രാജ്യതലസ്ഥാനത്ത് ലഫ്. ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വീണ്ടും പരസ്യമായി. ഭരണകക്ഷിയായ ആം ആദ്മി പാർട്ടി ഒരിക്കൽക്കൂടി ഗവർണറെ വിമർശിച്ച് രംഗത്തുമെത്തി. അൺ ലോക് മൂന്നിന്റെ ഭാഗമായി ഹോട്ടലുകളും ആഴ്ച്ചച്ചന്തകളും തുറക്കാനുള്ള ആം ആദ്മി സർക്കാരിന്റെ തീരുമാനം ലഫ്. ഗവർണർ അനിൽ ബൈജാൽ തള്ളിക്കളയുകയായിരുന്നു. കൊവിഡ് സാഹചര്യം ഇപ്പോഴും ഗൗരവമുള്ളതാണ്. രോഗവ്യാപന ഭീഷണി ഒഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ലഫ്. ഗവർണർ ഇങ്ങനെയൊരു തീരുമാനമെടുത്തത്- ബൈജാലുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ലഫ്. ഗവർണറുടെ തീരുമാനം ശരിയല്ലെന്ന് ഡൽഹി സർക്കാർ പ്രതികരിച്ചു. നഗരത്തിലെ സാമ്പത്തിക വ്യവസ്ഥയ്ക്ക് മുന്തിയ പരിഗണന നൽകേണ്ട ഘട്ടമാണിത്. കൊവിഡ് പ്രതിരോധം പ്രധാന വിഷയമായി തന്നെ സർക്കാർ എടുത്തിട്ടുണ്ട്. സർക്കാർ തീരുമാനത്തിൽ ഗവർണർ ഇതുപോലെ ഇടപെടുന്നത് അവസാനിപ്പിക്കണം- ആം ആദ്മി പാർട്ടി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഡൽഹിയിലെ ജനങ്ങളിൽ കഷ്ടപ്പാടുകൾ അടിച്ചേൽപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ സന്തോഷം കണ്ടെത്തുകയാണെന്ന് എഎപി വക്താവ് രാഘവ് ഛന്ദ കുറ്റപ്പെടുത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....