News Beyond Headlines

10 Monday
August

ആരാണ് സ്ഥലംമാറ്റങ്ങള്‍ക്ക് പിന്നില്‍ ഉത്തരം തേടി എന്‍ഐഎ

 

കേരളത്തിലെ സ്വര്‍ണകടത്ത് കേസുകള്‍ അട്ടിമറിക്കപ്പെടുന്നതിന് പിന്നിലെ വമ്പന്‍ ആരെന്ന് തേടി എന്‍ ഐ എ .കേരളത്തില്‍ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ കസറ്റംസിലെ ഒരോ ഉദ്യോഗസ്ഥരും സ്ഥലം മാറ്റപ്പെടുന്നതിനെ തുടര്‍ന്നാണ് ഈ നീക്കം. യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജില്‍ എത്തിയ 30 കിലോ സ്വര്‍ണം പിടികൂടിയതും അതിനുപിന്നിലെ അന്താരാഷ്ട്ര ഗൂഢാലോചനയിലേക്ക് അന്വേഷണം വളര്‍ത്തിയതും കസ്റ്റംസ് ജോയിന്റ് കമീഷണര്‍ അനീഷ് രാജന്‍ കൂടി സ്ഥലം മാറ്റപ്പെട്ടതോടെയാണിത്. കള്ളക്കടത്ത് കേസില്‍ രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് അനീഷ് രാജന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണം ഇഷ്ടമായില്ല. അതിന്റെ പ്രത്യാഘാതമെന്നോണം ആദ്യം അന്വേഷണസംഘത്തിലെ രണ്ടുപേരെ സ്ഥലംമാറ്റി. ഇപ്പോള്‍ ആദ്യം കേസ് പരിശോധിച്ച സംഘത്തലവനെയും. അന്താരാഷ്ട്ര ശ്രദ്ധ നേടിയ സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാവി എന്തെന്ന് ഇനി കണ്ടറിയണമെന്നാണ്കസ്റ്റംസിലെ തന്നെ അടക്കം പറച്ചില്‍. യുഎഇ കോണ്‍സുലേറ്റിലേക്കും കോണ്‍സല്‍ ജനറലിലേക്കും സംശയമുന നീണ്ടപ്പോള്‍ത്തന്നെ കള്ളക്കടത്ത് കേസന്വേഷണത്തില്‍ ഉണ്ടാകാനിടയുള്ള രാഷ്ട്രീയ ഇടപെടല്‍ പലരും പ്രവചിച്ചതാണ്. സ്വര്‍ണം കൊണ്ടുവന്നവനെയും അത് കൈപ്പറ്റുന്നവരെയും പിടികൂടി ഇത്തരം കേസുകള്‍ അവസാനിപ്പിക്കുന്നതാണ് പതിവ്. എന്നാല്‍, നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെയാകെ കസ്റ്റംസ് പിടികൂടി.അതിന്റെ പേരില്‍ പലവിധ ഭീഷണികളും സമ്മര്‍ദങ്ങളും കസ്റ്റംസിനുമേലുണ്ടായി. അതിന് വഴങ്ങുന്നില്ലെന്ന് വന്നപ്പോഴാണ് അന്വേഷണസംഘത്തെത്തന്നെ പൊളിച്ചടുക്കിയത്. കസ്റ്റംസ് കാര്‍ഗോ കോംപ്ലക്സില്‍ തടഞ്ഞുവച്ച ബാഗേജ് വിട്ടുകിട്ടാന്‍ ആദ്യം ഇടപെട്ടത് കേന്ദ്ര വാണിജ്യമന്ത്രാലയവുമായി നയപരമായ കാര്യങ്ങളില്‍ സഹകരിക്കുന്ന മുംബൈ ആസ്ഥാനമായ ക്ലിയറന്‍സ് ഏജന്റുമാരുടെ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് അംഗംമാണ്. അത് ഫലം കണ്ടില്ല. പിന്നീട് കോണ്‍സുലേറ്റ് ജനറല്‍തന്നെ ഇടപെട്ട് ബാഗേജ് തിരിച്ചയപ്പിക്കാന്‍ ശ്രമിച്ചു. അതിനും കസ്റ്റംസ് വഴങ്ങിയില്ലെന്നുമാത്രമല്ല, കോണ്‍സുലേറ്റ് അറ്റാഷെയെ ചോദ്യംചെയ്യാന്‍ അനുമതിയും തേടി. ഒന്നിനുപുറകെ ഒന്നായി 16 പ്രതികളെ അറസ്റ്റ് ചെയ്തു. അതില്‍ ഹവാല ഇടപാടുകാര്‍മുതല്‍ ജ്വല്ലറി ഉടമകളും ഇടനിലക്കാരുമൊക്കെയുണ്ട്. സ്വര്‍ണക്കടത്ത് കേസിനെ അന്താരാഷ്ട്രബന്ധമുള്ള ഭീകരവാദ കേസാക്കി മാറ്റാനുള്ള ബോധപൂര്‍വമായ നീക്കങ്ങള്‍ക്കും അനീഷ് രാജന്റെ നിലപാടുകള്‍ തിരിച്ചടിയായി. അതിനുള്ള തെളിവുകളൊന്നും കണ്ടെത്തിയതായി കസ്റ്റംസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. ഇതാണ് പരിശോധനകള്‍ക്ക് ഇടയാക്കുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വില്ലന്‍ റണ്‍വേയോ, കരിപ്പൂരില്‍ വീണ്ടും പരിശോധനകള്‍

