News Beyond Headlines

10 Monday
August

ആന്റണിക്കും വേണുഗോപലിനുംവിമര്‍ശനം ,പിടി നഷ്ടപ്പെട്ട് കേരള നേതാക്കള്‍

ഇന്ത്യന്‍ നാഷ് ണല്‍ കോണ്‍ഗ്രസിലെ കേരള പ്രതാപത്തിന് അന്ത്യം കുറിക്കുകയാണോ, മറ്റിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ കേരള നേതാക്കള്‍ക്ക് എതിരെ രംഗത്തുവന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ആന്റണിയുടേയും, കെ സി വേണുഗോപലിന്റെയും സേവനം വേണ്ടന്ന് പല നേതാക്കളും തുറന്നടിച്ചു. കേരളത്തിനു പുറത്തുനിന്നുള്ള നേതാക്കള്‍ പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ ലോബി സംയുക്തമായി ഈ നേതാക്കള്‍ക്ക് എതിരെ തിരിയുകയായിരുന്നു. രണ്ടു കാരണങ്ങളുടെ പേരില്‍ആങ്കെിലും കോണ്‍ഗ്രസിനെ നശിപ്പിക്കുകയാണ് ഇവര്‍ രണ്ടു പേരുമെന്നാണ് പ്രധാന ആരോപണം ഉയര്‍ന്നത്. രാഹുല്‍ ഗാന്ധിക്കൊപ്പം വളര്‍ന്നുവന്ന ഉത്തരേന്ത്യയിലെ യുവ നേതാക്കളെ മുഴുവനായും എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള വൃദ്ധനിര തകര്‍ത്തു എന്നായിരുന്നു ആക്ഷേപം ഉന്നയിച്ചത്. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷസ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി മാറിയതു തന്നെ ഇവരുടെ ഇടപെടല്‍ സഹിക്കാന്‍ വയ്യാതെ ആണെന്നും. ഇരുപത് ലോക്‌സഭാ സീറ്റിനുവേണ്ടി 300 സീറ്റാണ് ഈ മുതിര്‍ന്ന നേതാക്കളും സംഘവും ഇല്ലാതാക്കിയതെന്നും, ഇവരെ തലപ്പത്തുനിന്ന് മാറ്റണമെന്നുമായിരുന്നു ആരോപണം. മിടുക്കരായ കോണ്‍ഗ്രസ് നേതാക്കളെ ബി ജെ പി ക്ക് സംഭാവന ചെയ്യുന്ന ജനറല്‍ സെക്രട്ടറി എന്ന വിശേഷണമാണ് ഉത്തരേന്ത്യയിലെ മുതിര്‍ന്ന നേതാക്കള്‍ കെ സി വേണുഗോപാലിന് നല്‍കിയത്. സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് രാജ്യസഭാ അംഗങ്ങളുടെ യോഗത്തിലായിരുന്നു ചേരിതിരിഞ്ഞ് നേതാക്കളുടെ വാക്പ്പോര്. യുപിഎ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന മുതിര്‍ന്ന നേതാക്കളും രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്ന യുവാക്കളും തമ്മിലായിരുന്നു രൂക്ഷമായ വാക് പോരായിരുന്നു. മധ്യപ്രദേശിനുപിന്നാലെ രാജസ്ഥാനിലും ഭരണം കൈവിടുമെന്ന ഘട്ടത്തില്‍ എത്തിച്ചത് കേരളത്തില്‍ നിന്നുള്ള നേതാവാണന്ന് നേരിട്ട് പറയുന്ന സ്ഥിതി ഉണ്ടായി. വാക്ക്പോരില്‍ ഇടപെടാതെ സോണിയ ഗാന്ധിയും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും നിശബ്ദരായി കേട്ടിരുന്നു. ഓണ്‍ലൈനായി ചേര്‍ന്നയോഗത്തില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്ത് തിരിച്ചെത്തണമെന്ന ആവശ്യം യുവാക്കള്‍ ഉന്നയിച്ചെങ്കിലും ആന്റണി അടക്കമുള്ള നേതാക്കളുടെ പിന്തുണ ലഭിച്ചില്ല. അഭിഷേക് മനു സിങ്വി, ദിഗ്വിജയ് സിങ് തുടങ്ങിയവര്‍ രാഹുലിനായി വാദിച്ചു. കോണ്‍ഗ്രസ് തുടര്‍ച്ചയായി പരാജയപ്പെടുന്നതില്‍ ആത്മപരിശോധന വേണമെന്ന കപില്‍ സിബലിന്റെ പരാമര്‍ശമാണ് ചേരിതിരിഞ്ഞുള്ള തര്‍ക്കത്തിന് വഴിതുറന്നത്. എ കെ ആന്റണി, പി ചിദംബരം, ആനന്ദ്ശര്‍മ, ഗുലാംനബി ആസാദ്, കപില്‍ സിബല്‍ തുടങ്ങിയവരുടെ നിഷ്‌ക്രിയതയ്‌ക്കെതിരെ ശക്തമായ വികാരമുയര്‍ന്നു. രണ്ടാം യുപിഎ സര്‍ക്കാരില്‍ മന്ത്രിപദവി വഹിച്ചവരാണ് കോണ്‍ഗ്രസിനെ ഗതികെട്ട അവസ്ഥയില്‍ എത്തിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാജീവ് സതവ് തുറന്നടിച്ചു. അന്നത്തെ മന്ത്രിമാരാണ് ഇപ്പോഴത്തെ മുതിര്‍ന്ന നേതാക്കള്‍. 2009ലെ 200ല്‍ നിന്ന് ലോക്സഭയിലെ അംഗബലം 44ല്‍ എത്തിയത് എങ്ങനെ. രണ്ടാം യുപിഎ സര്‍ക്കാരിന്റെ പരാജയം അന്വേഷിക്കണം-- സതവ് ആവശ്യപ്പെട്ടു. ഹൈക്കമാന്‍ഡിനെ സോപ്പിട്ടുനിന്നാലെ പദവി ലഭിക്കൂവെന്ന് കെ സി വേണുഗോപാലിനെപ്പോലുള്ളവരെ ലക്ഷ്യമിട്ട് പരാതിയുയര്‍ന്നു. ഹൈക്കമാന്‍ഡിനെ അന്ധമായി ആരാധിക്കുന്നവര്‍ക്കേ സ്ഥാനക്കയറ്റം ലഭിക്കു. കഴിവോ പ്രവര്‍ത്തനസമ്പത്തോ മാനദണ്ഡമാകുന്നില്ല. താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനത്തിനു പകരം രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും പാര്‍ലമെന്റും സംരക്ഷിക്കാന്‍ നിരന്തരമായ പോരാട്ടത്തിനു പാര്‍ടി തയ്യാറാകണമെന്ന് അഭിഷേക് മനു സിങ്വി പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വില്ലന്‍ റണ്‍വേയോ, കരിപ്പൂരില്‍ വീണ്ടും പരിശോധനകള്‍

