മാര്‍ എന്ന പേരില്‍ ഒരു ഗ്രൂപ്പുണ്ടാക്കി ഈ ഭൂമി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിരുന്നു, അന്നും എ ഐ ഗ്രൂപ്പുകളിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെയായിരുന്നു അന്നും എതിര്‍ത്തു നിന്നത്. ആര് എതിര്‍ത്താലും തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഈ നീക്കം മനസിലാക്കിതന്നെയാണ്. സര്‍ക്കാരില്‍ നിന്ന് പാട്ടത്തിനെടുത്തിട്ടും ഉപയോഗിക്കാത്ത ഭൂമി പിടിച്ചെടുക്കാന്‍ കൊറോണക്കാലത്ത് വരുമാനവര്‍ധനവിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിയോഗിച്ച വിദഗ്ധസമിതിയാണ് ഈ ശുപാര്‍ശ മുമ്പോട്ട് വച്ചത്. പാട്ടഭൂമിയുടെ വിശകലനം പഠിക്കാനും കുടിശ്ശിക പിരിച്ചെടുക്കാനുമായി വിദഗ്ധരായ അഭിഭാഷകരെ ഉള്‍പ്പെടുത്തി കര്‍മസമിതി രൂപവത്കരിക്കാനാണ് തീരുമാനം. ഭൂമി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പാട്ടത്തിനു നല്‍കുന്ന രീതി നവീകരിക്കണമെന്നും മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം അധ്യക്ഷനായ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട് . പാട്ടഭൂമിയില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. പാട്ടത്തിന് നല്‍കിയതില്‍ പത്തുശതമാനം ഇത്തരത്തില്‍ പിടിച്ചെടുത്താല്‍ രണ്ടായിരം ഹെക്ടര്‍ ഭൂമി സര്‍ക്കാരിന് വീണ്ടും പ്രയോജനപ്പെടുത്താം. വിപണിവിലയനുസരിച്ച് ഇത്രയും ഭൂമിക്ക് രണ്ടായിരം മുതല്‍ നാലായിരം വരെ കോടി വിലവരും. കൃഷിക്കായി പാട്ടത്തിനെടുത്ത ഭൂമിയില്‍ ഈ വര്‍ഷം ജനുവരി ഒന്നിന് 50 ശതമാനം ഉപയോഗിച്ചിട്ടില്ലെങ്കില്‍ തിരിച്ചെടുക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. പാട്ടഭൂമിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫ്ളോര്‍-ഏരിയ അനുപാതം 0.5-ല്‍ കുറവാണെങ്കില്‍ ശേഷിക്കുന്നത് പിടിച്ചെടുക്കപ്പെടും. അത് ചില സാമൂുദായിക സംഘടനകള്‍ീ്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഫ്‌ളോര്‍-ഏരിയ അനുപാതം ഒന്നില്‍ക്കുറവായ മറ്റു സ്ഥാപനങ്ങളുടെ മിച്ചമുള്ള ഭൂമിയും പിടിച്ചെടുക്കുവാനാണ് ആലോചന . ശേഷിക്കുന്ന സ്ഥലം പ്രയോജനപ്പെടുത്താന്‍ ജനുവരിക്കുമുമ്പ് അപേക്ഷിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റു സ്ഥാപനങ്ങളുടെയും ഭൂമിയാണ് തിരിച്ചെടുക്കേണ്ടത്. പാട്ടഭൂമിയുടെ പരിപാലനത്തിനായി 1994-ല്‍ സര്‍ക്കാര്‍ നയം രൂപവത്കരിച്ചെങ്കിലും ഫലപ്രദമായി നടപ്പാക്കുന്നില്ല. വിപണിവില അനുസരിച്ച് പാട്ടത്തുക കൂട്ടുക, അനുവദിച്ച ആവശ്യത്തിനല്ലാതെ ഭൂമി ഉപയോഗിക്കുന്നെങ്കില്‍ അത് പിടിച്ചെടുക്കുക എന്നീ നിബന്ധനകള്‍ ഈ നയത്തിലുള്ളതാണ്. നിബന്ധനകള്‍ ശക്തമായി നടപ്പാക്കാണ് പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....