സ്വപ്നാസുരേഷിന്റെ യുഎഇ സന്ദര്‍ശനങ്ങള്‍ക്കിടയിലെ റൂട്ടുമാപ്പും സമ്പര്‍ക്ക പട്ടികയും ഇന്ത്യയുടെ സൂപ്പര്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗിന് (റോ) ലഭിച്ചു. യുഎഇയിലെ സ്വപ്നയുടെ സമ്പര്‍ക്കപട്ടികയില്‍ സ്വര്‍ണക്കടത്തു കേസിലെ മൂന്നാംപ്രതിയും ഇപ്പോള്‍ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുള്ളയാളുമായ ഫെെസല്‍ ഫരീദ്, എന്‍ഐഎ അറസ്റ്റ് ചെയ്ത മലപ്പുറം സ്വദേശിയും പല കള്ളക്കടത്തുകേസുകളിലും പ്രതിയായ കെ ടി റമീസ്, അഞ്ച് വര്‍ഷം മുമ്പ് നെടുമ്പാശ്ശേരി വഴി 15 ടണ്‍ സ്വര്‍ണം കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളികളും മൂവാറ്റുപുഴ പട്ടിമറ്റം സ്വദേശികളും ആനിക്കാട് ബ്രദേഴ്സ് എന്നറിയപ്പെടുന്നവരുമായ റബിന്‍സ് അബൂബേക്കര്‍, നബിന്‍സ് അബൂബേക്കര്‍ സഹോദരന്മാരുമുണ്ടായിരുന്നുവെന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. . റോ ഇതിനകം ശേഖരിച്ച വിലപ്പെട്ട തെളിവുകള്‍ കള്ളക്കടത്ത് അന്വേഷിക്കുന്ന എന്‍ഐഎയുടെ കൊച്ചി യൂണിറ്റിലേക്ക് ഇന്നലെ അയച്ചതായി സൂചനയുണ്ട്. 2018 ഒക്ടോബര്‍ 13ന് അബുദാബിയിലും 2019 ഫെബ്രുവരി 10ന് ദുബായ് വഴി വീണ്ടും അബുദാബിയിലുമെത്തിയ സ്വപ്ന താമസിച്ച ഹോട്ടലുകള്‍, ഫെെസലും റമീസും റബിന്‍സ്-നബിന്‍സ് സഹോദരന്മാരും ആതിഥ്യമരുളിയ കേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും റോ ശേഖരിച്ചിട്ടുണ്ട്. ഈ രണ്ട് സന്ദര്‍ശനവേളകളിലും യുഎഇ കോണ്‍സുലേറ്റിന്റെ പ്രതിനിധിയായി പല പൊതു ചടങ്ങുകളിലും സ്വപ്ന സംബന്ധിച്ചിരുന്നതായി ചിത്രങ്ങള്‍ സഹിതമുള്ള തെളിവുകള്‍ ലഭിച്ചു. 2016 ഒക്ടോബര്‍ 16ന് അബുദാബി ദുസിത്‌താനി ഹോട്ടലില്‍ നടന്ന ഇന്ത്യന്‍ ബിസിനസ്‌മെന്‍ ആന്റ് പ്രൊഫഷണല്‍സ് സമ്മേളനത്തില്‍ സ്വപ്ന പങ്കെടുത്തിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നടന്ന പരിപാടികളിലും അവർ നിറസാന്നിധ്യമായിരുന്നു. 2019 ഫെബ്രുവരി 10ന് ദുബായിലെത്തിയ സ്വപ്നയോടൊപ്പമുണ്ടായിരുന്ന ഒരു പ്രമുഖനിലേയ്ക്ക് അന്വേഷണം നീണ്ടുകഴിഞ്ഞു. 2019 ഫെബ്രുവരി 14ന് ഷാര്‍ജാ എക്സ്പോ സെന്ററില്‍ നടന്ന ഒരു പൊതുപരിപാടിയിലും ഇരുവരും പങ്കെടുത്തിരുന്നു. പിടിയിലുള്ള ഫെെസലിന്റെ ഗുരുനാഥന്മാരാണ് റബിന്‍സ്-നബിന്‍സ് സഹോദരന്മാരും കെ ടി റമീസുമെന്നു വ്യക്തമാക്കുന്ന രേഖകളാണ് ഇന്ത്യന്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. നയതന്ത്ര ബാഗേജുകള്‍ വഴി സ്വര്‍ണം കള്ളക്കടത്തു നടത്താമെന്ന തന്ത്രം മെനഞ്ഞതു തന്നെ റബിന്‍സും റമീസും ചേര്‍ന്നായിരുന്നു. ഈ സംഘവുമായി പരിചയപ്പെട്ടതോടെ യുഎഇ കോണ്‍സുലേറ്റുമായുള്ള സ്വപ്നയുടെ ബന്ധം ഈ കള്ളക്കടത്ത് സംഘം സമര്‍ത്ഥമായി പ്രയോജനപ്പെടുത്തുകയായിരുന്നുവെന്നാണ് റോയുടെ നിഗമനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....