  പെരുമഴയത്ത് ഏറ്റവും മിടുക്കനായ പൈലറ്റിനെയു പുതിയ വിമാനത്തെയും കരിപ്പൂരില്‍ അപകടത്തില്‍ ആക്കിയത് കരിപ്പൂരിലെ റണ്‍വേയോ, പകടം കഴിഞ്ഞ് 15  more...

യുഎഇയിൽനിന്ന്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ

യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ. 2020 മാർച്ച്‌ ആറിന്‌ മണക്കാടുള്ള യുഎഇ കോൺസുലേറ്റ്‌ ജനറലിന്റെ  more...

കോവിഡ് വീട്ടുചികിത്സ എങ്ങനെ

സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളായി സംശയിക്കപ്പെട്ട് കോവിഡ് പ്രഥമതല ചികിത്സാകേന്ദ്രങ്ങളില്‍ ഉള്ളവര്‍ക്ക് രോഗലക്ഷണം ഇല്ലെങ്കില്‍ വീട്ടുനിരീക്ഷണമാകാമെന്ന് ആരോഗ്യവകുപ്പ്. രോഗവ്യാപന തോത് അനുസരിച്ച്  more...

ബെയ്റൂട്ടിലെസ്‌ഫോടനം നിര്‍ണായകമാവുന്നു കപ്പല്‍

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ അതിതീവ്ര സ്‌ഫോടനത്തിനു കാരണമായതെന്നു കരുതുന്ന റഷ്യൻ കപ്പലിനെക്കുറിച്ചു ദുരൂഹത വർധിക്കുന്നു. നേരത്തെ തന്നെ കപ്പലിന്റെ അപകടാവസ്ഥയെപ്പറ്റി  more...

ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത് ഹൈക്കോടതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് ഹൈക്കോടതി. ചില ഒറ്റപ്പെട്ട  more...

HK Special


വില്ലന്‍ റണ്‍വേയോ, കരിപ്പൂരില്‍ വീണ്ടും പരിശോധനകള്‍

  പെരുമഴയത്ത് ഏറ്റവും മിടുക്കനായ പൈലറ്റിനെയു പുതിയ വിമാനത്തെയും കരിപ്പൂരില്‍ അപകടത്തില്‍ ആക്കിയത് .....

യുഎഇയിൽനിന്ന്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ

യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ. 2020 മാർച്ച്‌ .....

കോവിഡ് വീട്ടുചികിത്സ എങ്ങനെ

സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളായി സംശയിക്കപ്പെട്ട് കോവിഡ് പ്രഥമതല ചികിത്സാകേന്ദ്രങ്ങളില്‍ ഉള്ളവര്‍ക്ക് രോഗലക്ഷണം ഇല്ലെങ്കില്‍ .....

ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത് ഹൈക്കോടതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ .....

സ്വര്‍ണകടത്ത് പുതിയ തലത്തിലേക്ക്

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുതിയ തലങ്ങളിലേക്കു കടക്കുന്നതായി സൂചന. പ്രതികള്‍ക്ക് ആഫ്രിക്കന്‍ ലഹരി .....