News Beyond Headlines

15 Tuesday
July

കെ ഫോണ്‍ ; ലക്ഷ്യം ബിഎസ്എന്‍എല്‍

നാട്ടുമ്പുറത്തും അതിവേഗ ഇന്റര്‍നെറ്റ് ചെറിയ ചെലവില്‍ എത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കേരളത്തില്‍ വേരോട്ടമുള്ള രണ്ട് വന്‍ കമ്പനികള്‍. . 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സബ്സിഡി നിരക്കിലും ഇന്റര്‍നെറ്റ് ലഭിക്കുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും കെഫോണ്‍ കണക്ഷന്‍ നല്‍കും. ഡിസംബറില്‍ പൂര്‍ത്തിയാകുന്ന പദ്ധതി കേരളത്തില്‍ വലിയ കച്ചവടം നടത്തുന്ന കമ്പനികള്‍ക്ക് വലിയ തിരിച്ചടി ആരും. നിലവിലെ സാഹചര്യം അനുസരിച്ച് ബി എസ് എന്‍ എല്‍ ആയിരിക്കും കെ ഫോണിന് ഇന്റെര്‍ നെറ്റ് നല്‍കുക. അതിനാലാണ് ആരോപണമുന്നയിച്ച് പദ്ധതിയെ ഇല്ലാതാക്കാന്‍ ഈ കമ്പനികളുടെ ഒത്താശയോടെ ചിലര്‍ രംഗത്തിറങ്ങിയത്. സംസ്ഥാനത്തെ ഡാറ്റാ വിപണിയില്‍ 90 ശതമാനവും റിലയന്‍സ്, വോഡഫോണ്‍, എയര്‍ടെല്‍ കമ്പനികള്‍ക്കാണ്. കേബിള്‍ വഴി ഏഷ്യാനെറ്റും റെയില്‍വയറും രംഗത്തുണ്ട്. കെ ഫോണിനെ വിവാദത്തിലാക്കുമ്പോള്‍ സംരക്ഷിക്കുന്നത് ഈ കമ്പനികളുടെ താല്‍പ്പര്യമാണ്. ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ 2019 നവംബറിലെ റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ രാജ്യത്ത് രണ്ടാമതാണ് കേരളം. ഡല്‍ഹി മാത്രമാണ് മുന്നില്‍. സംസ്ഥാനത്തെ നാലു കോടിയിലേറെ മൊബൈല്‍ കണക്ഷനില്‍ മൂന്നു കോടിയിലധികവും ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ മിക്കതും സ്വകാര്യ കമ്പനികളുടെതാണ്. യാഥാര്‍ഥ്യമായാല്‍ കുത്തകകളുടെ കാലിടറും കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന കെ ഫോണ്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ കേരള വിപണിയില്‍ കുത്തകകളുടെ കാലിടറും. നിലനില്‍ക്കണമെങ്കില്‍ ഈടാക്കുന്ന തുക കുറയ്ക്കേണ്ടിവരും. കേരള മോഡല്‍ മറ്റ് സംസ്ഥാനങ്ങള്‍ നടപ്പാക്കിയാലുണ്ടാകുന്ന പ്രതിസന്ധിയും കോര്‍പറേറ്റുകള്‍ക്കു മുന്നിലുണ്ട്. 52,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയാണ് കെ ഫോണിനായി ഒരുക്കുന്നത്. ഇത് എല്ലാ സ്വകാര്യ കമ്പനികളെക്കാളും വലുതാണ്. സെക്കന്‍ഡില്‍ 10 എംബി മുതല്‍ ഒരു ജിബിവരെ വേഗതയുണ്ടാകും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....