  പെരുമഴയത്ത് ഏറ്റവും മിടുക്കനായ പൈലറ്റിനെയു പുതിയ വിമാനത്തെയും കരിപ്പൂരില്‍ അപകടത്തില്‍ ആക്കിയത് കരിപ്പൂരിലെ റണ്‍വേയോ, പകടം കഴിഞ്ഞ് 15  more...

യുഎഇയിൽനിന്ന്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ

യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ. 2020 മാർച്ച്‌ ആറിന്‌ മണക്കാടുള്ള യുഎഇ കോൺസുലേറ്റ്‌ ജനറലിന്റെ  more...

കോവിഡ് വീട്ടുചികിത്സ എങ്ങനെ

സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളായി സംശയിക്കപ്പെട്ട് കോവിഡ് പ്രഥമതല ചികിത്സാകേന്ദ്രങ്ങളില്‍ ഉള്ളവര്‍ക്ക് രോഗലക്ഷണം ഇല്ലെങ്കില്‍ വീട്ടുനിരീക്ഷണമാകാമെന്ന് ആരോഗ്യവകുപ്പ്. രോഗവ്യാപന തോത് അനുസരിച്ച്  more...

ബെയ്റൂട്ടിലെസ്‌ഫോടനം നിര്‍ണായകമാവുന്നു കപ്പല്‍

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ അതിതീവ്ര സ്‌ഫോടനത്തിനു കാരണമായതെന്നു കരുതുന്ന റഷ്യൻ കപ്പലിനെക്കുറിച്ചു ദുരൂഹത വർധിക്കുന്നു. നേരത്തെ തന്നെ കപ്പലിന്റെ അപകടാവസ്ഥയെപ്പറ്റി  more...

ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത് ഹൈക്കോടതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് ഹൈക്കോടതി. ചില ഒറ്റപ്പെട്ട  more...

HK Special


വില്ലന്‍ റണ്‍വേയോ, കരിപ്പൂരില്‍ വീണ്ടും പരിശോധനകള്‍

  പെരുമഴയത്ത് ഏറ്റവും മിടുക്കനായ പൈലറ്റിനെയു പുതിയ വിമാനത്തെയും കരിപ്പൂരില്‍ അപകടത്തില്‍ ആക്കിയത് .....

യുഎഇയിൽനിന്ന്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ

യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ. 2020 മാർച്ച്‌ .....

കോവിഡ് വീട്ടുചികിത്സ എങ്ങനെ

സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളായി സംശയിക്കപ്പെട്ട് കോവിഡ് പ്രഥമതല ചികിത്സാകേന്ദ്രങ്ങളില്‍ ഉള്ളവര്‍ക്ക് രോഗലക്ഷണം ഇല്ലെങ്കില്‍ .....

ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത് ഹൈക്കോടതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ .....

സ്വര്‍ണകടത്ത് പുതിയ തലത്തിലേക്ക്

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുതിയ തലങ്ങളിലേക്കു കടക്കുന്നതായി സൂചന. പ്രതികള്‍ക്ക് ആഫ്രിക്കന്‍ ലഹരി .....